കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്ഷേത്രങ്ങള്‍ക്ക് കൂടിയ നിരക്കില്‍ വൈദ്യുതി ബില്‍ ഈടാക്കുന്നുവെന്ന് പ്രചാരണം; മറുപടിയുമായി കെഎസ്ഇബി

Google Oneindia Malayalam News

തിരുവനന്തപുരം: പള്ളികള്‍ക്ക് കുറവും ക്ഷേത്രങ്ങള്‍ക്കും കൂടുതലും വൈദ്യുതി നിരക്കെന്ന് വ്യാജപ്രചാരണം. "മതേതര കേരളത്തിന്റെ ഇലക്ട്രിസിറ്റി ബില്ലിംഗ് മെത്തേഡ്... ക്രിസ്ത്യൻ പള്ളി - 2.85/-, മസ്ജിദ്- 2.85/-, ക്ഷേത്രത്തിനു യൂണിറ്റ് - 8 രൂപ..." എന്നതാണ് വാട്സാപ്പിലൂടേയും ഫേസ്ബുക്കിലൂടേയും പ്രചരിക്കുന്ന വ്യാജ സന്ദേശത്തിലെ പ്രധാന വരി. ഈ സംഭവത്തിലെ യാഥാര്‍ത്ഥ്യം വ്യക്തമാക്കി രംഗത്ത് വന്നിരിക്കുകയാണ് കെഎസ്ഇബി തന്നെയിപ്പോള്‍.

വൈദ്യുതി താരിഫ് നിശ്ചയിക്കുന്ന സംസ്ഥാന ഇലക്ട്രിസിറ്റി റഗുലേറ്ററി കമ്മീഷൻ എന്ന Quasi Judicial Body അംഗീകരിച്ചു നൽകിയിരിക്കുന്ന താരിഫ് പ്രകാരം അമ്പലത്തിനും പള്ളിക്കും മസ്ജിദിനും ഒരേ നിരക്കാണ് തീരുമാനിച്ചിരിക്കുന്നത്. അതനുസരിച്ചാണ് കെ എസ് ഇ ബി വൈദ്യുതി ബിൽ തയ്യാറാക്കുന്നത്.

 kseb2-1

500 യൂണിറ്റിന് താഴെ ഉപയോഗിച്ചാൽ, ഉപയോഗിക്കുന്ന മുഴുവൻ യൂണിറ്റിനും 5.70 രൂപയും, 500 യൂണിറ്റിനു മുകളിൽ ഉപയോഗിച്ചാൽ ഉപയോഗിക്കുന്ന മുഴുവൻ യൂണിറ്റിനും 6.50 രൂപയുമാണ് ഈ താരിഫിലെ നിരക്ക്. ഇതിനു പുറമേ, ഫിക്സഡ് ചാർജ് ആയി ഒരു കിലോവാട്ടിന് പ്രതിമാസം 65 രൂപയും ഈടാക്കുന്നതാണ്. ഇതാണ് വാസ്തവെന്നും കെഎസ്ഇബി ഫേസ്ബുക്ക് കുറിപ്പൂലൂടെ വ്യക്തമാക്കുന്നു.

Recommended Video

cmsvideo
ലോക്ക് ഡൗണില്‍ വൈദ്യുതി ബില്‍ വര്‍ദ്ധിക്കാന്‍ കാരണമെന്ത്? | Oneindia Malayalam

ഇത്തരം വ്യാജപ്രചാരണങ്ങളിലൂടെ, ജനങ്ങളോട് പ്രതിബദ്ധത പുലർത്തുന്ന കെഎസ്ഇബി എന്ന പൊതു മേഖലാ സ്ഥാപനത്തെ നശിപ്പിക്കാൻ കഴിയില്ല.
വ്യാജപ്രചാരണങ്ങളി‌ൽ വഞ്ചിതരാകാതിരിക്കണമെന്നും ബോര്‍ഡ് അഭ്യര്‍ത്ഥിക്കുന്നു.

Fact Check

വാദം

പള്ളികള്‍ക്ക് കുറവും ക്ഷേത്രങ്ങള്‍ക്കും കൂടുതലും വൈദ്യുതി നിരക്ക് ഈടാക്കുന്നു.

നിജസ്ഥിതി

വൈദ്യുതി താരിഫ് നിശ്ചയിക്കുന്ന സംസ്ഥാന ഇലക്ട്രിസിറ്റി റഗുലേറ്ററി കമ്മീഷൻ എന്ന Quasi Judicial Body അംഗീകരിച്ചു നൽകിയിരിക്കുന്ന താരിഫ് പ്രകാരം അമ്പലത്തിനും പള്ളിക്കും മസ്ജിദിനും ഒരേ നിരക്കാണ് തീരുമാനി

റേറ്റിങ്

False
വിവരങ്ങളുടെ സത്യാവസ്ഥ അറിയാൻ ഞങ്ങൾ നിങ്ങളെ സഹായിക്കും. [email protected] എന്ന മെയിൽ ഐഡിയിൽ സംശയങ്ങൾ അയക്കാം.
English summary
fact check; False propaganda that electricity rates are low for churches and high for temples
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X