കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നീറ്റ് പരീക്ഷയില്‍ കൂട്ട കോപ്പിയടി നടന്നെന്ന് വ്യാജ പ്രചാരണം; ചിത്രം മറ്റൊരു പരീക്ഷ കേന്ദ്രത്തിലേത്

Google Oneindia Malayalam News

ദില്ലി: വലിയ വിവാദങ്ങള്‍ക്കിടയിലായിരുന്നു ഇത്തവണത്തെ നീറ്റ് ( നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് ) പരീക്ഷ നടന്നത്. കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ പ്രവേശ പരീക്ഷകള്‍ മാറ്റി വെക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ ഉള്‍പ്പടെ രംഗത്ത് എത്തിയിരുന്നു. ഈ ആവശ്യം ഉന്നയിച്ച് 6 സംസ്ഥാനങ്ങള്‍ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും കേന്ദ്ര സര്‍ക്കാര്‍ നിലപാടിന് അനുകൂലമായ വിധിയായിരുന്നു കോടതിയില്‍ നിന്നും ഉണ്ടായത്. ഇതോടെ സെപ്റ്റംബര്‍ 13 ന് നീറ്റ് പരീക്ഷ നടക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ഇത്തവണത്തെ നീറ്റ് പരീക്ഷയില്‍ കോപ്പിയടി നടന്നെന്ന ആരോപണവുമായി ഒരു ചിത്രം സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കാന്‍ തുടങ്ങിയത്.

പ്രചരിച്ച ചിത്രം

പ്രചരിച്ച ചിത്രം

വിവിധ നിലകളുള്ള ഒരു കെട്ടിടത്തിന്‍റെ പുറകുവശത്തെ ജനല്‍ വഴി നിരവധി പേര്‍ അകത്തേക്ക് എന്തോ എത്തിക്കുന്ന തരത്തിലുള്ളതാണ് ചിത്രം. നീറ്റ് പരീക്ഷയ്ക്കിടെ കോപ്പിയടി നടന്നുവെന്നതിന് തെളിവായിട്ടാണ് ചിലര്‍ ഈ ചിത്രം പ്രചരിപ്പിക്കുന്നത്. സാമൂഹ്യ അകലം പാലിക്കപ്പെട്ടില്ലെന്നും പാര്‍ലമെന്‍റില്‍ ഈ വിഷയം ഉന്നയിക്കണമെന്നും ചിലര്‍ ആവശ്യപ്പെടുന്നുണ്ട്.

നീറ്റ് പരീക്ഷയല്ല

നീറ്റ് പരീക്ഷയല്ല

എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഇത് ഇത്തവണത്തെ നീറ്റ് പരീക്ഷയില്‍ നിന്നുള്ള ചിത്രമല്ല എന്നാണ് ഗുഗിള്‍ റിവേഴ്സ് സെര്‍ച്ച് വഴി പരിശോധന നടത്തുമ്പോള്‍ നമുക്ക് കാണാന്‍ കഴിയുക. നേരത്തെ വലിയ വാര്‍ത്താ പ്രാധാന്യം നേടിയ ഈ ചിത്രം ചിലരുടെയെങ്കിലും ഓര്‍മ്മയിലുണ്ടാവും. 2015 ല്‍ ബിഹാറില്‍ നിന്നും പുറത്തു വന്ന ചിത്രമാണ് ഇത്.

ചിത്രം ബിഹാറിലേത്

ചിത്രം ബിഹാറിലേത്

വൈശാലി ജില്ലയിലെ മാന്‍ഹാറിലെ ഗ്യാൻ നികേതൻ പരീക്ഷാ കേന്ദ്രത്തിലാണ് സംഭവം. പത്താം ക്സാസ് പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികളെ സഹായിക്കാനായി രക്ഷിതാക്കളും സുഹൃത്തുക്കളും പരീക്ഷാ കേന്ദ്രത്തിന്‍റെ പുറകുവശത്തെ ജനാലകള്‍ വഴി പാഠഭാഗങ്ങള്‍ എത്തിച്ചു കൊടുക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് 600 വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു.

Recommended Video

cmsvideo
Judge seeks contempt of court action against Suriya | Oneindia Malayalam
നിയന്ത്രണങ്ങളും നിയമങ്ങളും

നിയന്ത്രണങ്ങളും നിയമങ്ങളും

ഈ സംഭവത്തിന് പിന്നാലെ ബിഹാര്‍ വിദ്യാഭ്യാസ വകുപ്പ് കര്‍ശന നിയമന്ത്രണങ്ങളും പുതിയ നിയമങ്ങളും കൊണ്ട് വരികയും ചെയ്തിരുന്നു. കോപ്പിയടിക്ക് പിടിക്കപ്പെട്ടാല്‍ വിദ്യാര്‍ത്ഥികളില്‍ നിന്നും പതിനായിരും രൂപ പിഴ ഈടാക്കാനായിരുന്നു തീരുമാനം. വിദ്യാര്‍ഥികളെ രക്ഷിതാക്കളോ സുഹൃത്തുക്കളോ സഹായിച്ചാല്‍ സെക്ഷന്‍ 144 പ്രകാരമുള്ള വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്യുകയും ചെയ്യുമെന്ന് ബിഹാര്‍ സ്‌കൂള്‍ എക്‌സാമിനേഷന്‍ ബോര്‍ഡ് അന്ന് വ്യക്തമാക്കിയിരുന്നു.

 അപെക്‌സ് അൾട്ടിമ ബ്ലഡ് ഗ്രൂപ്പ്!!!കടിച്ച കൊതുകുവരെ ഞെട്ടിത്തരിച്ചുപോയി... മഷിച്ചോരയിൽ മുങ്ങിയ ഒരുകഥ! അപെക്‌സ് അൾട്ടിമ ബ്ലഡ് ഗ്രൂപ്പ്!!!കടിച്ച കൊതുകുവരെ ഞെട്ടിത്തരിച്ചുപോയി... മഷിച്ചോരയിൽ മുങ്ങിയ ഒരുകഥ!

 'ഫെയ്ക്ക് ന്യൂസ്'; രാജ്നാഥ് സിംഗിന്റെ വാദം തള്ളി ചൈന; തങ്ങൾക്കുണ്ടായത് ഇന്ത്യയെക്കാൾ കുറവ് നാശനഷ്ടം 'ഫെയ്ക്ക് ന്യൂസ്'; രാജ്നാഥ് സിംഗിന്റെ വാദം തള്ളി ചൈന; തങ്ങൾക്കുണ്ടായത് ഇന്ത്യയെക്കാൾ കുറവ് നാശനഷ്ടം

Fact Check

വാദം

2020 ലെ നീറ്റ് പരീക്ഷയില്‍ കോപ്പിയടി നടന്നു

നിജസ്ഥിതി

പ്രചരിക്കുന്നത് 2015 ല്‍ ബിഹാറില്‍ നിന്നുമുള്ള ചിത്രം

റേറ്റിങ്

False
വിവരങ്ങളുടെ സത്യാവസ്ഥ അറിയാൻ ഞങ്ങൾ നിങ്ങളെ സഹായിക്കും. [email protected] എന്ന മെയിൽ ഐഡിയിൽ സംശയങ്ങൾ അയക്കാം.
English summary
fact check: The viral message regarding the mass malpractice in NEET exam is false
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X