കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

18 കഴിഞ്ഞവർക്ക് 1,30,000 രൂപ കൊവിഡ് സഹായ ഫണ്ട്: പ്രചരിക്കുന്ന സന്ദേശത്തിന് പിന്നിലെ സത്യമിതാണ്

Google Oneindia Malayalam News

ദില്ലി: കൊവിഡ് പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ഏറ്റവും കൂടുതല്‍ പ്രചരിച്ച ഒന്നായിരുന്നു വ്യാജ വാര്‍ത്തകള്‍. കേന്ദ്രസര്‍ക്കാരിന്റെ വിവിധ സര്‍ക്കുലര്‍ എന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു അതില്‍ ഏറെയും പ്രചരിച്ചത്. ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഒരു സന്ദേശം ആളുകളില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുകയാണ്.

പ്രചരിക്കുന്നത് ഇങ്ങനെ

പ്രചരിക്കുന്നത് ഇങ്ങനെ

18 വയസ് പൂര്‍ത്തിയായ എല്ലാ ഇന്ത്യന്‍ പൗരന്മാര്‍ക്കും കൊവിഡ് സഹായ ധനമായി 1,30,000 രൂപ നല്‍കുന്നതിന് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിട്ടെന്നായിരുന്നു പ്രചരിച്ചത്. സഹായത്തിന് നിങ്ങള്‍ യോഗ്യനാണോ എന്നറിയാന്‍ ഒരു ലിങ്കും ഇതിനോടൊപ്പം പ്രചരിച്ചിരുന്നു. എന്നാല്‍ ഇതില്‍ എന്തെങ്കിലും സത്യമുണ്ടോ? പരിശോധിക്കാം.

സന്ദേശം വ്യാജമാണ്

സന്ദേശം വ്യാജമാണ്

കൊവിഡ് ധനസഹായമെന്ന പേരില്‍ പ്രചരിക്കുന്ന ഈ സന്ദേശം വ്യാജമാണെന്നാണ് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിക്കുന്നത്. 1,30,000 രൂപ കൊവിഡ് കൊവിഡ് ധനസാഹയമായി നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ ഉത്തരവിട്ടില്ല. ഈ പ്രചരിക്കുന്ന സന്ദേശം തട്ടിപ്പ് നടത്താന്‍ വേണ്ടി രൂപപ്പെടുത്തിയതെന്നാണ് നിഗമനം.

 കൊവിഡ് കേസുകള്‍

കൊവിഡ് കേസുകള്‍

അതേസമയം, ഇന്ത്യയില്‍ കൊവിഡ് കേസുകള്‍ ക്രമാധീതമായി കുറഞ്ഞുവരികയാണ്. നവംബര്‍ എട്ടിന് ശേഷം 50000 കുറവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. രാജ്യത്ത് ഇതുവരെ 92 ലക്ഷത്തില്‍ കൂടുതല്‍ പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 1,34,699 പേര്‍ക്ക് ജീവന്‍ നഷ്ടമാകുകയും ചെയ്തിട്ടുണ്ട്.

 ഓര്‍ഡിനന്‍സ് പിൻവലിക്കാനുള്ള ഓര്‍ഡിനന്‍സില്‍ ഗവർണറുടെ ഒപ്പ് വീണു; പോലീസ് നിയമഭേദഗതി ഇനിയില്ല ഓര്‍ഡിനന്‍സ് പിൻവലിക്കാനുള്ള ഓര്‍ഡിനന്‍സില്‍ ഗവർണറുടെ ഒപ്പ് വീണു; പോലീസ് നിയമഭേദഗതി ഇനിയില്ല

എസ്‌ബിഐ അപ്രന്റിസ്‌ഷിപ്പിന്‌ അപേക്ഷ ക്ഷണിച്ചു; 8500 ഒഴിവുകള്‍എസ്‌ബിഐ അപ്രന്റിസ്‌ഷിപ്പിന്‌ അപേക്ഷ ക്ഷണിച്ചു; 8500 ഒഴിവുകള്‍

മീര മിഥുന്‍ വന്‍ ദുരന്തമെന്ന് ഖുഷ്ബു, സത്യം മുഖത്ത് നോക്കി പറയുമെന്ന് മറുപടി; കോളിവുഡില്‍ വാക്‌പോര്മീര മിഥുന്‍ വന്‍ ദുരന്തമെന്ന് ഖുഷ്ബു, സത്യം മുഖത്ത് നോക്കി പറയുമെന്ന് മറുപടി; കോളിവുഡില്‍ വാക്‌പോര്

Fact Check

വാദം

18 കഴിഞ്ഞവർക്ക് കേന്ദ്രസർക്കാർ 1,30,000 രൂപ കൊവിഡ് സഹായധനമായി നൽകുന്നു

നിജസ്ഥിതി

കേന്ദ്രസർക്കാർ ഇങ്ങനെ ഒരു ഉത്തരവ് പുറത്തിറക്കിയിട്ടില്ല

റേറ്റിങ്

False
വിവരങ്ങളുടെ സത്യാവസ്ഥ അറിയാൻ ഞങ്ങൾ നിങ്ങളെ സഹായിക്കും. [email protected] എന്ന മെയിൽ ഐഡിയിൽ സംശയങ്ങൾ അയക്കാം.
English summary
Fact Check: Govt has not paid Rs 130,000 towards COVID-19 funding
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X