നിത അംബാനിയെ തൊഴുത് നിൽക്കുന്ന നരേന്ദ്ര മോദി, മോർഫ് ചെയ്ത ചിത്രം ട്വീറ്റ് ചെയ്ത് പ്രസാര്‍ ഭാരതി മുൻ സിഇഒ
ദില്ലി: മുകേഷ് അംബാനിയുടെ ഭാര്യയായ നിത അംബാനിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമൊത്തുളള ഒരു ചിത്രം സോഷ്യല്‍ മീഡിയയില്‍ ചൂട് പിടിച്ച ചര്‍ച്ചാ വിഷയമായിരിക്കുകയാണ്. മുന്‍ പ്രസാര്‍ ഭാരതി സിഇഒ ആയ ജവഹര്‍ സിര്‍ക്കാര്‍ ആണ് കഴിഞ്ഞ ദിവസം ഈ ചിത്രം ട്വീറ്റ് ചെയ്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദി നിത അംബാനിക്ക് മുന്നില്‍ തൊഴുകൈയോടെ നില്‍ക്കുന്ന തരത്തിലുളളതാണ് ചിത്രം.
''പാര്‍ലമെന്റിലെ സഹപ്രവര്‍ത്തകര്‍ക്കും രാഷ്ട്രീയത്തിലെ മറ്റുള്ളവര്‍ക്കും ഇതേ കടപ്പാടും ചങ്ങാത്തവും എന്നും നീരസം മാത്രം കാട്ടുന്ന തങ്ങളുടെ പ്രധാനമന്ത്രിയില്‍ നിന്നും കിട്ടിയിരുന്നുവെങ്കില്‍ എന്ന് ആഗ്രഹിക്കുകയാണ്. പക്വമാര്‍ന്ന ഒരു ജനാധിപത്യത്തില്‍ ഇരുഭാഗത്തേക്കുമുളള ബന്ധങ്ങളും ആനുകൂല്യങ്ങളും ഇടപാടുകളും ഉണ്ടാകേണ്ടതുണ്ട്. ഒരു കാലത്ത് ചരിത്രം അക്കാര്യം നമ്മളോട് പറയും'' എന്നും ഈ ചിത്രത്തിനൊപ്പം സിര്‍കാര്‍ കുറിച്ചിട്ടുണ്ട്.

ഇതോടെ ഈ ട്വീറ്റും ചിത്രവും സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായി. ഈ ചിത്രം മോര്‍ഫ് ചെയ്തതാണ് എന്നാണ് കണ്ടെത്തിയിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ദീപിക മൊണ്ടാലിനൊപ്പം നില്‍ക്കുന്ന ചിത്രമാണ് മോര്‍ഫ് ചെയ്ത് നിത അംബാനിയാക്കി മാറ്റിയിരിക്കുന്നത്. സാമൂഹ്യ സേവന സംഘടനയായ ദിവ്യ ജ്യോതി കള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്‍ ആന്‍ഡ് വെല്‍ഫെയര്‍ സൊസൈറ്റിയെ നയിക്കുന്ന വ്യക്തിയാണ് ദീപിക മൊണ്ടാല്‍.
സിംഗപ്പൂരിൽ നിന്ന് 20 ടൺ ഓക്സിജൻ കൊച്ചിയിലെത്തി- ചിത്രങ്ങൾ
നേരത്തെ ഈ ചിത്രം വ്യാജ പ്രചാരണത്തിന് ഉപയോഗിക്കപ്പെട്ടിട്ടുളളതാണ്. നരേന്ദ്ര മോദിക്കൊപ്പം ചിത്രത്തിലുളളത് ഗൗതം അദാനിയുടെ ഭാര്യ പ്രീതി അദാനി ആണെന്നായിരുന്നു പ്രചാരണം. സിര്‍കാരിന്റെ ട്വീറ്റിനെതിരെ രൂക്ഷമായി പ്രതികരിച്ച് പ്രസാര്‍ ഭാരതി സിഇഒ ശശി ശേഖര്‍ രംഗത്ത് വന്നിട്ടുണ്ട്. മോര്‍ഫ് ചെയ്ത ഒരു ചിത്രം ഇത്തരത്തില്‍ പ്രചരിപ്പിക്കുന്നത് അപമാനകരമാണെന്ന് ശേഖര്‍ പ്രതികരിച്ചു. ''ഒരാളെ ഇഷ്ടമല്ല എന്നതൊക്കെ ശരി തന്നെ. എന്നാല്‍ പ്രസാര്‍ ഭാരതിയുടെ മുന്‍ സിഇഒ ആയ ഒരാള്‍ ഇത്തരത്തില്‍ വ്യാജ ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നത് അംഗീകരിക്കാനാകില്ല. ഇത്തരം പ്രവൃത്തികള്‍ അമ്പരപ്പിക്കുന്നതാണ്'' എന്നും ശശി ശേഖര്‍ ട്വീറ്റ് ചെയ്തു. വിവാദമായതിനെ തുടര്‍ന്ന് സിര്‍കാര്‍ ട്വീറ്റ് ഡീലീറ്റ് ചെയ്തിരിക്കുകയാണ്.
ക്യൂട്ട് ആൻഡ് ഹോട്ട് ലുക്കിൽ പാർവതി നായർ; പുതിയ ചിത്രങ്ങൾ കാണാം
Recommended Video

Fact Check
വാദം
പ്രധാനമന്ത്രി നരേന്ദ്ര മോദി നിത അംബാനിക്ക് മുന്നില്‍ തൊഴുകൈയോടെ നില്‍ക്കുന്ന ചിത്രം
നിജസ്ഥിതി
പ്രധാനമന്ത്രി നരേന്ദ്ര മോദി ദീപിക മൊണ്ടാലിനൊപ്പം നില്‍ക്കുന്ന ചിത്രമാണ് മോര്‍ഫ് ചെയ്ത് നിത അംബാനിയാക്കി മാറ്റിയിരിക്കുന്നത്












Click it and Unblock the Notifications