കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'കൊളംബിയയിൽ ഓടുന്നത് ബിആർ അംബ്ദേകറിന്റെ ഫോട്ടോ പതിച്ച ബസ്'പ്രചരിക്കുന്ന ഫോട്ടോയുടെ സത്യാവസ്ഥയെന്ത്?

Google Oneindia Malayalam News

ദില്ലി: ഡോ. ബാബാസാഹാബ് അംബേദ്കറുടെടെയും ഭാര്യ സവിതയുടേയും ഫോട്ടോ പതിച്ച ബസിന്റെ ചിത്രമാണ് അമേരിക്കയിൽ എന്ന പേരിൽ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നത്. ഡോ. ബി ആർ അംബേദ്കറിനെ അമേരിക്കയിൽ ആദരിക്കുന്നുവെന്ന സന്ദേശത്തോടെയാണ് ഈ ഫോട്ടോ പ്രചരിക്കുന്നത്. അമേരിക്കയിലെ കൊളംബിയയിലാണ് സംഭവമെന്നും സന്ദേശത്തിൽ അവകാശപ്പെടുന്നുണ്ട്.

ഒടുവിൽ ശോഭയ്ക്ക് ബിജെപിയുടെ അംഗീകാരം... ദേശീയ വനിതാ കമ്മീഷൻ ചെയർപേഴ്‌സൺ ആയേക്കുമെന്ന് റിപ്പോർട്ട്ഒടുവിൽ ശോഭയ്ക്ക് ബിജെപിയുടെ അംഗീകാരം... ദേശീയ വനിതാ കമ്മീഷൻ ചെയർപേഴ്‌സൺ ആയേക്കുമെന്ന് റിപ്പോർട്ട്

അമേരിക്കയിലെ കൊളംബിയ സർവ്വലകലാശാലയിലെ പൂർവ്വ വിദ്യാർത്ഥിയാണ് ഡോ. അംബേദ്കറെങ്കിലും കൊളംബിയയിൽ ഓടുന്ന ബസിൽ ഇത്തരത്തിൽ ഫോട്ടോ പതിച്ചതിന് തെളിവുകളില്ല. ഡോ. അംബേദ്കറുടെ ആത്മകഥയായ വെയ്റ്റിംഗ് ഫോർ എ വിസ എന്ന പുസ്തകം കൊളംബിയ സർവ്വകലാശാലയുടെ പാഠ്യപദ്ധതിയുടെ ഭാഗമാകാനുള്ള കാത്തിരിപ്പിലാണ്.

fake-news32-1

വേഴ്സ് ഇമേജ് സെർച്ചിൽ ഈ ചിത്രം ഇംഗ്ലണ്ടിൽ ചിത്രീകരിച്ചതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. 2018 ജൂലൈയിൽ ഫോട്ടോഗ്രാഫറായ ആൻഡറിൻ പിൻഗ്സ്റ്റണാണ് ഫോട്ടോ പകർത്തിയതെന്നാണ് കണ്ടെത്തിയിട്ടുള്ളത്. വിക്കി മീഡിയ കോമൺസാണ് യഥാർത്ഥ ഫോട്ടോ പ്രസിദ്ധീകരിച്ചത്. ഇംഗ്ലണ്ടിലെ ബാത്തിൽ വിനോദസഞ്ചാരികൾക്ക് നഗരത്തിലെ കാഴ്ചകൾ കാണുന്നതിനായി സർവ്വീസ് നടത്തുന്ന ബസാണ് ഇതെന്നാണ് ഫോട്ടോയ്ക്കൊപ്പമുള്ള കുറിപ്പിൽ പറയുന്നത്.

Recommended Video

cmsvideo
Phase 3 Human Clinical Trial Of Oxford Vaccine Begins In Pune | Oneindia Malayalam

ഡോ. ബാബാ സാഹേബ് അംബേദ്കറുടെയും ഭാര്യയുടേയും യഥാർത്ഥ ചിത്രം ഉപയോഗിച്ച് ഫോട്ടോഷോപ്പ് ചെയ്തെടുത്ത ചിത്രമാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ചിത്രത്തിൽ കാണുന്നത്. വ്യാജമായ അവകാശവാദത്തോടെയാണ് ഇത് പ്രചരിക്കുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. ഇപ്പോൾ പ്രചരിക്കുന്നത് ഫോട്ടോഷോപ്പ് ചെയ്തിട്ടുള്ള ചിത്രമാണ്. അംബ്ദേക്കറിന്റെയും ഭാര്യയുടേയും ഫോട്ടോ പതിപ്പിച്ച ബസ് കൊളംബിയയിൽ സർവീസ് നടത്തുന്നതായി വിശ്വസനീയമായ ഒരു വൃത്തങ്ങൾ പോലും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുമില്ല.

Fact Check

വാദം

Image of Dr BR Ambedkar and his wife Svaitha on a bus in Columbia.

നിജസ്ഥിതി

This photo is Photoshoped one.

റേറ്റിങ്

False
വിവരങ്ങളുടെ സത്യാവസ്ഥ അറിയാൻ ഞങ്ങൾ നിങ്ങളെ സഹായിക്കും. [email protected] എന്ന മെയിൽ ഐഡിയിൽ സംശയങ്ങൾ അയക്കാം.
English summary
Fact check: Reality behind a bus in Columbia sport an image of Dr. Ambedkar and his wife
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X