കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാക് പൗരന്മാരെ ഫ്രാൻസ് വിസ റദ്ദാക്കി പുറത്താക്കിയോ? പ്രചരിക്കുന്ന വാർത്തയ്ക്ക് പിന്നിലെ സത്യമിതാണ്

Google Oneindia Malayalam News

ദില്ലി: പ്രവാചകന്‍ അധിക്ഷേപിക്കുന്ന തരത്തിലുള്ള കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചെന്ന പേരില്‍ ഫ്രാന്‍സില്‍ വലിയ പ്രശ്‌നങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഫ്രാന്‍സിനെതിരെ പല മുസ്ലീം രാജ്യങ്ങളും പരസ്യമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇതിനിടെ കഴിഞ്ഞ ദിവസം ട്വിറ്ററില്‍ പ്രചരിച്ച വാര്‍ത്തയാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.

പാകിസ്ഥാന്‍ പൗരന്മാരുടെ വിസ ഫ്രാന്‍സ് റദ്ദാകിയെന്നും ചില പൗരന്മാരെ നാടുകടത്തിയെന്നുമാണ് വാര്‍ത്ത. പാക് പ്രധാനമന്ത്രി നടത്തിയ വിമര്‍ശനത്തിന്റെ പേരിലാണ് ഫ്രാന്‍സിന്റെ നടപടിയെന്നും പ്രചരിക്കുന്ന വാര്‍ത്തയില്‍ പറയുന്നു. എന്നാല്‍ ഈ വാര്‍ത്ത വ്യാജമാണെന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

പാക് എംബസി

പാക് എംബസി

പാകിസ്ഥാന്‍ എംബസിയുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നാണ് ഈ വാര്‍ത്ത പുറത്തുവന്നതെന്നായിരുന്നു റിപ്പോര്‍ട്ട്്. 183 പാക് പൗരന്മാരുടെ വിസ റദ്ദാക്കുന്നുവെന്നും 118 പേരെ ഫ്രാന്‍സ് നാടുകടത്തിയെന്നുമാണ് പ്രചരിച്ച ട്വീറ്റില്‍ പറയുന്നത്. പൗരന്മാര്‍ക്ക് താല്‍ക്കാലിക അഭയം നല്‍കുന്നതിന് ഫ്രഞ്ച് അധികൃതരുമായി ബന്ധപ്പെടുന്നുണ്ടെന്നും പ്രചരിച്ച ട്വീറ്റില്‍ വ്യക്തമാക്കുന്നു. @pakConsulateFr എന്ന ട്വിറ്റര്‍ ഐഡിയില്‍ നിന്നാണ് ഇത് പ്രചരിച്ചത്.

പ്രചാരണം വ്യാജം

പ്രചാരണം വ്യാജം

എന്നാല്‍ ഈ പ്രചരിക്കുന്ന വാര്‍ത്ത വ്യാജമാണെന്നാണ് പാക് എംബസി അറിയിച്ചു. വാര്‍ത്ത പ്രചരിപ്പിച്ച ട്വിറ്റര്‍ ഹാന്‍ഡില്‍ പാക് എംബസിയുടേതല്ല. ഫ്രാന്‍സില്‍ പാകിസ്ഥാന് പാരിസില്‍ മാത്രമാണ് എംബസിയുള്ളത്. അതിന്റെ ട്വിറ്റര്‍ ഹാന്‍ഡില്‍ ഐഡി @PakInFrance എന്നാണ്. എംബസിയെ പ്രതിനിധീകരിച്ചുള്ള മറ്റ് ട്വിറ്റര്‍ അക്കൗണ്ട് വ്യാജമാണെന്നും ഇതുമായി ബന്ധപ്പെട്ട് ട്വിറ്റുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും പാക് എംബസി അറിയിച്ചു.

പാക് ഇന്റലിജന്‍സ് ചീഫും

പാക് ഇന്റലിജന്‍സ് ചീഫും

നാടുകടത്തിയ പൗരന്മാരില്‍ പാക് ഇന്റലിജന്‍സ് ഏജന്‍സിയുടെ മുന്‍ ചീഫായിരുന്ന ലെഫ്‌നെന്റ് ജനറല്‍ അഹമ്മദ് ഷൂജ പാഷയുടെ സഹോദരിയും ഉള്‍പ്പെട്ടിണ്ടുണ്ടെന്നുമാണ് പ്രചരിച്ച ട്വീറ്റില്‍ പറയുന്നത്. വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായതിന് പിന്നാലെയാണ് ഇക്കാര്യത്തില്‍ വിശദീകരണവുമായി പാക് എംബസി നേരിട്ടെത്തിയത്.

പാക്- ഫ്രാന്‍സ് തര്‍ക്കം

പാക്- ഫ്രാന്‍സ് തര്‍ക്കം

പ്രവാചക നിന്ദ ആരോപിക്കുന്ന കാര്‍ട്ടൂണിന്റെ പേരില്‍ ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന് നേരെ വലിയ വിമര്‍ശനങ്ങളാണ് ഇമ്രാന്‍ ഖാന്‍ ഉന്നയിച്ചത്. കൂടാതെ പാക് തെരുവുകളില്‍ വന്‍ പ്രതിഷേധമാണ് ഫ്രാന്‍സിനെതിരെ നടന്നത്. പാശ്ചാത്യരാജ്യങ്ങളിലെ ഇസ്ലാമോഫോബിയയ്‌ക്കെതിരെ മുസ്ലീം രാഷ്ട്രങ്ങള്‍ ഒന്നിക്കണമെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞിരുന്നു.

Recommended Video

cmsvideo
Muslim nations unite against France | Oneindia Malayalam
കൂടുതല്‍ രാജ്യങ്ങള്‍

കൂടുതല്‍ രാജ്യങ്ങള്‍

പാകിസ്ഥാനെ കൂടാതെ തുര്‍ക്കി, ഇറാന്‍, ഖത്തര്‍, കുവൈറ്റ്, സിറിയ, സൊമാലിയ തുടങ്ങി മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളിലെല്ലാം ഫ്രാന്‍സിനെതിരെ വലിയ പ്രതിഷേധങ്ങളാണ് നടക്കുന്നത്. പാകിസ്ഥാനിലെ ചില സെലിബ്രിറ്റി താരങ്ങളും ഫ്രാന്‍സിനെതിരെ പരസ്യമായി രംഗത്തെത്തിയിരുന്നു.

Fact Check

വാദം

118 പാകിസ്ഥാന്‍ പൗരന്മാരെ ഫ്രാന്‍സില്‍ നിന്ന് നാടുകടത്തി

നിജസ്ഥിതി

പാക് എംബസിയുടെ പേരില്‍ നിര്‍മ്മിച്ച വ്യാജ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്ന് പ്രചരിച്ച വ്യാജ വാര്‍ത്ത

റേറ്റിങ്

False
വിവരങ്ങളുടെ സത്യാവസ്ഥ അറിയാൻ ഞങ്ങൾ നിങ്ങളെ സഹായിക്കും. [email protected] എന്ന മെയിൽ ഐഡിയിൽ സംശയങ്ങൾ അയക്കാം.
English summary
Fact Check: French authorities has not cancelled the visas of 183 Pakistani's
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X