കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആസ്പിരിന്‍ കഴിച്ചാല്‍ കൊറോണ വൈറസ് ഭേദമാകുമോ? പ്രചരിക്കുന്ന സന്ദേശത്തിലെ സത്യമിതാണ്

Google Oneindia Malayalam News

ദില്ലി: കൊറോണ വൈറസുമായി ബന്ധപ്പെട്ട് നിരവധി വാര്‍ത്തകളാണ് സോഷ്യല്‍ മീഡിയയലിം മറ്റും പ്രചരിക്കുന്നത്. ഇതില്‍ ചിലതൊക്കെ സത്യവാകുമ്പോഴും ബാക്കി പലതും വ്യാജപ്രചരണങ്ങളും നുണയുമാണ്. ഇങ്ങനെ പ്രചരിക്കുന്ന സന്ദേശങ്ങളില്‍ ഏതാണ് ശരിയെന്ന് വിശ്വസിക്കാന്‍ സോഷ്യല്‍ ലോകം പാടുപെടുകയാണ്. അങ്ങനെയൊരു വാട്‌സാപ്പ് സന്ദേശമാണ് കൊവിഡിനെ കുറിച്ച് കഴിഞ്ഞ ദിവസങ്ങളില്‍ വാട്‌സാപ്പില്‍ പ്രചരിച്ചത്.

covid

കൊറോണ വൈറസ് എന്നത് ഒരു ബാക്ടീരിയ ആണെന്നും ഇത് ആസ്പിരിന്‍ എന്ന മരുന്ന് കഴിച്ചാല്‍ സുഖപ്പെടുമെന്നാണ് പ്രചരിച്ച സന്ദേശത്തില്‍ അവകാശപ്പെടുന്നത്. എന്നാല്‍ ഇതില്‍ ഏത്രത്തോളം സത്യമുണ്ടെന്ന് പരിശോധിക്കാം. സന്ദേശത്തില്‍ പറയുന്നത് ഇങ്ങനെ, കൊറോണ എന്നത് വൈറസല്ല, ഇത് മരണത്തിന് കാരണമാക്കുന്ന ബാക്ടീരിയ ആണ്. ഇത് രക്തം കട്ടപിടിക്കുന്നതിലേക്ക് നയിക്കുകയും രോഗിയുടെ മരണത്തിന് കാരണമാവുകയും ചെയ്യുന്നു. ഇതിനെതിരെ ആന്റബയോട്ടിക്‌സ് നല്‍കിയാണ് ജര്‍മ്മനി എന്ന രാജ്യം നേരിട്ടതെന്നും സന്ദേശത്തില്‍ പറയുന്നു. കൂടാതെ ഇതിനായി ആസ്പിരിനാണ് ഉപയോഗിച്ചതെന്നും വാട്‌സാപ്പ് ഫോര്‍വേര്‍ഡ് സന്ദേശത്തില്‍ പറയുന്നു.

എന്നാല്‍ ഈ പ്രചരിക്കുന്ന സന്ദേശം പൂര്‍ണമായും വ്യാജമാണെന്നാണ് പുറത്തുവരുന്ന വിവരം. കാരണം, കൊവിഡ് 19 എന്ന് പറയുന്നത് ഒരു വൈറസാണ്. ഇതുവരെ കൊവിഡിന് ചികിത്സയോ മരുന്നോ കണ്ടുപിടിച്ചിട്ടില്ല. കൊവിഡിനെതിരെയുള്ള വാക്‌സിന്‍ കണ്ടുപിടിക്കുന്നതിന്റെ ഘട്ടത്തിലാണ് ഇപ്പോള്‍ ലോകത്തുള്ള പല കമ്പനികളും. ചില കമ്പനികള്‍ 2020 അവസാനത്തോടെയും 2021 ആദ്യ മാസത്തിലും വാക്‌സിന്‍ ലഭ്യമാകുമെന്നും അവകാശപ്പെടുന്നുണ്ട്.

Recommended Video

cmsvideo
Russia stoped vaccine trial | Oneindia Malayalam

അതേസമയം, കൊറോണ വൈറസ് ബാധിക്കപ്പെട്ട രോഗികളില്‍ ആസ്പിരിന്‍ കഴിക്കുന്നവര്‍ തീവ്രപരിചരണ വിഭാഗത്തിലും വെന്റിലേഷനിലും തുടര്‍ന്ന് എത്താനുള്ള സാധ്യത വിരളമാണെന്ന് ആസ്പിരില്‍ കഴിക്കാത്തവരെ അപേക്ഷിച്ച് രോഗത്തെ അതിജീവികകാനുള്ള സാധ്യതയാണ് ഇവര്‍ക്ക് കൂടുതലാണെന്നും ചൂണ്ടിക്കാണിച്ച് ഒരു പഠനം പുറത്തുവന്നിരുന്നു. അമേരിക്കയിലെ മേരിലാന്‍ഡ് സര്‍വ്വകലാശാലയില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം ചൂണ്ടിക്കാണിക്കുന്നത്. അനസ്‌തേഷ്യ ആന്‍ഡ് അനല്‍ ജേസിയ എന്ന ജേണലിലാണ് ഇത് സംബന്ധിച്ച് ഗവേഷണ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.

നിതീഷിന് വേണ്ടത് മോദി ഇഫക്ട്, തേജസ്വിയെ വീഴ്ത്താന്‍ മോദിയുടെ അജണ്ട, അവസാന പോരാട്ടം!!നിതീഷിന് വേണ്ടത് മോദി ഇഫക്ട്, തേജസ്വിയെ വീഴ്ത്താന്‍ മോദിയുടെ അജണ്ട, അവസാന പോരാട്ടം!!

വിസ്മയിപ്പിക്കാന്‍ ആകാശത്ത് ഇന്ന് ബ്ലൂ മൂണ്‍ എത്തും; എന്താണ് ബ്ലൂ മൂണ്‍? അറിയേണ്ട കാര്യങ്ങള്‍വിസ്മയിപ്പിക്കാന്‍ ആകാശത്ത് ഇന്ന് ബ്ലൂ മൂണ്‍ എത്തും; എന്താണ് ബ്ലൂ മൂണ്‍? അറിയേണ്ട കാര്യങ്ങള്‍

ഇന്ത്യൻ പ്രദേശം ചൈന കയ്യേറിയെന്ന് മുൻ ബിജെപി എംപി, വാദം തളളി കേന്ദ്രം, വിമർശിച്ച് രാഹുൽ ഗാന്ധിഇന്ത്യൻ പ്രദേശം ചൈന കയ്യേറിയെന്ന് മുൻ ബിജെപി എംപി, വാദം തളളി കേന്ദ്രം, വിമർശിച്ച് രാഹുൽ ഗാന്ധി

Fact Check

വാദം

കൊവിഡ് ഒരു ബാക്ടീരിയയാണ്, ഇത് ആസ്പിരിൻ ഉപയോഗിച്ച് സുഖപ്പെടുത്താം

നിജസ്ഥിതി

കൊവിഡ് എന്നത് വൈറസാണ്. ഈ രോഗത്തിന് ലോകത്ത് മരുന്ന് ഇതുവരെ കണ്ടുപിടിച്ചിട്ടില്ല

റേറ്റിങ്

False
വിവരങ്ങളുടെ സത്യാവസ്ഥ അറിയാൻ ഞങ്ങൾ നിങ്ങളെ സഹായിക്കും. [email protected] എന്ന മെയിൽ ഐഡിയിൽ സംശയങ്ങൾ അയക്കാം.
English summary
Fact Check: Can Aspirin Cure Corona Virus? This is the truth of the message being spread
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X