കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വോഡ്ക കൊറോണ വൈറസ് ബാധ തടയുമോ? സത്യാവസ്ഥയെന്ത്... പ്രചരിക്കുന്ന വാർത്തകൾക്ക് പിന്നിൽ!!

Google Oneindia Malayalam News

കൊറോണ വൈറസ് വ്യാപനത്തോടെ തന്നെ കൊറോണയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വ്യാജ വാർത്തകൾക്കും കുറവില്ല. ഏറ്റവും ഒടുവിൽ പുറത്തുവരുന്നത് മദ്യം കഴിക്കുന്നത് കൊറോണ വൈറസ് ബാധിക്കുന്നതിൽ നിന്ന് പ്രതിരോധിക്കുമെന്ന് അവകാശപ്പട്ടുകൊണ്ടുള്ള റിപ്പോർട്ടുകളാണ് പുറത്ത് വന്നത്. പ്രത്യേകിച്ചും വോഡ്ക കഴിയ്ക്കുന്നത് കോവിഡ് രോഗികളാവാനുള്ള സാധ്യത കുറയ്ക്കുന്നുവെന്ന അമേരിക്കയിലെ ഒരു പ്രമുഖ ആശുപത്രിയുടെ ഡോക്ടറുടെ കത്തിനൊപ്പമാണ് വാർത്ത പ്രചരിക്കുന്നത്. കൊറോണ വൈറസ് വ്യാപനം പാരമ്യത്തിലെത്തിയതോടെ മാർച്ചിലും ഇതിന് സമാനമായ കുറിപ്പ് പ്രചരിച്ചിരുന്നു. മാർച്ചിൽ തന്നെ ഈ റിപ്പോർട്ട് തള്ളിക്കളഞ്ഞ് ആശുപത്രി അധികൃതർ രംഗത്തെത്തിയിരുന്നു. ആശുപത്രി ഇത്തരത്തിലുള്ള കത്ത് പുറത്തിറക്കിയിട്ടില്ലെന്നും ഇതോടെ തന്നെ വ്യക്തമാക്കുകയായിരുന്നു.

സുശാന്ത് സിംഗിന്റെ മരണത്തില്‍ സിബിഐ അന്വേഷണം വേണം, അമിത് ഷായോട് അപേക്ഷിച്ച് റിയ ചക്രബര്‍ത്തിസുശാന്ത് സിംഗിന്റെ മരണത്തില്‍ സിബിഐ അന്വേഷണം വേണം, അമിത് ഷായോട് അപേക്ഷിച്ച് റിയ ചക്രബര്‍ത്തി

മദ്യം കഴിച്ചാൽ കൊറോണ വൈറസ് ബാധിക്കാനുള്ള സാധ്യത കുറവാണെന്ന തരത്തിൽ പ്രചരിക്കുന്ന റിപ്പോർട്ടുകൾ വ്യാജമാണെന്നാണ് സെയ്ന്റ് ലൂക്ക് ആശുപത്രി തന്നെ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ മദ്യം ശ്വസന വ്യവസ്ഥയിൽ തടസ്സങ്ങൾ സൃഷ്ടിക്കുമെന്ന് ചൂണ്ടിക്കാണിച്ച ആശുപത്രി മദ്യപാനം ശ്വാസകോശ അണുബാധയ്ക്കുള്ള സാധ്യത വർധിപ്പിക്കുന്നുവെന്നും വ്യക്തമാക്കി. കൂടാതെ മദ്യപാനം വെളുത്ത രക്താണുക്കളുടെ അളവ് കുറയ്ക്കുമെന്നും ഇത് അണുബാധകളെ പ്രതിരോധിക്കുന്ന മൈക്രോഫേജുകളുടെ പ്രവർത്തനത്തെ ബാധിക്കുമെന്നും ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു.

Recommended Video

cmsvideo
ബീഹാറിലെ ബിജെപി ഓഫീസ് പുതിയ കണ്ടെയ്‌മെന്റ് സോണ്‍ | Oneindia Malayalam
vodka-1594889

കൊറോണ വൈറസ് വ്യാപനം തടയാൻ ഹാൻഡ് സാനിറ്റൈസറുകളുടെ രൂപത്തിൽ മാത്രമേ ആൽക്കഹോൾ ഉപയോഗിക്കാൻ പാടുള്ളൂവെന്ന് യുഎസിലെ സെന്റർ ഫോർ ഡിസീസ് കൺട്രോൾ വ്യക്തമാക്കിയിട്ടുണ്ട്. 20 സെക്കന്റ് നേരം സോപ്പോ ഹാൻഡ് വാഷോ ഉപയോഗിച്ച് കൈകൾ വൃത്തിയായി കഴുകണമെന്നും സെന്റർ ഫോർ ഡിസീസ് കൺട്രോൾ നിർദേശിക്കുന്നു.

English summary
Fact check: Does Vodka prevent Coronavirus infection
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X