കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലഡാക്കിൽ ഇന്ത്യൻ വിമാനം തകർന്ന് വീണോ? പാക് ജേർണലിസ്റ്റ് പങ്ക് വെച്ച ചിത്രത്തിന് പിന്നിൽ

Google Oneindia Malayalam News

ദില്ലി: അതിര്‍ത്തിയില്‍ മാസങ്ങളായി സംഘര്‍ഷം പുകയുകയാണ്. അതിനിടെ ലഡാക്കില്‍ ഇന്ത്യന്‍ വിമാനം തകര്‍ന്ന് വീണതായി പ്രചാരണം നടക്കുന്നുണ്ട്. പാകിസ്താനി ജേര്‍ണലിസ്റ്റ് ആയ മുബഷീര്‍ ലുക്മാന്‍ ആണ് ഇക്കാര്യം ട്വീറ്റ് ചെയ്തിരിക്കുന്നത്. ഇന്ത്യന്‍ എം 17 വിമാനം ലഡാക്കില്‍ തകര്‍ന്നുവെന്നാണ് മുബഷീര്‍ ലുക്മാന്‍ പറയുന്നത്.

'സെൻകുമാർ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു', ഫോൺകോളിന് പിറകെ നെട്ടോട്ടമോടി പോലീസ്! കണ്ടെത്തിയത്'സെൻകുമാർ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു', ഫോൺകോളിന് പിറകെ നെട്ടോട്ടമോടി പോലീസ്! കണ്ടെത്തിയത്

ട്വീറ്റ് ഇങ്ങനെ.. ഇന്ത്യക്കാരെ, ദയവ് ചെയ്ത് നിങ്ങളുടെ എം 17 വിമാനം ലഡാക്കില്‍ തകര്‍ന്നിട്ടുണ്ടോ എന്ന് പരിശോധിക്കൂ. പുതിയ വിവരങ്ങളുണ്ടെങ്കില്‍ പോസ്റ്റിലൂടെ അറിയിക്കാം. മുബഷീര്‍ ലുക്മാന്റെ ഈ വാദം നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ ആവര്‍ത്തിച്ചിട്ടുണ്ട്.

india

ഇന്ത്യന്‍ വിമാനം ലഡാക്കില്‍ തകര്‍ന്നുവെന്ന അവകാശവാദത്തോടെ തകര്‍ന്ന് കിടക്കുന്ന വിമാനത്തിന്റെ ചിത്രവും നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. എന്നാല്‍ ലഡാക്കില്‍ ഇന്ത്യയുടെ വിമാനം തകര്‍ന്ന് വീണതിന്റെ ചിത്രമല്ല പ്രചരിക്കുന്നത് എന്നാണ് കണ്ടെത്തിയിരിക്കുന്നത്.

ഇന്ത്യന്‍ വിമാനം എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് 2018ലെ ചിത്രമാണ്. 2018 ഏപ്രില്‍ 3ന് കേദാര്‍നാഥില്‍ ഇന്ത്യന്‍ വ്യോമസേനയുടെ ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട് തകര്‍ന്നിരുന്നു. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ അടക്കമുളള മാധ്യമങ്ങള്‍ അന്ന് ഈ വാര്‍ത്ത ദൃശ്യങ്ങള്‍ സഹിതം നല്‍കിയിരുന്നു. കേദാര്‍നാഥ് ക്ഷേത്രത്തിന് സമീപത്താണ് ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടത്.

സ്വിം സ്യൂട്ട് ചിത്രമിട്ട് സദാചാരവാദികൾക്ക് തകർപ്പൻ മറുപടി, അനശ്വര രാജന് പിന്തുണയുമായി റിമ കല്ലിങ്കൽസ്വിം സ്യൂട്ട് ചിത്രമിട്ട് സദാചാരവാദികൾക്ക് തകർപ്പൻ മറുപടി, അനശ്വര രാജന് പിന്തുണയുമായി റിമ കല്ലിങ്കൽ

Recommended Video

cmsvideo
Unexpected Setback At The Border; Xi Jinping Is Upset!Planning For Purification In PLA

ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ലഡാക്കില്‍ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും ഇന്ത്യന്‍ വ്യോമസേനയുടെ വിമാനം എവിടെയും തകര്‍ന്ന് വീണതായി റിപ്പോര്‍ട്ടുകളില്ല. അതുകൊണ്ട് തന്നെ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കപ്പെടുന്നത് തീര്‍ത്തും വ്യാജമാണ്.

Fact Check

വാദം

ഇന്ത്യൻ വിമാനം ലഡാക്കിൽ തകർന്ന് വീണു

നിജസ്ഥിതി

ഇന്ത്യൻ വിമാനം ലഡാക്കിൽ തകർന്നുവെന്ന പേരിൽ പ്രചരിക്കുന്നത് 2018ലെ ചിത്രം

റേറ്റിങ്

False
വിവരങ്ങളുടെ സത്യാവസ്ഥ അറിയാൻ ഞങ്ങൾ നിങ്ങളെ സഹായിക്കും. [email protected] എന്ന മെയിൽ ഐഡിയിൽ സംശയങ്ങൾ അയക്കാം.
English summary
Fact Check: No Indian Aircraft crash happened in Ladak as social media claims
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X