കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നരേന്ദ്ര മോദി അവിവാഹിതനായ എഞ്ചിനീയറിംഗ് ബിരുദധാരിയോ? പ്രചരിക്കുന്ന വാർത്തയ്ക്ക് പിന്നിൽ

Google Oneindia Malayalam News

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി എഞ്ചിനീയറിംഗ് ബിരുദധാരിയാണോ? സോഷ്യല്‍ മീഡിയയില്‍ പ്രത്യേകിച്ച് ട്വിറ്ററില്‍ ഏതാനും ദിവസങ്ങളായി പ്രധാനമന്ത്രിയുടെ 'എഞ്ചിനീയറിംഗ് ബിരുദം' ഒരു ചര്‍ച്ചാ വിഷയമാണ്. എഞ്ചിനീയര്‍മാരുടെ ദിവസമായ സെപ്റ്റംബര്‍ 15ഓടെയാണ് ഈ ചര്‍ച്ചയും സജീവമായത്. എന്താണ് ഈ പ്രചാരണത്തിന് പിന്നിലെ സത്യാവസ്ഥ?

എഞ്ചിനീയറിംഗ് ബിരുദധാരി

എഞ്ചിനീയറിംഗ് ബിരുദധാരി

ഒരു കന്നട മാഗസനില്‍ നല്‍കിയെന്ന് പറയപ്പെടുന്ന അഭിമുഖത്തില്‍ താന്‍ അവിവാഹിതനായ ഒരു എഞ്ചിനീയറിംഗ് ബിരുദധാരിയാണ് എന്ന് നരേന്ദ്ര മോദി പറഞ്ഞിരുന്നു എന്നാണ് ട്വിറ്റേറിയന്‍സില്‍ ചിലര്‍ അവകാശപ്പെടുന്നത്. തരംഗ് എന്ന പേരിലുളള കന്നട മാസികയില്‍ ആയിരുന്നുവത്രേ മോദിയുടെ അഭിമുഖം. അന്ന് മോദി ബിജെപിയുടെ ജനറല്‍ സെക്രട്ടറി ആയിരുന്നു.

കന്നടത്തിലെ അഭിമുഖം

കന്നടത്തിലെ അഭിമുഖം

ഈ അഭിമുഖത്തിന്റെത് എന്ന് അവകാശപ്പെട്ട് കൊണ്ട് ഒരു പത്ര കട്ടിംഗും പ്രചരിക്കുന്നുണ്ട്. കന്നട ഭാഷയില്‍ ഉളള വാര്‍ത്തയ്‌ക്കൊപ്പം മോദിയുടെ ചിത്രവും കാണാം. ഇതുപയോഗിച്ച് നിരവധി പേരാണ് പ്രധാനമന്ത്രിക്ക് എഞ്ചിനീയറിംഗ് ദിനാശംസകള്‍ പറഞ്ഞ് രംഗത്ത് വന്നിരിക്കുന്നത്. വലിയൊരു കൂട്ടര്‍ പ്രധാനമന്ത്രിയെ ട്രോളിയും രംഗത്തുണ്ട്.

അവിവാഹിതന്‍ ആണെന്നും

അവിവാഹിതന്‍ ആണെന്നും

1992 ജനുവരി 26നാണ് ഈ അഭിമുഖം പ്രസിദ്ധീകരിച്ചതെന്നാണ് പറയുന്നത്. താന്‍ മെക്കാനിക്കല്‍ എഞ്ചിനീയര്‍ ആണെന്നും അവിവാഹിതന്‍ ആണെന്നുമുളള മോദിയുടെ നുണ പൊളിയുന്നു എന്ന തരത്തിലും ഈ വാര്‍ത്ത പലരും പങ്കുവെച്ചിട്ടുണ്ട്. അതേസമയം അത് മോദിയുടെ അഭിമുഖം അല്ലെന്നും മാസിക മോദിയെ കുറിച്ച് എഴുതിയതാണെന്നും ചിലര്‍ വാദിക്കുന്നു.

ക്ലിപ്പിംഗ് വ്യാജമാണെന്നും

ക്ലിപ്പിംഗ് വ്യാജമാണെന്നും

മോദി എഞ്ചിനീയര്‍ ആണെന്നും അവിവാഹിതന്‍ ആണെന്നും മാസിക സ്വന്തമായി എഴുതിയത് ആണെന്നും അവര്‍ക്ക് മോദിയുടെ വ്യക്തി ജീവിതത്തെകുറിച്ച് അറിവില്ലായിരിക്കാമെന്നും ചിലര്‍ ചൂണ്ടിക്കാട്ടുന്നു. പ്രചരിക്കുന്ന വാര്‍ത്താ ക്ലിപ്പിംഗ് വ്യാജമാണെന്നും ഒരു കൂട്ടര്‍ ആരോപിക്കുന്നു. എന്നാല്‍ മോദിയെ കുറിച്ച് അത്തരമൊരു വാര്‍ത്ത വന്നിട്ടുണ്ട് എന്നതാണ് സത്യം.

തര്‍ജ്ജമയിലെ അബദ്ധം

തര്‍ജ്ജമയിലെ അബദ്ധം

മോദി എഞ്ചിനീയര്‍ ബിരുദധാരി ആണെന്നും സമൂഹത്തിന് വേണ്ടി ജീവിതം സമര്‍പ്പിച്ച അവിവാഹിതന്‍ ആണെന്നും ലേഖനത്തില്‍ പറയുന്നുമുണ്ട്. എന്നാല്‍ പാര്‍ട്ടിയുടെ വിജയത്തെ നിര്‍മ്മിച്ചയാള്‍ എന്ന അര്‍ത്ഥത്തില്‍ ഇംഗ്ലീഷില്‍ വരുന്ന വാചനം തര്‍ജ്ജമ ചെയ്യുമ്പോള്‍ പറ്റിയ അബദ്ധമാകാം ഈ എന്‍ജിനീയറിംഗ് എന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

Recommended Video

cmsvideo
Narendra Modiji, why so scared? Asks Rahul Gandhi | Oneindia Malayalam
 മോദി എവിടെയും പറഞ്ഞിട്ടില്ല

മോദി എവിടെയും പറഞ്ഞിട്ടില്ല

താന്‍ എഞ്ചിനീയറിംഗ് ബിരുദധാരിയാണ് എന്ന് നരേന്ദ്ര മോദി എവിടെയും പറഞ്ഞിട്ടില്ല. മോദി അവിവാഹിതനാണ് എന്ന് പറയുന്നതും തെറ്റാണ്. 13ാം വയസ്സിലാണ് യശോദ ബെന്നിനെ നരേന്ദ്ര മോദി വിവാഹം ചെയ്യുന്നത്. 2001, 2002, 2007, 2012 തിരഞ്ഞെടുപ്പുകളിലെ സത്യവാങ്മൂലത്തില്‍ വിവാഹം സംബന്ധിച്ച കോളം മോദി പൂരിപ്പിച്ചിരുന്നില്ല.

Fact Check

വാദം

അവിവാഹിതനായ എഞ്ചിനീയർ ആണെന്ന് നരേന്ദ്ര മോദി കന്നട മാസികയ്ക്ക് അഭിമുഖം നൽകി

നിജസ്ഥിതി

നരേന്ദ്ര മോദി നൽകിയ അഭിമുഖമല്ല, മറിച്ച് മാസിക തർജ്ജമയിൽ വരുത്തിയ പിശക്

റേറ്റിങ്

False
വിവരങ്ങളുടെ സത്യാവസ്ഥ അറിയാൻ ഞങ്ങൾ നിങ്ങളെ സഹായിക്കും. [email protected] എന്ന മെയിൽ ഐഡിയിൽ സംശയങ്ങൾ അയക്കാം.
English summary
Fact Check: Did Narendra Modi gave interview to Kannada magazine claiming that he is an engineer
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X