കര്‍ഷകരെ പിന്തുണയ്ക്കുന്ന ടീ ഷര്‍ട്ട് ധരിച്ച് ദീപിക പദുക്കോണ്‍, പ്രചരിക്കുന്ന ചിത്രത്തിന് പിന്നില്‍
ദില്ലി: ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുതിന്റെ മരണത്തിന് പിന്നാലെ ഉയര്‍ന്നുവന്ന മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് നടി ദീപിക പദുക്കോണിനെ ദിവസങ്ങള്‍ക്ക് മുമ്പാണ് നാര്‍ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോ ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലിന് പിന്നാലെ ദീപികയുടെ ഒരു ചിത്രം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയാണ്. എന്‍ഡിസി ചോദ്യം ചെയ്യുന്നതിനായി ദീപിക എത്തിയത് ഇന്ത്യന്‍ കര്‍ഷകരോടൊപ്പം എന്ന് എഴുതിയ ടി ഷര്‍ട്ട് ധരിച്ചെന്നായിരുന്നു പ്രചരിക്കുന്ന ചിത്രത്തില്‍ പറയുന്നത്.

ചിത്രവും ഇതുമായി ബന്ധപ്പെട്ട പോസ്റ്റും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. നിങ്ങള്‍ ചോദ്യം ചെയ്യലിന് എന്‍സിബിയ്ക്ക് മുന്നില്‍ ഹാജരാകേണ്ടി വന്നത് ജെഎന്‍യു സമരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചതുകൊണ്ടാണെന്ന് പറഞ്ഞാണ് ഒരാള്‍ ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. എന്നാല്‍ റിവേഴ്സ് ഇമേജ് സര്‍ച്ചിലൂടെ പരിശോധിച്ചപ്പോള്‍ ഈ ചിത്രം വ്യാജമാണെന്ന് കണ്ടെത്തി. ഫോട്ടോഷോപ്പിലൂടെ എഡിറ്റ് ചെയ്ത ചിത്രമാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. 2018ല്‍ വിമാനത്താവളത്തില്‍ നിന്നും പുറത്തേക്കിറങ്ങിവരുന്ന ചിത്രമാണിത്. ഒന്നും തന്നെ എഴുതാത്ത കറുത്ത ടീ ഷര്‍ട്ടാണ് താരം ധരിച്ചിരുന്നത്.
അതേസമയം, ചോദ്യം ചെയ്യലിനായി ഡീപിക എന്‍സിബിയ്ക്ക് മുന്നില്‍ ഹാജരായപ്പോള്‍ സ്യൂട്ട് പോലുള്ള വസ്ത്രമാണ് ഉപയോഗിച്ചത്. മാത്രമല്ല, കൊവിഡ് കാലമായതിനാല്‍ താരം മാസ്ക് ധരിച്ചാണ് എന്‍സിബിയുടെ മുംബൈ ഓഫീസിലെത്തിയത്. ദീപിക പദുക്കോണിന്റെ വാട്സാപ്പ് ചാറ്റിന്റെ പശ്ചാത്തലത്തിലാണ് മയക്കുമരുന്ന കേസില്‍ ചോദ്യം ചെയ്യുന്നത്. ദീപിക പദുക്കോണിനെയും കരിഷ്മ പ്രകാശിനെയും ഒരുമിച്ചിരുത്തിയാണ് നാര്‍ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തതെന്ന റിപ്പോര്‍ട്ടും പുറത്തുവന്നിരുന്നു.
Recommended Video
2017ലെ വാട്സ്ആപ്പ് ചാറ്റ് സംബന്ധിച്ച് ഇരുവരും കുറ്റസമ്മതം നടത്തിയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ദീപിക പദുക്കോണ്‍ നല്കിയ മറുപടിയില്‍ എന്‍സിബി തൃപ്തരല്ലെന്നും തുടര്‍ന്ന് എന്‍സിബി ഓഫീസര്‍ കെപിഎസ് മല്‍ഹോത്രയുടെ നേതൃത്വത്തിലുള്ള സംഘം വീണ്ടും ചോദ്യം ചെയ്തെന്നും വിവരങ്ങള്‍ പുറത്തുവന്നിരുന്നു.

Fact Check
വാദം
എന്‍സിബി ചോദ്യം ചെയ്യുലിനായി ദീപിക എത്തിയത് ഇന്ത്യന്‍ കര്‍ഷകരോടൊപ്പം എന്ന് എഴുതിയ ടി ഷര്‍ട്ട് ധരിച്ചെന്നായിരുന്നു പ്രചരിക്കുന്ന ചിത്രത്തില്‍ പറയുന്നത്.
നിജസ്ഥിതി
പ്രചരിക്കുന്ന ചിത്രം 2018 ഉള്ളതാണ്. ഫോട്ടോഷോപ്പിലൂടെ എഡിറ്റ് ചെയ്ത ചിത്രമാണ് ഇപ്പോൾ പ്രചരിക്കുന്നത്
റേറ്റിങ്
-
ആലിയ ഭട്ടിന്റെ ഗ്ലാമർ രഹസ്യം ഇതാണ്! ആ 8 കാര്യങ്ങളിലൂടെ നിങ്ങളുടെ ചർമ്മവും തിളങ്ങും -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ് -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും -
തമിഴ്നാട്ടിൽ ബിജെപി-ടിവികെ സഖ്യമോ? ചുക്കാൻ പിടിക്കുന്നത് പവൻ കല്യാൺ? ഒടുവിൽ ആ തീരുമാനം അറിയിച്ചു -
കേരളം കിട്ടിയില്ലെങ്കിൽ എന്താ, തമിഴ്നാട് ബിജെപിയുടെ കൈകളിലേക്ക്?.ഡിഎംകെയ വീഴ്ത്തുമെന്ന് സർവ്വെ -
എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പമെത്തും, കിംഗ് മേക്കറാകുമോ ബിജെപി? മാട്രിസ്-ഐഎഎന്‍സ് സർവ്വേ ഫലം -
നടന് വിജയിയെ വിടാതെ ബിജെപി; കുടുങ്ങിയത് എഐഎഡിഎംകെ, സെങ്കോട്ടയ്യന് ഡിഎംകെ പിടിക്കുമോ -
'12ാം വയസില്‍ കുഞ്ഞാലിക്കുട്ടിയെ കാണാന്‍ തുടങ്ങിയതാ'; സബാഹ് രണ്ടുംകല്‍പ്പിച്ച്, കണക്കുകള്‍ അനുകൂലം -
കൊയിലാണ്ടി, ബാലുശ്ശേരി നിലനിർത്തുക സിപിഎമ്മിന് വെല്ലുവിളി; തിരുവമ്പാടിയിലും കനത്ത പോരാട്ടം ഉറപ്പ്












Click it and Unblock the Notifications