കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹത്രാസ് പെൺകുട്ടിയുടെ അമ്മയെ യുപി പോലീസ് മർദ്ദിച്ചോ? പ്രചരിക്കുന്ന വീഡിയോയ്ക്ക് പിന്നിൽ

Google Oneindia Malayalam News

ദില്ലി: ഹത്രാസില്‍ പത്തൊന്‍പതുകാരിയായ ദളിത് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തില്‍ സംഭവത്തില്‍ വന്‍ പ്രതിഷേധമാണ് രാജ്യമെമ്പാടും ഉയര്‍ന്നിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ അടക്കം വന്‍ പ്രചാരണം നടക്കുന്നതിനിടെ ചില വ്യാജ വാര്‍ത്തകളും പരക്കുന്നുണ്ട്.

കോൺഗ്രസ് വിട്ട് സിപിഎമ്മിലെത്തി പ്രമുഖ നേതാവ്, ടിഎൻ പ്രതാപനും പത്മജയ്ക്കും എതിരെ ആരോപണംകോൺഗ്രസ് വിട്ട് സിപിഎമ്മിലെത്തി പ്രമുഖ നേതാവ്, ടിഎൻ പ്രതാപനും പത്മജയ്ക്കും എതിരെ ആരോപണം

അതിലൊന്ന് ഒരു വീഡിയോ ആണ്. ഹത്രാസ് പെണ്‍കുട്ടിയുടെ അമ്മയെ പോലീസ് മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ എന്ന പേരിലാണ് ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ഹത്രാസ് പെണ്‍കുട്ടിയുടെ മൃതദേഹം സംസ്‌ക്കരിക്കുന്നതിന് മുന്‍പ് അവസാനമായി ഒരുവട്ടം കാണണം എന്ന് അമ്മ ആവശ്യപ്പെട്ടത് കാരണം പോലീസ് അവരെ മര്‍ദ്ദിക്കുന്നു എന്ന പേരിലാണ് വീഡിയോ വൈറലാകുന്നത്.

UP

വീഡിയോയില്‍ ചില പോലീസുകാരേയും ഒരു സ്ത്രീയേയും കാണാം. അവര്‍ കരഞ്ഞ് കൊണ്ട് പോലീസുകാരോട് സംസാരിക്കുന്നതും പോലീസ് അവരെ ചവിട്ടുന്നതുമാണ് വീഡിയോയിലുളളത്. യഥാര്‍ത്ഥത്തില്‍ ഹത്രാസ് പെണ്‍കുട്ടിയുടെ അമ്മയെ പോലീസ് മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ ആണോ ഇത്. അല്ല. ഇത് വ്യാജ പ്രചാരണമാണ്.

ഉത്തര്‍ പ്രദേശിലെ തന്നെ ഹാരിംപൂര്‍ എന്ന സ്ഥലത്ത് നടന്ന സംഭവം ആണ്. സെപ്റ്റംബര്‍ 29ന് ഹരിംപൂര്‍ പോലീസിന്റെ ഓഫീഷ്യല്‍ ട്വിറ്റര്‍ അക്കൗണ്ടില്‍ ഈ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. ഈ സംഭവത്തെ കുറിച്ച് അന്വേഷണം നടത്തുന്നതായി പോലീസ് പറയുന്നു. ഹത്രാസ് പെണ്‍കുട്ടിയുടെ അമ്മയെ പോലീസ് കസ്റ്റഡിയില്‍ എടുക്കുകയോ പോലീസ് സ്‌റ്റേഷനില്‍ കൊണ്ട് പോവുകയോ ചെയ്തതായി റിപ്പോര്‍ട്ടുകളില്ല. ഹംരിപൂരില്‍ നിന്നുളള വീഡിയോ ആണ് ഹത്രാസ് എന്ന പേരില്‍ പ്രചരിക്കുന്നത്.

വീണിടത്ത് കിടന്ന് ഉരുളുകയാണ് രാഹുൽ ഗാന്ധിയും യെച്ചൂരിയും, സിപിഎമ്മിനും കോൺഗ്രസിനുമെതിരെ കുമ്മനംവീണിടത്ത് കിടന്ന് ഉരുളുകയാണ് രാഹുൽ ഗാന്ധിയും യെച്ചൂരിയും, സിപിഎമ്മിനും കോൺഗ്രസിനുമെതിരെ കുമ്മനം

Recommended Video

cmsvideo
ഹത്രാസ് പ്രതികളെ രക്ഷിക്കാൻ കോട്ടിട്ട ചെകുത്താൻ വരുന്നു

അതേസമയം ഹത്രാസ് കേസ് കൈകാര്യം ചെയ്ത രീതിയിൽ യുപി പോലീസിനെതിരെ വ്യാപക വിമർശനം ഇതിനകം ഉയർന്നിട്ടുണ്ട്. പെൺകുട്ടിയുടെ മൃതദേഹം കുടുംബത്തെ കാണിക്കാതെ പുലർച്ചെ പോലീസ് മറവ് ചെയ്യുകയായിരുന്നു. മാത്രമല്ല ദിവസങ്ങളോളം പെൺകുട്ടിയുടെ കുടുംബത്തെ പോലീസ് മാധ്യമങ്ങളോട് അടക്കം സംസാരിക്കാൻ പോലും അനുവദിക്കാതെ വീട്ടുതടങ്കലിലാക്കിയിരുന്നു. പ്രതികളെ സംരക്ഷിക്കാനാണ് പോലീസ് ശ്രമിക്കുന്നതെന്നാണ് കുടുംബം ആരോപിക്കുന്നത്.

'കറുത്തതാണ്, മേക്കപ്പ് ചെയ്യും, ചൊറിയുന്നുണ്ടെങ്കിൽ മാറി ഇരുന്ന് ചൊറിഞ്ഞോളൂ', മഞ്ജുവിന്റെ മറുപടി'കറുത്തതാണ്, മേക്കപ്പ് ചെയ്യും, ചൊറിയുന്നുണ്ടെങ്കിൽ മാറി ഇരുന്ന് ചൊറിഞ്ഞോളൂ', മഞ്ജുവിന്റെ മറുപടി

'ഒരു സന്യാസിയോടും, അയാളുടെ കാവിവസ്ത്രത്തോടുമുള്ള പക', യോഗിയെ പിന്തുണച്ച് ശോഭാ സുരേന്ദ്രൻ'ഒരു സന്യാസിയോടും, അയാളുടെ കാവിവസ്ത്രത്തോടുമുള്ള പക', യോഗിയെ പിന്തുണച്ച് ശോഭാ സുരേന്ദ്രൻ

Fact Check

വാദം

ഹത്രാസ് പെണ്‍കുട്ടിയുടെ അമ്മയെ പോലീസ് മര്‍ദ്ദിച്ചു

നിജസ്ഥിതി

പ്രചരിക്കുന്ന വീഡിയോ ഹംരിപൂരില്‍ നിന്നുളളത്

റേറ്റിങ്

False
വിവരങ്ങളുടെ സത്യാവസ്ഥ അറിയാൻ ഞങ്ങൾ നിങ്ങളെ സഹായിക്കും. [email protected] എന്ന മെയിൽ ഐഡിയിൽ സംശയങ്ങൾ അയക്കാം.
English summary
Fact Check: Hathras victim’s mother was not beaten up by Uttar Pradesh police
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X