കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നെറ്റ് പരീക്ഷയ്ക്ക് ഈ വര്‍ഷം മുതല്‍ നെഗറ്റീവ് മാര്‍ക്ക് ഏര്‍പ്പെടുത്തുമോ? യാഥാർത്ഥ്യം അറിയാം

Google Oneindia Malayalam News

ദില്ലി: യുജിസി നെറ്റ് പരീക്ഷയ്ക്ക് ഈ വര്‍ഷം മുതല്‍ നെഗറ്റീവ് മാര്‍ക്ക് ഏര്‍പ്പെടുത്തും എന്നാണ് അടുത്തിടെ പ്രചാരണം നടക്കുന്നത്. ഒരു വെബ്‌സൈറ്റിലാണ് ഇത്തരത്തില്‍ വാര്‍ത്ത പ്രത്യക്ഷപ്പെട്ടത്. നെറ്റ് പരീക്ഷയില്‍ പരീക്ഷാര്‍ത്ഥികളുടെ ഓരോ തെറ്റായ ഉത്തരത്തിനും നെഗറ്റീവ് മാര്‍ക്കിംഗ് നല്‍കാന്‍ ഈ വര്‍ഷം മുതല്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നു എന്നാണ് വാര്‍ത്ത പ്രചരിക്കുന്നത്.

'പച്ചമുളക് തേച്ച കണ്ണിന് ഇപ്പോഴും തകരാർ', ബിഗ് ബോസ് താരം രജിത് കുമാറിനെതിരെ പരാതി നൽകി രേഷ്മ'പച്ചമുളക് തേച്ച കണ്ണിന് ഇപ്പോഴും തകരാർ', ബിഗ് ബോസ് താരം രജിത് കുമാറിനെതിരെ പരാതി നൽകി രേഷ്മ

എന്നാല്‍ നെഗറ്റീവ് മാര്‍ക്ക് സംബന്ധിച്ച പ്രചാരണം തെറ്റാണെന്നാണ് സര്‍ക്കാര്‍ വൃക്തമാക്കിയിരിക്കുന്നത്. ഇത് വ്യാജ പ്രചാരണം ആണെന്നാണ് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ പറയുന്നത്. നെറ്റ് പരീക്ഷയില്‍ തെറ്റായ ഉത്തരങ്ങള്‍ നല്‍കുന്നവര്‍ക്ക് നെഗറ്റീവ് മാര്‍ക്കിംഗ് നല്‍കാനുളള ഒരു തീരുമാനവും എടുത്തിട്ടില്ല. ഇത്തരം തെറ്റായ പ്രചാരണങ്ങള്‍ പരീക്ഷാര്‍ത്ഥികള്‍ വിശ്വസിക്കരുതെന്നും പിഐബി പറയുന്നു.

NET

നെറ്റ് പരീക്ഷയ്ക്ക് രണ്ട് പേപ്പറുകള്‍ ആയിരിക്കും ഉണ്ടാവുക. രണ്ട് പേപ്പറുകളിലും ഒബ്ജക്ടീവ് ടൈപ്പ് ചോദ്യങ്ങളും മള്‍ട്ടിപ്പിള്‍ ചോയ്‌സസ് ചോദ്യങ്ങളുമാണ് ഉണ്ടായിരിക്കുക. ആദ്യത്തെ ചോദ്യപ്പേപ്പര്‍ പരീക്ഷാര്‍ത്ഥിയുടെ ടീച്ചിംഗ്, റിസര്‍ച്ച് എന്നിവയിലെ അഭിരുചിയാണ് പരിശോധിക്കുക. രണ്ടാമത്തെ ചോദ്യപ്പേപ്പര്‍ പരീക്ഷാര്‍ത്ഥിയുടെ തിരഞ്ഞെടുത്ത വിഷയത്തിലുളള അറിവ് പരിശോധിക്കുന്നതാവും.

മകന്റെ കൈക്കൂലിയില്‍ കുരുങ്ങി യെഡിയൂരപ്പ, ബിജെപി സര്‍ക്കാരിനെതിരെ കോണ്‍ഗ്രസിന്റെ അവിശ്വാസ പ്രമേയംമകന്റെ കൈക്കൂലിയില്‍ കുരുങ്ങി യെഡിയൂരപ്പ, ബിജെപി സര്‍ക്കാരിനെതിരെ കോണ്‍ഗ്രസിന്റെ അവിശ്വാസ പ്രമേയം

എല്ലാ ശരിയുത്തരങ്ങള്‍ക്കും രണ്ട് മാര്‍ക്ക് വീതമാണ് ലഭിക്കുക. ചോദ്യപ്പേപ്പറിലെ ഏതെങ്കിലും ഒരു ചോദ്യം തെറ്റാണെങ്കില്‍, ആ ചോദ്യത്തിന് ഏതെങ്കിലും ഒരുത്തരം നല്‍കിയിരിക്കുന്ന പരീക്ഷാര്‍ത്ഥികള്‍ക്ക് മാത്രമായിരിക്കും മാര്‍ക്ക് ലഭിക്കുക. അതേസമയം ഏതെങ്കിലും ഒരു ചോദ്യം വേണ്ടെന്ന് വെയ്ക്കുകയാണെങ്കില്‍ എല്ലാ പരീക്ഷാര്‍ത്ഥികള്‍ക്കും അതിന്റെ മാര്‍ക്ക് ലഭിക്കും. അതല്ലാതെ ഒരു തെറ്റായ ഉത്തരത്തിനും നെഗറ്റീവ് മാര്‍ക്ക് നല്‍കാന്‍ തീരുമാനിച്ചിട്ടില്ല.

ഇത്തവണ ഞെട്ടിച്ചത് ജനം ടിവി! മാതൃഭൂമി കടന്ന് നാലാമത്; ഏഷ്യാനെറ്റ് ന്യൂസ് ഒന്നാമത്, 24 മുന്നോട്ട്ഇത്തവണ ഞെട്ടിച്ചത് ജനം ടിവി! മാതൃഭൂമി കടന്ന് നാലാമത്; ഏഷ്യാനെറ്റ് ന്യൂസ് ഒന്നാമത്, 24 മുന്നോട്ട്

Fact Check

വാദം

യുജിസി നെറ്റ് പരീക്ഷയ്ക്ക് ഈ വര്‍ഷം മുതല്‍ നെഗറ്റീവ് മാര്‍ക്ക് ഏര്‍പ്പെടുത്തും

നിജസ്ഥിതി

യുജിസി നെറ്റ് പരീക്ഷയ്ക്ക് ഈ വര്‍ഷം മുതല്‍ നെഗറ്റീവ് മാര്‍ക്ക് ഏര്‍പ്പെടുത്താൻ സർക്കാർ തീരുമാനിച്ചിട്ടില്ല

റേറ്റിങ്

False
വിവരങ്ങളുടെ സത്യാവസ്ഥ അറിയാൻ ഞങ്ങൾ നിങ്ങളെ സഹായിക്കും. [email protected] എന്ന മെയിൽ ഐഡിയിൽ സംശയങ്ങൾ അയക്കാം.
English summary
Fact Check: Government has not decided to implement negative marking for UGC Net exam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X