കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലപ്പുറത്ത് മാസ്ക് ധരിക്കാത്ത വയോധികയ്ക്ക് പോലീസ് പിഴ ചുമത്തിയോ? പ്രചാരണത്തിന് പിന്നിലെന്ത്?

Google Oneindia Malayalam News

മലപ്പുറം: മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങി നടന്ന വൃദ്ധയ്ക്ക് സെക്ടറല്‍ മജിസ്‌ട്രേറ്റ് പിഴ ചുമത്തിയ സംഭവം സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനത്തിനാണ് ഇടയാക്കിയത്. ഈ സംഭവത്തില്‍ പോലീസിന് എതിരെ നടക്കുന്നത് വ്യാജ പ്രചാരണം ആണെന്ന് വ്യക്തമാക്കി കേരള പോലീസ് രംഗത്ത് വന്നിരിക്കുകയാണ്. മലപ്പുറം ജില്ലയിലെ എടക്കരയില്‍ ആയിരുന്നു സംഭവം. ഉദ്യോഗസ്ഥര്‍ വൃദ്ധയുമായി സംസാരിക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

police

കേരള പോലീസ് ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത വിശദീകരണം ഇങ്ങനെ: ' മാസ്ക് ധരിക്കാത്ത വയോധികയ്ക്ക് പോലീസ് പിഴ ചുമത്തിയെന്ന പ്രചാരണം വസ്തുതാ വിരുദ്ധം. മലപ്പുറം എടക്കരയിൽ മാസ്ക് ധരിക്കാതെയെത്തിയ വയോധികയ്ക്ക് പോലീസ് പിഴ ചുമത്തുന്നുവെന്ന തരത്തിൽ പ്രചരിക്കുന്ന വീഡിയോ വസ്തുതാ വിരുദ്ധമാണ്. ആ വീഡിയോയിൽ പോലീസ് ഉദ്യോഗസ്ഥർ ആരും തന്നെയില്ലന്നിരിക്കെ പോലീസിനെതിരെ ചിലർ നടത്തുന്നത് വ്യാജ പ്രചരണമാണ്.

യോഗാ ദിനത്തിൽ കെ സുരേന്ദ്രനും ബിജെപി നേതാക്കളും- ചിത്രങ്ങൾ

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സർക്കാർ ചുമതലപ്പെടുത്തിയിരിക്കുന്ന സ്ക്വാഡിലെ സെക്ടറൽ മജിസ്ട്രേറ്റാണ് വീഡിയോയിലുള്ളത്. കൃഷി അസി. ഡയറക്ടർ കൂടിയായ പ്രസ്തുത ഉദ്യോഗസ്ഥ ഇക്കാര്യത്തിൽ വിശദീകരണം നൽകിയിട്ടുണ്ട്. പിഴ ചുമത്തിയിട്ടില്ലെന്നും വീട്ടുകാർ അറിയുന്നതിന് താക്കീതായി നോട്ടീസ് നൽകുകയാണുണ്ടായതെന്നും അവർ വിശദീകരിച്ചിട്ടുണ്ട്. നോട്ടീസ് നൽകി, ഇത് മക്കൾക്ക് കൊടുത്താൽ മതിയെന്നും അവർക്ക് കാര്യം മനസിലായിക്കൊള്ളുമെന്നും പറയുന്നത് വീഡിയോയിലുണ്ട്'.

ആ ചിരിയില്‍ മയങ്ങിയെന്ന് ആരാധകര്‍; വൈറലായ പ്രിയ ഭവാനി ശങ്കറിന്റെ ഫോട്ടോഷൂട്ട് കാണാം

Recommended Video

cmsvideo
AIIMS warns of impending third wave

Fact Check

വാദം

മാസ്ക് ധരിക്കാത്ത വയോധികയ്ക്ക് പോലീസ് പിഴ ചുമത്തി

നിജസ്ഥിതി

മാസ്ക് ധരിക്കാത്ത വയോധികയ്ക്ക് പോലീസ് പിഴ ചുമത്തിയെന്ന പ്രചാരണം വസ്തുതാ വിരുദ്ധം

റേറ്റിങ്

False
വിവരങ്ങളുടെ സത്യാവസ്ഥ അറിയാൻ ഞങ്ങൾ നിങ്ങളെ സഹായിക്കും. [email protected] എന്ന മെയിൽ ഐഡിയിൽ സംശയങ്ങൾ അയക്കാം.
English summary
Fact Check: Did Kerala police fined old woman for not wearing mask in Malappuram?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X