കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തമിഴ്‌നാട്ടിലെ ഹിന്ദി തെരിയാത് സമരത്തെ ജസ്റ്റിന്‍ ട്രൂഡോ പിന്തുണച്ചു? പ്രചാരണത്തിലെ സത്യാവസ്ഥ എന്ത്?

Google Oneindia Malayalam News

ചെന്നൈ: തമിഴ്‌നാട്ടിലെ കേന്ദ്ര സര്‍ക്കാരിന്റെ ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള നീക്കത്തിനെതിരെ വലിയ പ്രക്ഷോഭം നടക്കുന്നുണ്ട്. ഹിന്ദി തെരിയാത്, പോടാ എന്ന പ്രക്ഷോഭമായിട്ടാണ് ഇത് അറിയപ്പെടുന്നത്. ഈ പ്രക്ഷോഭത്തെ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പിന്തുണച്ചു എന്ന തരത്തില്‍ ഒരു ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഒരു ടീ ഷര്‍ട്ട് ട്രൂഡോ പിടിച്ച് നില്‍ക്കുന്ന ചിത്രമാണ് പ്രചരിക്കുന്നത്. ഈ ടീ ഷര്‍ട്ടില്‍ ഹിന്ദി തെരിയാത്, പോടാ എന്ന് എഴുതിയിട്ടുണ്ട്. ഈ ചിത്രത്തിനൊപ്പം ട്രൂഡോ ഹിന്ദി തെരിയാത് പ്രക്ഷോഭത്തെ പിന്തുണച്ചുവെന്നും അവകാശപ്പെടുന്നുണ്ട്.

1

തമിഴിനോ തമിഴ്‌നാട്ടുകാര്‍ക്കോ എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടായാല്‍ ഞാന്‍ നിശബ്ദനായി ഇരിക്കില്ലെന്ന് ട്രൂഡോ പറഞ്ഞതായിട്ടാണ് ഇതോടൊപ്പം പ്രചരിക്കുന്നത്. എന്താണ് ഇതിന്റെ സത്യാവസ്ഥ. ഈ ചിത്രം യഥാര്‍ത്ഥത്തില്‍ ഫോട്ടോഷോപ്പ് ചെയ്തതാണ്. ഈ ചിത്രം നേരത്തെ ട്വിറ്ററില്‍ ജസ്റ്റിന്‍ ട്രൂഡോ പോസ്റ്റ് ചെയ്തതാണ്. 2019 മെയ് 30ന് വാക്‌സിന്‍ കോസ് അഡല്‍റ്റ്‌സ് എന്ന് എഴുതിയ ടീ ഷര്‍ട്ട് അദ്ദേഹം പിടിച്ച് നില്‍ക്കുന്ന ചിത്രമായിരുന്നു അത്.

വാക്‌സിനേഷന്‍ പ്രോത്സാഹിപ്പിക്കാന്‍ വേണ്ടിയുള്ളതായിരുന്നു ഇത്. ചിത്രത്തില്‍ ട്രൂഡോയ്‌ക്കൊപ്പം മോണ്‍ക്ടോണ്‍-റിവര്‍വ്യൂ-ഡീപ്പ് എംപി ജിനെറ്റ് പെറ്റിപാസ് ടെയ്‌ലറും ഉണ്ട്. ഈ ചിത്രം ജിനറ്റും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. ട്രൂഡോയും ജിനറ്റും ഈ ടീ ഷര്‍ട്ട് ധരിച്ച് നില്‍ക്കുന്നതാണ് ചിത്രത്തിലുള്ളത്. വാക്‌സിന്‍ സുരക്ഷിതമാണ്. വാക്‌സിനുകള്‍ ജീവന്‍ രക്ഷിക്കുന്നു. നമ്മുടെ പ്രധാനമന്ത്രി വാക്‌സിനുകളെ ശക്തമായി പിന്തുണയ്ക്കുന്നയാളാണ്. ഇത്തരമൊരു ഷര്‍ട്ടുകള്‍ അദ്ദേഹത്തിന് നല്‍കുന്ന കാര്യത്തില്‍ ഞാന്‍ ആവേശത്തിലാണെന്നും ജിനെറ്റ് ട്വീറ്റ് ചെയ്തു.

'ഇപ്പോൾ കോൺഗ്രസ് ഐസിയുവിൽ, ഇനി വെന്റിലേറ്ററിൽ'! കോൺഗ്രസിനെ നിർത്തിപ്പൊരിച്ച് മുഹമ്മദ് റിയാസ്!'ഇപ്പോൾ കോൺഗ്രസ് ഐസിയുവിൽ, ഇനി വെന്റിലേറ്ററിൽ'! കോൺഗ്രസിനെ നിർത്തിപ്പൊരിച്ച് മുഹമ്മദ് റിയാസ്!

Recommended Video

cmsvideo
Covaxin vaccination found effective in non-human primates‌ | Oneindia Malayalan

ഈ ടീ ഷര്‍ട്ടിന്റേത് ഒരു ക്യാമ്പയിനായിരുന്നു. ലെഗസി പീഡിയാട്രിക്‌സ് 2019ല്‍ ആരംഭിച്ച വാക്‌സിന്‍ അനുകൂല പ്രചാരണമായിരുന്നു ഇത്. കാനഡയില്‍ അടക്കമുള്ള വാക്‌സിന്‍ വിരുദ്ധ പ്രചാരണത്തെ ചെറുക്കാനുള്ള ക്യാമ്പയിന്‍ കൂടിയായിരുന്നു ഇത്. കനേഡിയന്‍ പ്രധാനമന്ത്രി തമിഴ്‌നാട് പ്രക്ഷോഭത്തിന് അനുകൂലമായി പ്രസ്താവനയേ നടത്തിയിട്ടില്ലെന്ന് ഇതിലൂടെ വ്യക്തമാക്കുകയാണ്. ഹിന്ദി അടിച്ചേല്‍പ്പിക്കുന്നതിനെതിരെ ട്രൂഡോ ശബ്ദമുയര്‍ത്തി എന്ന വാദ്ം വ്യാജമാണ്.

എവിടെയും പരിശോധിക്കും, ആരെയും അറസ്റ്റ് ചെയ്യും; പുതിയ പോലീസ് സേനയുമായി യോഗി സര്‍ക്കാര്‍എവിടെയും പരിശോധിക്കും, ആരെയും അറസ്റ്റ് ചെയ്യും; പുതിയ പോലീസ് സേനയുമായി യോഗി സര്‍ക്കാര്‍

Fact Check

വാദം

കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ തമിഴ്‌നാട്ടില്‍ നടക്കുന്ന ഹിന്ദി തെരിയാത്, പോടാ പ്രക്ഷോഭത്തെ പിന്തുണച്ചുവെന്ന് വാദം

നിജസ്ഥിതി

ജസ്റ്റിന്‍ ട്രൂഡോ തമിഴ്‌നാട്ടിലെ പ്രക്ഷോഭത്തെ പിന്തുണച്ച് സംസാരിച്ചിട്ടില്ല

റേറ്റിങ്

False
വിവരങ്ങളുടെ സത്യാവസ്ഥ അറിയാൻ ഞങ്ങൾ നിങ്ങളെ സഹായിക്കും. [email protected] എന്ന മെയിൽ ഐഡിയിൽ സംശയങ്ങൾ അയക്കാം.
English summary
fact check: canadian pm justin trudeau has not supported anti hindi movement in tamil nadu
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X