• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

യുപിഐ ഇടപാടുകൾക്ക് പണം ഈടാക്കുമോ? പ്രചരിക്കുന്ന വാർത്തകൾക്ക് പിന്നിലെ സത്യാവസ്ഥയെന്ത്...

ദില്ലി: രാജ്യത്ത് നോട്ട് നിരോധനത്തിന് പിന്നാലെയാണ് യുപിഐ അധിഷ്ടിത സേവനങ്ങൾക്ക് കേന്ദ്രസർക്കാർ കൂടുതൽ പ്രാമുഖ്യം നൽകുന്നത്. ക്യാഷ് ലെസ് ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം സാങ്കേതിക വിദ്യയുടെ പിന്തുണയോടെ സാമ്പത്തിക ഇടപാടുകൾ എളുപ്പത്തിൽ പൂർത്തിയാക്കാമെന്നാണ് യുപിഐ അധിഷ്ടിത സാമ്പത്തിക ഇടപാടുകളുടെ പ്രധാന പ്രത്യേകത.

രഹസ്യം പോലീസ് തന്നോട് പറയുമെന്ന് കരുതുന്നു എന്ന് ജസ്‌നയുടെ പിതാവ്; പ്രതീക്ഷ ചെറുതല്ല

പണം ഈടാക്കുമോ?

പണം ഈടാക്കുമോ?

2021 ജനുവരി 1 മുതൽ യുപിഐ ഇടപാടുകൾക്ക് പണം ഈടാക്കുമെന്ന തരത്തിൽ വ്യാപകമായി വാർത്തകൾ പ്രചരിച്ചിരുന്നു. ഇത് സംബന്ധിച്ച് വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ. യുപിഐ ഇടപാടുകൾക്ക് പണം ഈടാക്കുമെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്നും ഇത്തരം തെറ്റായ വിവരങ്ങൾക്ക് ഇരയാകരുതെന്ന് എല്ലാവരോടും അഭ്യർത്ഥിക്കുകയാണെന്നുമാണ് നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ വ്യക്തമാക്കിയത്. യുപിഐയെക്കുറിച്ച് പ്രചരിക്കുന്ന അത്തരം കഥകളിൽ വിശ്വസിക്കരുതെന്നും തടസ്സമില്ലാത്തതും സൗകര്യപ്രദവുമായ യുപിഐ ഇടപാടുകൾ തുടരാനും എൻ‌പി‌സി‌ഐ എല്ലാ ഉപഭോക്താക്കളോടും അഭ്യർത്ഥിച്ചിട്ടുണ്ട്.

യുപിഐയുടെ തുടക്കം

യുപിഐയുടെ തുടക്കം

2008ലാണ് ഇന്ത്യയിൽ റീട്ടെയിൽ പേയ്‌മെന്റുകളും സെറ്റിൽമെന്റ് സംവിധാനങ്ങളും പ്രവർത്തിപ്പിക്കുന്നതിനുള്ള പ്ലാറ്റ്ഫോമെന്ന നിലയിൽ യുപിഐയ്ക്ക് നാഷണൽ പെയ്‌മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ചർച്ചകൾ ആരംഭിക്കുന്നത്. എന്നാൽ ആരംഭിച്ച് കുറച്ച് കാലങ്ങൾക്കുള്ളിൽ തന്നെ എൻ‌പി‌സി‌ഐ രാജ്യത്ത് ശക്തമായ പേയ്‌മെന്റ്, സെറ്റിൽമെന്റ് അടിസ്ഥാന സൌകര്യങ്ങൾ ആരംഭിക്കുകയും ചെയ്തിരുന്നു.

യുപിഐ 2.0

യുപിഐ 2.0

റൂപെയ് കാർഡ്, ഇമ്മീഡിയറ്റ് പേയ്‌മെന്റ് സർവീസ് (ഐ‌എം‌പി‌എസ്), യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് (യുപിഐ), ഭാരത് ഇന്റർഫേസ് ഫോർ മണി (ഭീം), ഭീം ആധാർ, നാഷണൽ ഇലക്ട്രോണിക് ടോൾ ശേഖരം (NETC ഫാസ്റ്റാഗ്), ഭാരത് ബിൽപേ എന്നിങ്ങനെ നിരവധി സേവനങ്ങളാണ് പുറത്തിറക്കിയത്. ഇതിൽ ഉപയോക്താക്കൾക്കും വ്യാപാരികൾക്കും കൂടുതൽ സുരക്ഷിതവും സമഗ്രവുമായ സേവനങ്ങൾ നൽകുന്നതിനായി എൻ‌പി‌സി‌ഐ യുപിഐ 2.0 എന്ന മറ്റൊരു പതിപ്പും നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ പുറത്തിറക്കിയിരുന്നു.

 ഡിജിറ്റൽ സമ്പദ് വ്യവസ്ഥ

ഡിജിറ്റൽ സമ്പദ് വ്യവസ്ഥ

സാങ്കേതികവിദ്യയുടെ സഹായത്തോടെ ചില്ലറ പണമടയ്ക്കൽ സംവിധാനങ്ങളിൽ പുതുമകൾ കൊണ്ടുവരുന്നതിൽ എൻ‌പി‌സി‌ഐ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. കൂടാതെ ഇന്ത്യയെ ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയാക്കി മാറ്റുന്നതിന് വേണ്ടിയും നിരന്തരം പ്രവർത്തിച്ച് വരികയാണ്. സമ്പൂർണ്ണ ഡിജിറ്റൽ സമൂഹമാകാനുള്ള ഇന്ത്യയുടെ ആഗ്രഹം നിറവേറ്റുന്നതിനായി കുറഞ്ഞ ചെലവിൽ രാജ്യവ്യാപകമായി പ്രവേശനക്ഷമതയോടെ സുരക്ഷിതമായ പേയ്‌മെന്റ് സംവിധാനങ്ങൾ ഒരുക്കുകയാണ് സുപ്രധാന ലക്ഷ്യം.

Fact Check

വാദം

News circulated through social media claims UPI plans to charge on payments

നിജസ്ഥിതി

NPCI says that the news about UPI transactions being chargeable from January 1, 2021 is incorrect.

റേറ്റിങ്

False
വിവരങ്ങളുടെ സത്യാവസ്ഥ അറിയാൻ ഞങ്ങൾ നിങ്ങളെ സഹായിക്കും. factcheck@one.in എന്ന മെയിൽ ഐഡിയിൽ സംശയങ്ങൾ അയക്കാം.

English summary
Fact Check: Reality behind charges on UPI transactions from January 1st
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X