India
 • search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചിരഞ്ജീവിക്കൊപ്പം ശബരിമലയിൽ എത്തിയത് ആരാണ്? യുവതിയാണോ? ചൂട് പിടിച്ച് സോഷ്യൽ മീഡിയാ ചർച്ച

Google Oneindia Malayalam News

പത്തനംതിട്ട: ശബരിമലയില്‍ എല്ലാ പ്രായത്തിലുമുളള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച് കൊണ്ടുളള സുപ്രീം കോടതി വിധി വലിയ കോളിളക്കമുണ്ടാക്കിയത്. സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ശബരിമലയില്‍ ബിന്ദു അമ്മിണി, കനക ദുര്‍ഗ എന്നിവര്‍ ദര്‍ശനം നടത്തിയതും വലിയ വിവാദമായി മാറി.

ഒരിടവേളയ്ക്ക് ശേഷം ശബരിമലയിലെ സ്ത്രീ പ്രവേശനം സോഷ്യല്‍ മീഡിയയില്‍ ചൂടുളള ചര്‍ച്ചാ വിഷയമായി മാറിയിരിക്കുകയാണ്. തെലുങ്ക് സൂപ്പര്‍ താരം ചിരഞ്ജീവിക്കൊപ്പം യുവതി ശബരിമല ദര്‍ശനം നടത്തി എന്നാണ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്. ചിരഞ്ജീവിക്കൊപ്പമുളള സ്ത്രീ ആരാണ്?

1

മുന്‍ കേന്ദ്ര മന്ത്രി കൂടിയായ മെഗാസ്റ്റാര്‍ ചിരഞ്ജീവി കഴിഞ്ഞ ദിവസമാണ് ശബരിമലയിലും ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയത്. ശബരിമല ശ്രീകോവിലിന് മുന്നില്‍ നിന്ന് ചിരഞ്ജീവി പ്രാര്‍ത്ഥിക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ശബരിമലയില്‍ നിന്നുളള ചിത്രങ്ങള്‍ ചിരഞ്ജീവി ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു. രണ്ട് സ്ത്രീകളെ ഈ ചിത്രങ്ങളില്‍ ചിരഞ്ജീവിക്കൊപ്പം കാണാം.

'ലജ്ജ തോന്നുന്നില്ല, എന്റെ ശരീരം എന്റെ കവചം', ബിഗ് ബോസ് താരം ഡിംപൽ ഭാലിന്റെ കിടിലൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ

2

അതിലൊരാള്‍ ചിരഞ്ജീവിയുടെ ഭാര്യയായ സുരേഖയാണ്. രണ്ടാമത്തെ സ്ത്രീയെ ചൊല്ലിയാണ് വിവാദം പൊട്ടിപ്പുറപ്പെട്ടത്. മധുമതി ചുക്കാപ്പള്ളിയാണ് ചിരഞ്ജീവിക്കൊപ്പം ചിത്രത്തിലുളളത്. ഹൈദരാബാദ് ആസ്ഥാനമായ ഫീനിക്‌സ് ഗ്രൂപ്പ് ചെയര്‍മാന്‍ സുരേഷ് ചുക്കാപ്പള്ളിയുടെ ഭാര്യയാണ് മധുമതി ചുക്കാപ്പള്ളി. ഫീനിക്‌സ് ഗ്രൂപ്പ് ഡയറക്ടര്‍ കൂടിയാണ് മധുമതി.

3

ചിരഞ്ജീവിക്കൊപ്പമുളളത് യുവതി ആണെന്നും 50 വയസ്സ് കഴിയാത്ത സ്ത്രീ ആണെന്നുമാണ് സോഷ്യല്‍ മീഡിയയില്‍ ഒരു വിഭാഗത്തിന്റെ ആരോപണം. ശബരിമലയില്‍ ആചാര ലംഘനമാണ് നടന്നിരിക്കുന്നതെന്നും ഇത്തവണ വിഐപികളായത് കൊണ്ട് സംഘപരിവാറുകാര്‍ തടയാന്‍ പോയില്ലെന്നുമുളള തരത്തില്‍ പരിഹാസങ്ങളും സോഷ്യല്‍ മീഡിയയില്‍ നിറയുന്നു. എന്നാല്‍ മധുമതിയുടെ പ്രായം 50ന് മുകളിലാണ് എന്നാണ് മറുവിഭാഗം ഉയര്‍ത്തുന്ന വാദം.

4

1966 ജൂലൈ 26ന് ആണ് മധുമതി ചുക്കാപ്പള്ളിയുടെ ജനനം. അതായത് മധുമിതയ്ക്ക് പ്രായം 55 വയസ്സാണ്. അതുകൊണ്ട് തന്നെ ശബരിമലയില്‍ ആചാര ലംഘനം നടന്നിട്ടില്ലെന്നും പ്രചരിക്കുന്നത് വ്യാജ വാര്‍ത്ത ആണെന്നുമാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. മധുമതി ചുക്കാപ്പള്ളിയുടെ ആധാര്‍ കാര്‍ഡിന്റെ ചിത്രവും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു. അതിനിടെ മധുമതി ചുക്കാപ്പള്ളിയുടെ മകന്‍ അവിനാശ് ചുക്കാപ്പള്ളി വിവാദത്തിന് മറുപടിയുമായി രംഗത്ത് വന്നിട്ടുണ്ട്.

5

അവിനാശ് ചുക്കാപ്പള്ളിയുടെ പ്രതികരണം ഇങ്ങനെ: ''എല്ലാവര്‍ക്കും ഹായ്, ഇത് എന്റെ അമ്മയാണ്. അവര്‍ ജനിച്ച വര്‍ഷം 1966 ആണ്. 2017ല്‍ ശബരിമല അയ്യപ്പ ക്ഷേത്രത്തിലേക്ക് കൊടിമരം സംഭാവന നല്‍കിയത് തങ്ങളാണ്. തനിക്കിപ്പോള്‍ 34 വയസ്സാണ് പ്രായം''. മധുമതി ചുക്കാപ്പള്ളിയുടെ കുടുംബം നേരത്തെ പലതവണ ശബരിമലയില്‍ ദര്‍ശനത്തിന് എത്തിയിട്ടുളളതാണ്. സന്നിധാനത്തെ ശബരിമല ഗസ്റ്റ് ഹൗസ് നവീകരിച്ച് നല്‍കാമെന്ന് ഇവര്‍ ഉറപ്പ് നല്‍കിയതായി ദേവസ്വം അധികൃതര്‍ പറയുന്നു.

6

ശബരിമലയില്‍ യുവതീ പ്രവേശനമുണ്ടായി എന്നുളള പ്രചാരണങ്ങള്‍ക്കെതിരെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് അഡ്വക്കേറ്റ് കെ അനന്തഗോപന്‍ രംഗത്ത് വന്നിട്ടുണ്ട്. ചിരഞ്ജീവിക്കൊപ്പം യുവതി ശബരിമലയില്‍ കയറി എന്ന് പ്രചരിപ്പിക്കുന്നത് കുബുദ്ധികളാണെന്ന് കെ അനന്തഗോപന്‍ പ്രതികരിച്ചു. ഇത്തരം ആരോപണങ്ങള്‍ ദുരുദ്ദേശപരമാണ്. ശബരിമലയെ അനാവശ്യ വിവാദത്തിലേക്ക് വലിച്ചിഴക്കുകയാണ്. വ്യാജ പ്രചാരണത്തില്‍ പോലീസ് അന്വേഷണം നടത്തും. മധുമതി ചുക്കാപ്പള്ളിയുടെ പ്രായം സംബന്ധിച്ചുളള രേഖകള്‍ ദേവസ്വം ബോര്‍ഡ് പരിശോധിച്ചതാണെന്നും കെ അനന്തഗോപന്‍ വ്യക്തമാക്കി.

cmsvideo
  വ്യാജവാര്‍ത്ത നല്‍കിയവര്‍ക്കെതിരെ നടപടിയെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

  Fact Check

  വാദം

  നടൻ ചിരഞ്ജീവിക്കൊപ്പം യുവതി ശബരിമല ദർശനം നടത്തി

  നിജസ്ഥിതി

  ചിരഞ്ജീവിക്കൊപ്പമുളള മധുമതി ചുക്കാപ്പള്ളിയുടെ പ്രായം 55 വയസ്സ് ആണ്

  റേറ്റിങ്

  False
  വിവരങ്ങളുടെ സത്യാവസ്ഥ അറിയാൻ ഞങ്ങൾ നിങ്ങളെ സഹായിക്കും. factcheck@one.in എന്ന മെയിൽ ഐഡിയിൽ സംശയങ്ങൾ അയക്കാം.

  English summary
  Fact Check: Is the woman with actor Chiranjeevi in Sabarimala above 50 years ols?
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X