Get Updates
Get notified of breaking news, exclusive insights, and must-see stories!

ആശുപത്രിക്കിടക്കയിൽ ചങ്ങലയ്ക്കിട്ട്.. ഈ ചിത്രത്തിലെ വൃദ്ധൻ സ്റ്റാൻ സ്വാമിയാണോ? ചിത്രത്തിന് പിന്നിൽ

ദില്ലി: യുഎപിഎ ചുമത്തി തടവിലാക്കപ്പെട്ട മനുഷ്യാവകാശ പ്രവര്‍ത്തകനും ജെസ്യൂട്ട് പുരോഹിതനുമായ സ്റ്റാന്‍ സ്വാമിയുടെ മരണം വലിയ രോഷമാണ് ഉയര്‍ത്തിയിരിക്കുന്നത്. പാര്‍ക്കിന്‍സണ്‍ രോഗി കൂടിയായ 84കാരനായ സ്റ്റാന്‍ സ്വാമി ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്. സ്റ്റാന്‍ സ്വാമിയുടേത് ഭരണകൂട കൊലപാതകമാണ് എന്നാണ് പ്രതിപക്ഷം ഉള്‍പ്പെടെ ആരോപിക്കുന്നത്. സോഷ്യല്‍ മീഡിയയിലും രോഷം പുകയുന്നു.

അതിനിടെ സ്റ്റാന്‍ സ്വാമിയുടേത് എന്ന് അവകാശപ്പെടുന്ന ഒരു ചിത്രം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഓക്‌സിജന്‍ മാസ്‌ക് ധരിച്ചിരിക്കുന്ന വൃദ്ധനായ മനുഷ്യനെ ആശുപത്രി കിടക്കയില്‍ ചങ്ങലയില്‍ ബന്ധിച്ച നിലയില്‍ ഇരിക്കുന്ന ഒരു ചിത്രമാണ് പ്രചരിക്കുന്നത്. കാഴ്ചയില്‍ ഇദ്ദേഹത്തിന് സ്റ്റാന്‍ സ്വാമിയുമായി സാമ്യമുണ്ട്. അദ്ദേഹത്തിന്റെ മരണത്തിന് ശേഷം ആശുപത്രിയില്‍ ഇത്തരത്തിലാണ് അദ്ദേഹത്തെ താമസിപ്പിച്ചിരുന്നത് എന്ന് ആരോപിച്ചാണ് ഈ ചിത്രം പ്രചരിക്കുന്നത്.

stan

Recommended Video

cmsvideo
    Stan Swamy, accused in Elgar Parishad case, passes away at 84

    എന്നാല്‍ ഈ ചിത്രത്തിലുളള വ്യക്തി സ്റ്റാന്‍ സ്വാമിയല്ല. ബാബുറാം ബല്‍വാന്‍ സിംഗ് എന്നയാളാണ് ചിത്രത്തിലുളള വൃദ്ധന്‍. ഉത്തര്‍ പ്രദേശിലെ ഏടാഹ് ജില്ലാ ജയിലില്‍ കൊലക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ട് കഴിഞ്ഞിരുന്ന വ്യക്തിയാണ് ഇദ്ദേഹം. ജയില്‍വാസത്തിനിടെ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് ഇദ്ദേഹത്തെ ചങ്ങലയില്‍ ബന്ധിച്ചത്. ഇത് വാര്‍ത്ത ആയതിനെ തുടര്‍ന്ന് ജയില്‍ വാര്‍ഡനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇദ്ദേഹത്തിന്റെ ആശുപത്രി ചിത്രമാണ് സ്റ്റാന്‍ സ്വാമിയുടേത് എന്ന പേരില്‍ പ്രചരിക്കുന്നത്.

    സാരിയില്‍ അതിസുന്ദരിയായി നവ്യ നായര്‍; ഏറ്റവും പുതിയ ചിത്രങ്ങള്‍ വൈറല്‍

    Fact Check

    വാദം

    ആശുപത്രി കിടക്കയില്‍ ചങ്ങലയില്‍ ബന്ധിച്ച നിലയില്‍ ഇരിക്കുന്ന ആളുടെ ചിത്രം സ്റ്റാൻ സ്വാമിയുടേതാണ്

    നിജസ്ഥിതി

    ഈ ചിത്രത്തിലുളള വ്യക്തി സ്റ്റാന്‍ സ്വാമിയല്ല. ബാബുറാം ബല്‍വാന്‍ സിംഗ് എന്നയാളാണ് ചിത്രത്തിലുളള വൃദ്ധന്‍

    റേറ്റിങ്

    Misleading
    വിവരങ്ങളുടെ സത്യാവസ്ഥ അറിയാൻ ഞങ്ങൾ നിങ്ങളെ സഹായിക്കും. [email protected] എന്ന മെയിൽ ഐഡിയിൽ സംശയങ്ങൾ അയക്കാം.
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+