Get Updates
Get notified of breaking news, exclusive insights, and must-see stories!

വൈറല്‍ ഗായിക ജൊനിത ഗാന്ധി പ്രിയങ്ക ഗാന്ധിയുടെ മകളോ? വീഡിയോയുടെ സത്യാവസ്ഥ ഇങ്ങനെ

ഗായിക ജോനിത ഗാന്ധിയെ എല്ലാവര്‍ക്കുമറിയാം. വൈറല്‍ ഗാനങ്ങള്‍ കൊണ്ട് പ്രശസ്തയാണ് അവര്‍. ഡോക്ടറിലെ ചെല്ലമ്മ ചെല്ലമ്മ എന്ന ഗാനം, ഹലമതി ഹബ്ബീബോ തുടങ്ങിയ ഗാനങ്ങള്‍ ആഗോള തലത്തില്‍ തന്നെ ജോനിതയെ വൈറലാക്കിയിരുന്നു. ഇതിലൂടെ വൈറല്‍ ഗായികയെന്ന പേരും അവര്‍ക്ക് ലഭിച്ചിരുന്നു. എന്നാല്‍ ഗാന്ധി കുടുംബവുമായി ജോനിതയ്ക്ക് എന്തെങ്കിലും ബന്ധമുണ്ടോ?

സോഷ്യല്‍ മീഡിയയിലെ ഒരു പോസ്റ്റില്‍ പ്രിയങ്ക ഗാന്ധിയുടെയും റോബര്‍ട്ട് വദ്രയുടെയും മകളാണ് ജോനിത എന്ന് പ്രചാരണമുണ്ടായിരുന്നു. പലരും ഇക്കാര്യത്തില്‍ സത്യാവസ്ഥ എന്തെന്നറിയാതെ നില്‍ക്കുകയാണ്. അതൊന്ന് പരിശോധിക്കാം. പ്രിയങ്ക ഗാന്ധിയുടെയും, വദ്രയുടെയും മകള്‍ ജൊനിത ഗാന്ധിയുടെ മനോഹര ഗാനങ്ങള്‍ എന്ന അവകാശവാദത്തോടെയാണ് ഈ വീഡിയോ വൈറലായിരിക്കുന്നത്.

jonita-gandhi-priyanka-gandhi

പ്രിയങ്കയുടെ മകള്‍ വ്യത്യസ്ത ഇന്ത്യന്‍ ഭാഷകളിലുള്ള പാട്ടുകള്‍ പാടുന്നു എന്നൊരു പോസ്റ്റ് ഇംഗ്ലീഷിലും വൈറലായിട്ടുണ്ട്. ബിഹൈന്‍ഡ്‌സ് വുഡ്‌സിന്റെ വീഡിയോയാണ് പോസ്റ്റില്‍ കാണുന്നത്. വീഡിയോയില്‍ ആദ്യം തന്നെ ജോനിത മലയാളം ഗാനമാണ് ആലപിക്കുന്നത്. മോഹന്‍ലാലും ജയപ്രദയും, അനുപം ഖേറും പ്രധാന കഥാപാത്രങ്ങളായി എത്തിയ പ്രണയം എന്ന സിനിമയിലെ, പാട്ടില്‍ ഈ പാട്ടില്‍ എന്ന ഗാനമാണ് ആലപിക്കുന്നത്. ഹിന്ദി, പഞ്ചാബി, തെലുങ്ക്, മറാഠി, തമിഴ്, തുടങ്ങിയ ഭാഷകളിലെ ഗാനവും അവര്‍ ആലപിക്കുന്നുണ്ട്.

അതേസമയം ജൊനിതയ്ക്ക് ഗാന്ധി കുടുംബവുമായി യാതൊരു ബന്ധവുമില്ല. പ്രിയങ്ക ഗാന്ധിയുടെ മകളാണ് അവരെന്ന വാദം തീര്‍ത്തും തെറ്റാണ്. ഇക്കാര്യം ഇന്റര്‍നെറ്റില്‍ തിരഞ്ഞാല്‍ നിങ്ങള്‍ക്ക് കണ്ടെത്താം. ഇന്ത്യന്‍ വംശജയായ കനേഡിയന്‍ പിന്നണി ഗായികയാണ് ജോനിത. ഹിന്ദി, തമിഴ്, പഞ്ചാബി, മലയാളം, തെലുങ്ക്, മറാത്തി, ഗുജറാത്തി, ബംഗാളി, കന്നഡ, ഭാഷകളിലും ഇവര്‍ ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്.

ഹിന്ദിയിലും, തമിഴിലും ഒരുപോലെ അവരുടെ ഗാനങ്ങള്‍ നേരത്തെ വൈറലായതാണ്. ഹിന്ദിയില്‍ എ ദില്‍ഹെ മുഷ്‌കിലിലെ ബ്രേക്കപ്പ് സോംഗ് നേരത്തെ ഇന്ത്യയൊട്ടാകെ വൈറലായിരുന്നു. ചെന്നൈ എക്‌സ്പ്രസിലെ ടൈറ്റില്‍ ട്രാക്കിലൂടെയാണ് അവര്‍ സംഗീത രംഗത്തേക്ക് എത്തിയത്. ഗായകന്‍ കൂടിയായ ദീപക് ഗാന്ധി, സ്‌നേഹ ഗാന്ധി എന്നിവരാണ് ജൊനിതയുടെ മാതാപിതാക്കള്‍.

അതേസമയം പ്രിയങ്ക ഗാന്ധിക്കും, റോബര്‍ട്ട് വദ്രയ്ക്കും രണ്ട് കുട്ടികളാണ് ഉള്ളത്. റെയ്ഹാന്‍ വദ്ര, മിരായ വദ്ര എന്നിങ്ങനെയാണ് അവരുടെ പേര്. ഇവരുടെ ചിത്രങ്ങള്‍ പ്രിയങ്ക ഗാന്ധി തന്നെ സോഷ്യല്‍ മീഡിയ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്.ജോനിത എആര്‍ റഹ്‌മാനും, പ്രിതത്തിനും വേണ്ടി ഒരുപാട് ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. 2023 ഐപിഎല്ലിന്റെ സമാപന ചടങ്ങില്‍ ജോനിതയുടെ സംഗീത പരിപാടി നേരത്തെ വൈറലായിരുന്നു.

Fact Check

വാദം

ജോനിത പ്രിയങ്കയുടെ മകളാണെന്ന് വീഡിയോയിലൂടെ അവകാശവാദം.

നിജസ്ഥിതി

ഈ വാദം പൂര്‍ണമായും തെറ്റാണ്. പ്രിയങ്കയുടെ മകളല്ല ജോനിത.

റേറ്റിങ്

Misleading
വിവരങ്ങളുടെ സത്യാവസ്ഥ അറിയാൻ ഞങ്ങൾ നിങ്ങളെ സഹായിക്കും. [email protected] എന്ന മെയിൽ ഐഡിയിൽ സംശയങ്ങൾ അയക്കാം.
More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+