കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ഷകരെ പിന്തുണയ്ക്കുന്ന ടീ ഷര്‍ട്ട് ധരിച്ച് ദീപിക പദുക്കോണ്‍, പ്രചരിക്കുന്ന ചിത്രത്തിന് പിന്നില്‍

Google Oneindia Malayalam News

ദില്ലി: ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുതിന്റെ മരണത്തിന് പിന്നാലെ ഉയര്‍ന്നുവന്ന മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് നടി ദീപിക പദുക്കോണിനെ ദിവസങ്ങള്‍ക്ക് മുമ്പാണ് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലിന് പിന്നാലെ ദീപികയുടെ ഒരു ചിത്രം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയാണ്. എന്‍ഡിസി ചോദ്യം ചെയ്യുന്നതിനായി ദീപിക എത്തിയത് ഇന്ത്യന്‍ കര്‍ഷകരോടൊപ്പം എന്ന് എഴുതിയ ടി ഷര്‍ട്ട് ധരിച്ചെന്നായിരുന്നു പ്രചരിക്കുന്ന ചിത്രത്തില്‍ പറയുന്നത്.

fake news

ചിത്രവും ഇതുമായി ബന്ധപ്പെട്ട പോസ്റ്റും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. നിങ്ങള്‍ ചോദ്യം ചെയ്യലിന് എന്‍സിബിയ്ക്ക് മുന്നില്‍ ഹാജരാകേണ്ടി വന്നത് ജെഎന്‍യു സമരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചതുകൊണ്ടാണെന്ന് പറഞ്ഞാണ് ഒരാള്‍ ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. എന്നാല്‍ റിവേഴ്‌സ് ഇമേജ് സര്‍ച്ചിലൂടെ പരിശോധിച്ചപ്പോള്‍ ഈ ചിത്രം വ്യാജമാണെന്ന് കണ്ടെത്തി. ഫോട്ടോഷോപ്പിലൂടെ എഡിറ്റ് ചെയ്ത ചിത്രമാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. 2018ല്‍ വിമാനത്താവളത്തില്‍ നിന്നും പുറത്തേക്കിറങ്ങിവരുന്ന ചിത്രമാണിത്. ഒന്നും തന്നെ എഴുതാത്ത കറുത്ത ടീ ഷര്‍ട്ടാണ് താരം ധരിച്ചിരുന്നത്.

അതേസമയം, ചോദ്യം ചെയ്യലിനായി ഡീപിക എന്‍സിബിയ്ക്ക് മുന്നില്‍ ഹാജരായപ്പോള്‍ സ്യൂട്ട് പോലുള്ള വസ്ത്രമാണ് ഉപയോഗിച്ചത്. മാത്രമല്ല, കൊവിഡ് കാലമായതിനാല്‍ താരം മാസ്‌ക് ധരിച്ചാണ് എന്‍സിബിയുടെ മുംബൈ ഓഫീസിലെത്തിയത്. ദീപിക പദുക്കോണിന്റെ വാട്‌സാപ്പ് ചാറ്റിന്റെ പശ്ചാത്തലത്തിലാണ് മയക്കുമരുന്ന കേസില്‍ ചോദ്യം ചെയ്യുന്നത്. ദീപിക പദുക്കോണിനെയും കരിഷ്മ പ്രകാശിനെയും ഒരുമിച്ചിരുത്തിയാണ് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തതെന്ന റിപ്പോര്‍ട്ടും പുറത്തുവന്നിരുന്നു.

Recommended Video

cmsvideo
സര്‍ക്കാറിനെ ഉണ്ടാക്കാന്‍ ഞങ്ങള്‍ക്കറിയാമെങ്കില്‍ തകര്‍ക്കാനുമറിയാം

2017ലെ വാട്‌സ്ആപ്പ് ചാറ്റ് സംബന്ധിച്ച് ഇരുവരും കുറ്റസമ്മതം നടത്തിയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ദീപിക പദുക്കോണ്‍ നല്‍കിയ മറുപടിയില്‍ എന്‍സിബി തൃപ്തരല്ലെന്നും തുടര്‍ന്ന് എന്‍സിബി ഓഫീസര്‍ കെപിഎസ് മല്‍ഹോത്രയുടെ നേതൃത്വത്തിലുള്ള സംഘം വീണ്ടും ചോദ്യം ചെയ്‌തെന്നും വിവരങ്ങള്‍ പുറത്തുവന്നിരുന്നു.

Fact Check

വാദം

എന്‍സിബി ചോദ്യം ചെയ്യുലിനായി ദീപിക എത്തിയത് ഇന്ത്യന്‍ കര്‍ഷകരോടൊപ്പം എന്ന് എഴുതിയ ടി ഷര്‍ട്ട് ധരിച്ചെന്നായിരുന്നു പ്രചരിക്കുന്ന ചിത്രത്തില്‍ പറയുന്നത്.

നിജസ്ഥിതി

പ്രചരിക്കുന്ന ചിത്രം 2018 ഉള്ളതാണ്. ഫോട്ടോഷോപ്പിലൂടെ എഡിറ്റ് ചെയ്ത ചിത്രമാണ് ഇപ്പോൾ പ്രചരിക്കുന്നത്

റേറ്റിങ്

False
വിവരങ്ങളുടെ സത്യാവസ്ഥ അറിയാൻ ഞങ്ങൾ നിങ്ങളെ സഹായിക്കും. [email protected] എന്ന മെയിൽ ഐഡിയിൽ സംശയങ്ങൾ അയക്കാം.
English summary
Fact Check: Deepika wore a t-shirt with a caption in support of farmers during NCB questioning
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X