കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആരാണ് നല്ല മുഖ്യൻ? ചൗഹാന്റെ ചോദ്യത്തിന് ഉത്തരം കമൽനാഥ്! കോൺഗ്രസ് ട്വീറ്റിലെ വീഡിയോയ്ക്ക് പിന്നിൽ?

Google Oneindia Malayalam News

ദില്ലി: കമല്‍നാഥ് സര്‍ക്കാരിനെ അട്ടിമറിച്ചാണ് മധ്യപ്രദേശില്‍ ശിവരാജ് സിംഗ് ചൗഹാന്റെ നേതൃത്വത്തില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയത്. ജ്യോതിരാദിത്യ സിന്ധ്യ 23 കോണ്‍ഗ്രസ് എംഎല്‍എമാരുമായി ബിജെപി പാളയത്തിലേക്ക് കൂറുമാറിയതോടെയാണ് സര്‍ക്കാര്‍ വീണത്.

ഉപതിരഞ്ഞെടുപ്പിലേക്ക് കടക്കാനിരിക്കുന്ന മധ്യപ്രദേശില്‍ കോണ്‍ഗ്രസും ബിജെപിയും വിജയിക്കാനുളള കരുക്കള്‍ നീക്കിത്തുടങ്ങി. സച്ചിന്‍ പൈലറ്റ് മധ്യപ്രദേശില്‍ കോണ്‍ഗ്രസിന് വേണ്ടി പ്രചാരണത്തിന് ഇറങ്ങും എന്നാണ് റിപ്പോര്‍ട്ടുകള്‍. അതിനിടെ ശിവരാജ് സിംഗ് ചൗഹാന്റെ പരിപാടിയില്‍ ആളുകള്‍ കമല്‍നാഥിന്റെ പേര് വിളിക്കുന്ന വീഡിയോ കോണ്‍ഗ്രസ് പുറത്ത് വിട്ടിട്ടുണ്ട്. എന്താണ് ഈ വീഡിയോയുടെ സ്ത്യാവസ്ഥ?

ആരാണ് നല്ല മുഖ്യമന്ത്രി

ആരാണ് നല്ല മുഖ്യമന്ത്രി

മധ്യപ്രദേശ് കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വീഡിയോയില്‍ ഉളളത് സംസ്ഥാന മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനാണ്. ആരാണ് നല്ല മുഖ്യമന്ത്രിയെന്ന് ശിവരാജ് സിംഗ് ചൗഹാന്‍ ചോദിക്കുമ്പോള്‍ ജനങ്ങള്‍ കമല്‍നാഥ് എന്ന് മറുപടി നല്‍കുന്നതാണ് കോണ്‍ഗ്രസ് ട്വീറ്റ് ചെയ്ത വീഡിയോയില്‍ ഉളളത്.

കോണ്‍ഗ്രസ് പങ്കുവെച്ച വീഡിയോ

കോണ്‍ഗ്രസ് പങ്കുവെച്ച വീഡിയോ

കോണ്‍ഗ്രസ് പങ്കുവെച്ച വീഡിയോയ്ക്ക് ഒപ്പമുളള കുറിപ്പിങ്ങനെ: മധ്യപ്രദേശ് ഉപതിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നിരിക്കുന്നു. മാണ്ടസോറിലെ സുവശ്രയില്‍ എത്തിയ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ ജനങ്ങളോട് ചോദിച്ചു ശിവരാജ് സിംഗ് ചൗഹാന്‍ ആണോ അതോ കമല്‍നാഥ് ആണോ നല്ല മുഖ്യമന്ത്രി എന്ന്.

ജനങ്ങള്‍ നല്‍കിയ മറുപടി

ജനങ്ങള്‍ നല്‍കിയ മറുപടി

ജനങ്ങള്‍ ഒരേ ശബ്ദത്തില്‍ പറഞ്ഞു, കമല്‍നാഥ്. ആര്‍ക്കൊപ്പമാണോ ജനം നില്‍ക്കുന്നത്, അദ്ദേഹത്തിന്റെ പേരാണ് കമല്‍നാഥ്''. ഞായറാഴ്ച രാത്രിയോടെ ട്വീറ്റ് ചെയ്ത ഈ വീഡിയോ നിരവധി പേര്‍ പങ്കുവെച്ചിട്ടുണ്ട്. യഥാര്‍ത്ഥത്തില്‍ ശിവരാജ് സിംഗിന്റെ ചോദ്യത്തിന് ജനങ്ങള്‍ നല്‍കിയ മറുപടി കമല്‍നാഥിന്റെ പേരാണോ? അല്ല എന്നാണ് വ്യക്തമായിരിക്കുന്നത്.

ഒരു മണിക്കൂര്‍ നീണ്ട വീഡിയോ

ഒരു മണിക്കൂര്‍ നീണ്ട വീഡിയോ

കോണ്‍ഗ്രസ് പങ്കുവെച്ചിരിക്കുന്നത് വ്യാജ വീഡിയോ ആണെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. സുവാസരയില്‍ നടന്ന പരിപാടിയുടെ പൂര്‍ണമായ വീഡിയോ ചൗഹാന്‍ തന്റെ ട്വിറ്റര്‍ പേജില്‍ ഇന്നലെ പങ്കുവെച്ചിട്ടുണ്ട്. ഒരു മണിക്കൂര്‍ നീണ്ട പരിപാടിയുടെ വീഡിയോ ആണിത്. വീഡിയോയുടെ അവസാന ഭാഗത്തെ ഏതാനും സെക്കന്‍ഡുകളാണ് കോണ്‍ഗ്രസ് പങ്കുവെച്ചിരിക്കുന്നത്.

വ്യാജ വീഡിയോ

വ്യാജ വീഡിയോ

യഥാര്‍ത്ഥ വീഡിയോയില്‍ ശിവരാജ് സിംഗ് ചൗഹാന്റെ ചോദ്യത്തിന് ജനങ്ങള്‍ നല്‍കുന്ന ഉത്തരം ശിവരാജ് സിംഗ് ചൗഹാന്‍ എന്ന് തന്നെയാണ്. ഈ ഭാഗം എഡിറ്റ് ചെയ്ത് കമല്‍നാഥിന്റെ പേര് ചേര്‍ത്ത വീഡിയോ ആണ് കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തിരിക്കുന്നത്. ഇക്കാര്യം വ്യക്തമാക്കി മധ്യപ്രദേശ് ബിജെപി തന്നെ ട്വിറ്ററിലൂടെ രംഗത്ത് വന്നിട്ടുമുണ്ട്. മധ്യപ്രദേശ് കോണ്‍ഗ്രസിന്റെ പേജിലുളള വ്യാജ വീഡിയോ ആണ് ബിജെപി ട്വീറ്റ് ചെയ്തിരിക്കുന്നത്.

മാപ്പ് പറയാത്തത് പോലെ

മാപ്പ് പറയാത്തത് പോലെ

ഐപിഎല്ലില്‍ മാത്രമല്ല വ്യാജമായി ജനങ്ങളുടെ ആരവം കേള്‍പ്പിക്കുന്നത് എന്നാണ് പരിഹാസ രൂപേണെ വീഡിയോയ്‌ക്കൊപ്പം ബിജെപി കുറിച്ചിരിക്കുന്നത്. ട്വീറ്റ് പിന്‍വലിച്ച് മാപ്പ് പറയാന്‍ മാത്രം മര്യാദ കോണ്‍ഗ്രസിനില്ലെന്ന് അറിയാമെന്ന് മറ്റൊരു ട്വീറ്റില്‍ ബിജെപി പറയുന്നു. കര്‍ഷകരോടും യുവാക്കളോടും സ്ത്രീകളോടും വൃദ്ധരോടും അവസാനത്തെ ആഗ്രഹം നിഷേധിച്ച ഗാന്ധിജിയോടും മാപ്പ് പറയാത്തത് പോലെ എന്നും ബിജെപി ട്വീറ്റ് ചെയ്തിരിക്കുന്നു.

Fact Check

വാദം

ആരാണ് നല്ല മുഖ്യമന്ത്രിയെന്ന് ശിവരാജ് സിംഗ് ചൗഹാന്‍ ചോദിക്കുമ്പോള്‍ ജനങ്ങള്‍ കമല്‍നാഥ് എന്ന് മറുപടി നല്‍കിയെന്ന് വീഡിയോ

നിജസ്ഥിതി

ആരാണ് നല്ല മുഖ്യമന്ത്രിയെന്ന് ശിവരാജ് സിംഗ് ചൗഹാന്‍ ചോദിക്കുമ്പോള്‍ ജനങ്ങള്‍ ശിവരാജ് സിംഗ് ചൗഹാന്റെ പേജ് പറയുന്നത് എഡിറ്റ് ചെയ്ത് പ്രചരിക്കുന്നു

റേറ്റിങ്

False
വിവരങ്ങളുടെ സത്യാവസ്ഥ അറിയാൻ ഞങ്ങൾ നിങ്ങളെ സഹായിക്കും. [email protected] എന്ന മെയിൽ ഐഡിയിൽ സംശയങ്ങൾ അയക്കാം.
English summary
Fact Check: Did public cheered for Kamal Nath in the presence of Chouhan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X