കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫൈസർ വാക്സിൻ സ്ത്രീ വന്ധ്യതയ്ക്ക് കാരണമോ? പ്രചാരണത്തിന് പിന്നിലെന്ത്... വിദഗ്ധർ പറയുന്നത്

Google Oneindia Malayalam News

കൊറോണ വൈറസ് വ്യാപനത്തിനിടെ വൈറസ് കണ്ടെത്തിയ ആശ്വാസ വാർത്ത പുറത്തുവന്നതിന് പിന്നാലെയാണ് ഫൈസർ വാക്സിന് പാർശ്വഫലങ്ങളുണ്ടെന്ന് അവകാശപ്പെട്ടുകൊണ്ടുള്ള സോഷ്യൽ മീഡിയ പോസ്റ്റുകൾ പ്രത്യക്ഷപ്പെടുന്നത്. ലോക്ക്ഡൌൺ കാലത്തിന്റെ തുടക്കത്തിനൊപ്പം അസംഖ്യം വ്യാജവാർത്തകളും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ വഴി വ്യാപകമായി പ്രചരിച്ചിട്ടുണ്ട്. ഈ ഗണത്തിൽപ്പെടുന്നതാണ് കൊവിഡ് വാക്സിൻ സംബന്ധിച്ച് സോഷ്യൽ മീഡിയയിൽ നടക്കുന്ന വ്യാജ പ്രചാരണങ്ങൾ.

തദ്ദേശ തിരഞ്ഞെടുപ്പ് അവസാനിച്ച ഉടൻ വൈദ്യുതി നിരക്ക് വർധിക്കുമോ? വാർത്ത വ്യാജമെന്ന് കെഎസ്ഇബിതദ്ദേശ തിരഞ്ഞെടുപ്പ് അവസാനിച്ച ഉടൻ വൈദ്യുതി നിരക്ക് വർധിക്കുമോ? വാർത്ത വ്യാജമെന്ന് കെഎസ്ഇബി

വന്ധ്യതയ്ക്ക് കാരണമോ?

വന്ധ്യതയ്ക്ക് കാരണമോ?


ഇതിലൊന്ന് വാക്സിൻ കുത്തിവെക്കുന്നത് സ്ത്രീകളിൽ വന്ധ്യതയ്ക്ക് കാരണമാകുമെന്ന് ഒരു ഫൈസർ ഗവേഷകൻ കണ്ടെത്തിയെന്ന് അവകാശപ്പെടുന്ന സോഷ്യൽ മീഡിയ പോസ്റ്റാണ്. ആയിരക്കണക്കിന് ആളുകളാണ് ഈ സോഷ്യൽ മീഡിയ പോസ്റ്റ് ഷെയർ ചെയ്തിട്ടുള്ളത്. ക്ലിനിക്കൽ വാക്സിന്റെ പാർശ്വഫലങ്ങളായി പരീക്ഷണങ്ങളിൽ വന്ധ്യത രേഖപ്പെടുത്തിയിട്ടില്ലെന്ന് സ്വതന്ത്ര മെഡിക്കൽ വിദഗ്ധരും ഫൈസറും വ്യക്തമാക്കിയിട്ടുണ്ട്. 2011 ന് ശേഷം അമേരിക്കൻ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ഫൈസറിൽ ജോലി ചെയ്തിട്ടില്ലെന്ന് ഗവേഷകന്റെ ലിങ്ക്ഡ് ഇൻ പ്രൊഫൈലിൽ നിന്ന് വ്യക്തമാണ്.

 സോഷ്യൽ മീഡിയയിൽ

സോഷ്യൽ മീഡിയയിൽ


ഡിസംബർ അഞ്ച് മുതൽ ഫേസ്ബുക്ക്, ട്വിറ്റർ, ഇൻസ്റ്റഗ്രാം എന്നീ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലാണ് ഫൈസർ വാക്സിൻ കുത്തിവെപ്പ് സ്ത്രീകളിൽ വന്ധ്യതയ്ക്ക് കാരണമാകുമെന്ന തരത്തിലുള്ള സന്ദേശങ്ങൾ വ്യാപകമായി പ്രചരിക്കുന്നത്. ഫൈസർ റിസർച്ച് തലവൻ പറയുന്നു ഫൈസർ വാക്സിൻ സ്ത്രീകളിൽ വന്ധ്യതയ്ക്ക് കാരണമാകുന്നുവെന്ന സ്ക്രീൻഷോട്ട് ഉപയോഗിച്ചാണ് പ്രചാരണം നടക്കുന്നത്.

പ്രചാരണം ശക്തം

പ്രചാരണം ശക്തം


ജർമൻ, പോർച്ചുഗീസ് ഭാഷകളിലും സമാന സന്ദേശം പ്രചരിക്കുന്നുണ്ട്. വാക്സിനിൽ സ്പൈക്ക് പ്രോട്ടീനായ സിൻസൈറ്റിൻ 1 അടങ്ങിയിട്ടുണ്ടെന്നും പ്ലാസന്റ നിർമാണത്തിൽ ഇത് നിർണ്ണായകമാണെന്നും വാക്സിൻ കുത്തിവെപ്പ് എടുക്കുമ്പോൾ ശരീരത്തിലെ രോഗപ്രതിരോധ സംവിധാനം ഇതിനെതിരായി പ്രവർത്തിക്കുന്നുണ്ടെന്നും സ്ത്രീകളിൽ എത്രകാലത്തേക്ക് എന്നറിയാത്ത തരത്തിൽ വന്ധ്യതയ്ക്ക് കാരണമാകുന്നുവെന്നുമാണ് പ്രചരിപ്പിക്കപ്പെടുന്നത്.

 പ്രചാരണം വ്യാജം

പ്രചാരണം വ്യാജം

ഫൈസർ വാക്സിന്റെ പേരിൽ നടക്കുന്ന പ്രചാരങ്ങളിൽ കഴമ്പില്ലെന്ന് എഎഫ്പിയുടെ ഫാക്ട് ചെക്ക് വിഭാഗം വ്യക്തമാക്കിയിട്ടുണ്ട്. പ്ലാസന്റൽ പ്രോട്ടീനായ സിൻസൈറ്റിന്റെ ചെറിയ ഒരംശം മാത്രമാണ് വാക്സിനിൽ ഉപയോഗിക്കുന്നത്. ഇതിലെ ഘടകങ്ങൾ ശരീരത്തിലെ രോഗപ്രതിരോധ ശേഷി വർധിപ്പിക്കുകയാണ് ചെയ്യുന്നത്. വാക്സിൻ കുത്തിവെച്ചവരിൽ ഗർഭധാരണവുമായി ബന്ധപ്പെട്ട് ഒരു തരത്തിലുള്ള പ്രശ്നങ്ങളുംഉണ്ടായിട്ടില്ലെന്നും എഎഫ്പി വ്യക്തമാക്കുന്നു. ഫൈസറിന്റെ ഔദ്യോഗിക സ്ഥിരീകരണത്തെ അധികരിച്ചാണ് എഎഫ്പി ഇക്കാര്യങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

എട്ട് വർഷം മുമ്പ്

എട്ട് വർഷം മുമ്പ്


ഫൈസർ ഗവേഷകൻ മിഷേൽ യേഡോൻ വെളിപ്പെടുത്തിയെന്ന പേരിലാണ് ലേഖനം പ്രചരിക്കുന്നത്. എന്നാൽ ഇദ്ദേഹത്തിന്റെ ലിങ്ക്ഡ് ഇൻ പ്രഫൈൽ പറയുന്നത് ഇദ്ദേഹം നേരത്തെ തന്നെ ഫൈസർ വിട്ടുവെന്നാണ്. 2011ൽ അലർജി ആൻഡ് റെസ്പിറേറ്ററി റിസർച്ച് വിഭാഗത്തിലാണ് ഇയാൾ ജോലി ചെയ്തിരുന്നത്. എന്നാൽ കൊറോണ വൈറസ് വ്യാപനത്തിനും എട്ട് വർഷം മുമ്പായിരുന്നു ഇത്. ഇതോടെ ഫൈസർ വാക്സിൻ സ്ത്രീകളിൽ വന്ധ്യതയ്ക്ക് കാരണമാകുന്നുവെന്നത് വ്യാജ പ്രചാരണമാണെന്ന് തെളിഞ്ഞിട്ടുണ്ട്.

Fact Check

വാദം

A screenshot circulating through social media claims Pfiszer vaccine causes female sterilization issues.

നിജസ്ഥിതി

The claims of Pfiszer vaccine make female sterilization issues was fake.

റേറ്റിങ്

False
വിവരങ്ങളുടെ സത്യാവസ്ഥ അറിയാൻ ഞങ്ങൾ നിങ്ങളെ സഹായിക്കും. [email protected] എന്ന മെയിൽ ഐഡിയിൽ സംശയങ്ങൾ അയക്കാം.
English summary
Fact Check: COVID vaccine not shown to cause female sterilisation, Pfizer and experts clarifies
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X