കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റെയില്‍വേ പ്രൈവറ്റ് കമ്പനികളുടെ സ്റ്റാമ്പ് സ്വീകരിച്ചെന്ന് പ്രിയങ്ക, പ്രചാരണത്തിലെ സത്യാവസ്ഥ എന്ത്?

Google Oneindia Malayalam News

ദില്ലി: റെയില്‍വേയില്‍ സ്വകാര്യ കമ്പനിയുടെ സ്റ്റാമ്പ് പതിപ്പിക്കാന്‍ അനുമതി നല്‍കിയെന്ന പ്രിയങ്കാ ഗാന്ധിയുടെ വാദത്തെ തള്ളി കേന്ദ്ര സര്‍ക്കാര്‍. പ്രിയങ്കയുടെ ഈ വാദം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും വ്യാജമാണെന്നും സര്‍ക്കാര്‍ അറിയിച്ചു. നേരത്തെ ഫേസ്ബുക്ക് വീഡിയോയില്‍ ഇന്ത്യന്‍ റെയില്‍വേ സ്വകാര്യ കമ്പനികളുടെ സ്റ്റാമ്പ് ബോഗികളില്‍ അടക്കം പതിക്കാന്‍ അനുമതി നല്‍കിയെന്നായിരുന്നു പ്രചാരണം. എന്നാല്‍ ഇത് വെറും പരസ്യം മാത്രമാണെന്നും, വരുമാനം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ളതായിരുന്നുവെന്നും റെയില്‍വേ അറിയിച്ചു.

1

റെയില്‍വേ കോടിക്കണക്കിന് ഇന്ത്യക്കാരുടെ കഠിനാധ്വാനം കൊണ്ടാണ് വളര്‍ന്ന് വന്നത്. എന്നാല്‍ ബിജെപി അവിടെ ബിജെപി അവരുടെ ആത്മാര്‍ത്ഥ സുഹൃത്തും കോടീശ്വരനുമായ അദാനിയുടെ സ്റ്റാമ്പ് പതിപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. വരും ദിവസങ്ങളില്‍ റെയില്‍വേയുടെ നല്ലൊരു ഭാഗം മോദിജിയുടെ കോടീശ്വര സുഹൃത്തുക്കള്‍ സ്വന്തമാക്കുമെന്ന് 45 സെക്കന്‍ഡുള്ള വീഡിയോ പങ്കുവെച്ച് പ്രിയങ്ക പറഞ്ഞു. കര്‍ഷക സമരവുമായി ഇതിനെ പ്രിയങ്ക ബന്ധിപ്പിക്കുകയും ചെയ്തു.

കര്‍ഷകര്‍ വലിയൊരു പോരാട്ടമാണ് നയിക്കുന്നത്. അവര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോടീശ്വര സുഹൃത്തിനെ കാര്‍ഷിക മേഖല ഏറ്റെടുക്കുന്നതില്‍ നിന്ന് തടയാന്‍ ശ്രമിക്കുകയാണെന്നും പ്രിയങ്ക കുറിച്ചു. അതേസമയം കര്‍ഷക സമരത്തെ ബിജെപി തള്ളി പറയുന്നതിന് ഇടയ്ക്കാണ് പ്രിയങ്ക റെയില്‍വേയിലെ ഈ പരസ്യത്തിനെതിരെ രംഗത്ത് വന്നത്. ട്വിറ്ററില്‍ ഹര്‍ദിക് പട്ടേല്‍ ഈ വീഡിയോ പങ്കുവെച്ചപ്പോള്‍ അത് റിട്വീറ്റ് ചെയ്തിട്ടുണ്ട് പ്രിയങ്ക. കര്‍ഷക സമരം നേരായ പാതയിലാണെന്ന് വ്യക്തമായെന്ന് ഹര്‍ദിക് വീഡിയോ പങ്കുവെച്ച് കൊണ്ട് പറഞ്ഞിരുന്നു.

Recommended Video

cmsvideo
ജയ് ശ്രീറാം ബാനർ ഉയർത്തിയ ബിജെപി യെ നിരോധിക്കുക..കട്ടകലിപ്പ് | Oneindia Malayalam

കര്‍ഷകരെ പ്രതിപക്ഷം തെറ്റിദ്ധരിപ്പിക്കുകയാണെന്ന് മോദി പറയുന്നു. കര്‍ഷകരുടെ ക്ഷേമത്തിന് തന്റെ സര്‍ക്കാര്‍ എപ്പോഴും മുന്‍ഗണന നല്‍കുന്നുണ്ടെന്നും മോദി പറഞ്ഞു. അതേസമയം കാര്‍ഷിക നിയമത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് കേന്ദ്ര സര്‍ക്കാര്‍.

Fact Check

വാദം

റെയില്‍വേയില്‍ സ്വകാര്യ കമ്പനിയുടെ സ്റ്റാമ്പുകള്‍ക്ക് അനുമതി നല്‍കിയെന്ന് പ്രിയങ്ക ഗാന്ധി

നിജസ്ഥിതി

തെറ്റിദ്ധരിപ്പിക്കുന്ന കാര്യമാണ് പ്രിയങ്കാ ഗാന്ധി പ്രചരിപ്പിച്ചത്. ഇത് വെറും വരുമാനം വര്‍ധിപ്പിക്കാനുള്ള പരസ്യം മാത്രമായിരുന്നു

റേറ്റിങ്

Half True
വിവരങ്ങളുടെ സത്യാവസ്ഥ അറിയാൻ ഞങ്ങൾ നിങ്ങളെ സഹായിക്കും. [email protected] എന്ന മെയിൽ ഐഡിയിൽ സംശയങ്ങൾ അയക്കാം.
English summary
fact check: goverment flags priyanka gandhi's claim on railway stamp
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X