• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഇന്ത്യൻ രാഷ്ട്രപതി പുറത്തിറക്കിയ ഛായാചിത്രം സുഭാഷ് ചന്ദ്രബോസിന്റെയോ പ്രോസെൻജിത്തിന്റെയോ? സത്യാവസ്ഥയെന്ത്..

ദില്ലി: ഇന്ത്യൻ രാഷ്ട്രപതി രാം നാഥ് കോവിന്ദ് രാഷ്ട്രപതി ഭവനിൽ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പോസ്റ്റർ ശനിയാഴ്ച രാഷ്ട്രപതി രാംനാഥ് കോവിന്ദ് പുറത്തിറക്കിയോ? പുറത്തിറക്കിയെന്നാണ് ട്വിറ്ററിൽ പ്രചരിക്കുന്ന വാർത്ത. എന്നാൽ രാംനാഥ് കോവിന്ദ് അനാച്ഛാദനം ചെയ്ത ഛായാചിത്രം പ്രശസ്ത നടൻ പ്രോസെൻജിത് ചാറ്റർജിയുടെതാണെന്ന പേരിലാണ് പ്രചാരണം നടക്കുന്നത്.

ഒരു ദിവസം കാത്തിരിക്കൂ, അവർ പുനർജനിക്കും; മന്ത്രവാദിയുടെ നിർദ്ദേശത്തിൽ രണ്ട് പെൺമക്കളെ കൊന്ന് മാതാപിതാക്കൾ

ശ്രീജിത് മുഖർജി സംവിധാനം നിർവ്വഹിക്കുന്ന ഗുംനാമി എന്ന ചിത്രത്തിൽ ചാറ്റർജിയാണ് നേതാജി ബോസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. "രാമ ക്ഷേത്രത്തിന് അഞ്ച് ലക്ഷം രൂപ സംഭാവന നൽകിയ ശേഷം രാഷ്ട്രപതി നേതാജിയുടെ ജീവചരിത്രത്തിൽ അഭിനയിച്ച പ്രസൻജിത്തിന്റെ ഛായാചിത്രം അനാച്ഛാദനം ചെയ്തുുവെന്ന് തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്‌ത്രയാണ് ട്വീറ്റിൽ കുറിച്ചത്. ഇന്ത്യയെ ദൈവം രക്ഷിക്കും കാരണം ഈ സർക്കാരിന് തീർച്ചയായും അതിന് കഴിയില്ലെന്നും മഹുവ മൊയ്ത്ര കൂട്ടിച്ചേർത്തു.

നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 125ാം ജന്മദിനം ആചരിക്കുന്നതിന്റെ ഭാഗമായി രാഷ്ട്രപതി ഭവൻ അദ്ദേഹത്തിന്റെ ഛായാ ചിത്രം അനാഛാദനം ചെയ്തെന്നാണ് രാഷ്ട്രപതി ഭവൻ ട്വീറ്റിൽ വ്യക്തമാക്കിയത്. എന്നാൽ പുതിയ വിവാദത്തോട് രാഷ്ട്രപതി ഭവനൻ വിവാദത്തോട് ഇതുവരെ പ്രതികരിച്ചിട്ടില്ലെങ്കിലും ഇത് അനാവശ്യമായ വിവാദമാണ് സൃഷ്ടിക്കുന്നതെന്നാണ് ട്വിറ്റർ ഉപയോക്താക്കളിൽ പലരുടേയും പ്രതികരണം. പരേഷ് മൈറ്റി വരച്ച നേതാജിയുടെ ഛായാചിത്രം അദ്ദേഹത്തിന്റെ യഥാർത്ഥ ഫോട്ടോയെ അടിസ്ഥാനമാക്കിയാണെന്ന് മുതിർന്ന പത്രപ്രവർത്തകൻ നിസ്തുല ഹെബ്ബർ പറഞ്ഞു.

നേതാജിയുടെ കൊച്ചുമകളായ ജയന്തി ബോസ് രക്ഷിൽ നിന്ന് ലഭിച്ച യഥാർത്ഥ ഫോട്ടോയെ ആസ്പദമാക്കി വരച്ചിട്ടുള്ള ഛായാചിത്രമാണ് അനാഛാദനം ചെയ്തിട്ടുള്ളത്. ഇന്ത്യൻ ചിത്രകാരനായ പരേഷ് മൈതിയെ 2014 ൽ രാജ്യം പത്മശ്രീ ആദരിച്ചിരുന്നു. പശ്ചിമ ബംഗാളിലെ തംലൂക്കിൽ ജനിച്ച ഇദ്ദേഹം ചെറിയൊരു കാലയളവിനുള്ളിൽ തന്നെ സമർത്ഥനായ ചിത്രകാരനെന്ന് കഴിവ് തെളിയിച്ച വ്യക്തി കൂടിയാണ്.

ഉമ്മന്‍ ചാണ്ടി വരുന്നതില്‍ എല്‍ഡിഎഫിന് ഭയമില്ല, രണ്ട് തവണ തോല്‍പ്പിച്ചത് ഓര്‍മയില്ലേയെന്ന് കാനം!!

എനിക്ക് പാര്‍ട്ടി അര്‍ഹിക്കുന്നതിലേറെ തന്നു; രമേശ് ചെന്നിത്തല ഉറപ്പായും മല്‍സരിക്കുമെന്ന് ഉമ്മന്‍ ചാണ്ടി

cmsvideo
  ചെറുപ്പം മുതല്‍ കോണ്‍ഗ്രസ്-ലീഗ് പ്രവര്‍ത്തകനെന്ന് ഫിറോസ്

  പാർലമെന്റ് ബജറ്റ്‌ സമ്മേളനത്തിൽ കാർഷിക നിയമം പിൻവലിക്കുമെന്ന ഉറപ്പ് നൽകണമെന്ന് ഇടത് പാർട്ടികൾ

  Fact Check

  വാദം

  Did the President of India unveil photo of Prosenjit of Netaji

  നിജസ്ഥിതി

  The President unveiled portrait of Netaji, based on Paresh Maity’s original image

  റേറ്റിങ്

  False
  വിവരങ്ങളുടെ സത്യാവസ്ഥ അറിയാൻ ഞങ്ങൾ നിങ്ങളെ സഹായിക്കും. factcheck@one.in എന്ന മെയിൽ ഐഡിയിൽ സംശയങ്ങൾ അയക്കാം.

  English summary
  Fact check: Did President of India unveil a portrait of Netaji Bose or actor Prosenjit
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X