Fact Check: 'മോദിയെ പുറത്താക്കണം', കോണ്‍ഗ്രസിനെ പിന്തുണക്കൂവെന്ന് ആര്‍എസ്എസ്; പ്രചരണത്തിന്റെ സത്യമിതാണ്
ആര്‍എസ്എസും കോണ്‍ഗ്രസും രണ്ട് വിരുദ്ധ ചേരിയിലുള്ള സംഘടനകളാണ് എന്ന് എല്ലാവര്ക്കും അറിയാവുന്ന കാര്യങ്ങളാണ്. മാത്രമല്ല പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപിക്കും ആര്‍എസ്എസിന്റെ ഭാഗത്ത് നിന്ന് വലിയ പിന്തുണയാണ് നല്‍കുന്നത്. രാജ്യത്ത് ആര്‍എസ്എസിന്റെ നയങ്ങളാണ് ബിജെപി സര്‍ക്കാര്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നത് എന്നാണ് കോണ്‍ഗ്രസ് നിരന്തരമായി ഉന്നയിക്കുന്ന ആരോപണം.
അങ്ങനെയുള്ള ആര്‍എസ്എസ് കോണ്‍ഗ്രസിനെ പിന്തുണക്കുമോ? നരേന്ദ്രമോദിയെ അധികാരത്തില്‍ നിന്ന് പുറത്താക്കണം എന്നും രാജ്യവും ഭരണഘടനയും സംരക്ഷിക്കപ്പെടണം എന്നും ആര്‍എസ്എസ് പറയുമോ? എങ്കില്‍ അത്തരമൊരു പ്രചരണമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. വെറും പ്രചരണമല്ല, ആര്‍എസ്എസിന്റെ ബാനറിന് കീഴിലിരുന്ന് നേതാക്കള്‍ വാര്‍ത്താസമ്മേളനം നടത്തുന്നതിന്റെ വീഡിയോ അടക്കമാണ് പ്രചരണം നടക്കുന്നത്.

ഇതില്‍ വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പിന്തുണക്കണം എന്നും 'ആര്‍എസ്എസിന്റെ' പിന്തുണ കോണ്‍ഗ്രസിനാണ് എന്നുമാണ് നേതാക്കള്‍ പറയുന്നത്. ഈസ്റ്റ് ബാംഗ്ലൂര്‍ കോണ്‍ഗ്രസ് സേവാദള്‍ അടക്കമുള്ളവര്‍ ഈ വീഡിയോ പങ്ക് വെക്കുകയും ചെയ്തിട്ടുണ്ട്. ഈ വീഡിയോയിലോ അവര്‍ പറയുന്നതിലോ വസ്തുതാ വിരുദ്ധമായ ഒന്നുമില്ല. എന്നാല്‍ തെറ്റിദ്ധരിപ്പിക്കുന്ന ഒന്ന് ആര്‍എസ്എസ് എന്ന പേര് തന്നെയാണ്.
കാരണം കോണ്‍ഗ്രസിനെ പിന്തുണക്കണം എന്ന് പറയുന്ന ഈ 'ആര്‍എസ്എസ്' യഥാര്‍ത്ഥ ആര്‍എസ്എസ് അല്ല. മോഹന്‍ ഭാഗവത് മേധാവിയായുള്ള ആര്‍എസ്എസ് ആണ് നമുക്കെല്ലാം പരിചിതമായതും കേന്ദ്രത്തിലുള്ള നരേന്ദ്ര മോദി സര്‍ക്കാരിനെ പിന്തുണക്കുകയും ചെയ്യുന്നത്. എന്നാല്‍ കോണ്‍ഗ്രസിന് പിന്തുണ വാഗ്ദാനം ചെയ്തത് ജനാര്‍ദ്ദന്‍ മൂന് എന്നയാളുടെ പേരിലുള്ള ആര്‍എസ്എസ് ആണ്.
2017ലെ ഹിന്ദുസ്ഥാന്‍ ടൈംസിന്റെ റിപ്പോര്‍ട്ട് അനുസരിച്ച്, നാഗ്പൂരില്‍ നിന്നുള്ള ഒരു സാമൂഹിക പ്രവര്‍ത്തകനും മുന്‍ കോര്‍പ്പറേറ്ററുമായ ജനാര്‍ദ്ദന്‍ മൂന് തന്റെ രാഷ്ട്രീയ സ്വയംസേവക് സംഘ് (ആര്‍എസ്എസ്) എന്ന സന്നദ്ധ സംഘടന പ്രാദേശിക ചാരിറ്റി കമ്മീഷണര്‍ക്ക് ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്യാന്‍ അപേക്ഷ നല്‍കിയിരുന്നു. മോഹന്‍ ഭാഗവത് നേതൃത്വം കൊടുക്കുന്ന ആര്‍എസ്എസ് രജിസ്റ്റര്‍ ചെയ്ത സംഘടനയല്ലെന്ന് അവകാശപ്പെട്ടായിരുന്നു ഇതേ പേരില്‍ മൂന് സംഘടന ആരംഭിച്ചത്.
സമാനമായി, ആര്‍എസ്എസ് പേരില്‍ തന്റെ സംഘടനയുടെ രജിസ്ട്രേഷന് ആവശ്യപ്പെട്ട് മൂന് ബോംബെ ഹൈക്കോടതിയെ സമീപിച്ചതായി ടൈംസ് ഓഫ് ഇന്ത്യ 2019 ല്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഇതേ പേരില്‍ ഒരു സംഘടന നേരത്തെ തന്നെ ഇന്ത്യയില്‍ നിലവിലുണ്ടെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി ഇത് നിരസിക്കുകയായിരുന്നു. ഏതായാലും ആര്‍എസ്എസ് കോണ്‍ഗ്രസിനെ പിന്തുണച്ചു എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് തെറ്റിദ്ധരിപ്പിക്കല്‍ മാത്രമാണ്.
കോണ്‍ഗ്രസിന് പിന്തുണ നല്‍കിയത് മൂന് നേതൃത്വം നല്കുന്ന ആര്‍എസ്എസ് എന്ന് പേരുള്ള ഒരു ചാരിറ്റി ഓര്ഗനൈസേഷന് മാത്രമാണ്. കൂടാതെ മോഹന്‍ ഭാവഗവതിന്റെ യഥാര്‍ത്ഥ ആര്‍എസ്എസിന്റെ നിലപാടോട് വിരുദ്ധതയുള്ളവരാണ് മൂനും സംഘവും. ആര്‍എസ്എസ് മുഖപത്രമായ ഓര്‍ഗനൈസറും മൂനിന്റെ ആര്‍എസ്എസിനെ തള്ളിക്കൊണ്ട് രംഗത്തെത്തിയിട്ടുണ്ട്.

Fact Check
വാദം
കോണ്‍ഗ്രസിനെ പിന്തുണക്കാന്‍ ആര്‍എസ്എസ് ആഹ്വാനം ചെയ്തു എന്ന പ്രചരണം
നിജസ്ഥിതി
കോണ്‍ഗ്രസിനെ പിന്തുണക്കാന്‍ പറഞ്ഞത് മോഹന്‍ ഭാഗവത് മേധാവിയായ ആര്‍എസ്എസ് എന്ന ഹിന്ദുസംഘടനയല്ല. നാഗ്പൂരിലെ അതേപേരിലുള്ള മറ്റൊരു സംഘടനയാണ് ഇത്
റേറ്റിങ്
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications