കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'സംഘർഷം മൂത്ത അതിർത്തിയിലെ പാംഗോംഗിൽ ചൈനീസ് ടൂറിസ്റ്റുകൾ'! വീഡിയോ വൈറൽ, സത്യമെന്ത്?

Google Oneindia Malayalam News

ദില്ലി: മാസങ്ങളായി ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ സംഘര്‍ഷം തുടരുകയാണ്. പലതവണയായി നടത്തിയ ചര്‍ച്ചകളൊന്നും ഫലം കണ്ടിട്ടില്ല. കഴിഞ്ഞ തവണ അതിര്‍ത്തിയില്‍ വെടിവെപ്പ് പോലും ഉണ്ടായി. അതിനിടെ അതീവ സംഘര്‍ഷ മേഖലയായ പാംഗോംഗ് സോയില്‍ ചൈനീസ് വിനോദ സഞ്ചാരികള്‍ എത്തിയതായി വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. എന്താണ് ഈ വീഡിയോയ്ക്ക് പിന്നിലെ സത്യാവസ്ഥയെന്ന് പരിശോധിക്കാം..

പാംഗോംഗ് സോ തടാകം

പാംഗോംഗ് സോ തടാകം

ഇന്ത്യ-ചൈന അതിര്‍ത്തിയിലെ പാംഗോംഗ് സോ തടാകം അതിമനോഹരമായ പ്രദേശമാണ്. ബോളിവുഡിലെ ഹിറ്റ് ചിത്രമായ ത്രീ ഇഡിയറ്റ്‌സിന്റെ അവസാന രംഗങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നത് പാംഗോംഗ് സോ തടാകത്തിന് സമീപത്താണ്. എന്നാല്‍ അതിര്‍ത്തിയില്‍ സംഘര്‍ഷം ആരംഭിച്ചത് മുതല്‍ പാംഗോംഗ് സോ വാര്‍ത്തകളിലുണ്ട്.

ചൈനീസ് വിനോദസഞ്ചാരികള്‍

ചൈനീസ് വിനോദസഞ്ചാരികള്‍

ഇവിടെ നിലവില്‍ ടൂറിസ്റ്റുകളെ അനുവദിക്കുന്നില്ല. അതിനിടെയാണ് പാംഗോംഗ് സോയില്‍ ചൈനീസ് വിനോദസഞ്ചാരികള്‍ എത്തിയതായുളള പ്രചാരണം നടക്കുന്നത്. ചൈനീസ് വിനോദ സഞ്ചാരികളുടെ വീഡിയോയും പാംഗോംഗ് സോ തടാകത്തില്‍ നിന്നെന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

ബോട്ടില്‍ സഞ്ചരിക്കുന്ന ടൂറിസ്റ്റുകൾ

കോണ്‍ഗ്രസ് നേതാവായ സല്‍മാന്‍ നിസാനി ഇത്തരമൊരു വീഡിയോ ട്വിറ്ററില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. ഈ വീഡിയോയില്‍ ഒരു തടാകത്തില്‍ ബോട്ടില്‍ സഞ്ചരിക്കുന്ന ടൂറിസ്റ്റുകളെ കാണാം. സെല്‍ഫി വീഡിയോ ഷൂട്ട് ചെയ്യുന്നതും പക്ഷികള്‍ക്ക് തീറ്റ എറിഞ്ഞ് നല്‍കുന്നതും കാണാം. ഈ വീഡിയോയ്ക്ക് ഒപ്പം സല്‍മാന്‍ നിസാനിയുടെ കുറിപ്പ് ഇങ്ങനെയാണ്.

56 ഇഞ്ച് കാവല്‍ക്കാരനോട് ചോദിക്കാമോ

56 ഇഞ്ച് കാവല്‍ക്കാരനോട് ചോദിക്കാമോ

''ലഡാക്കിലെ പാംഗോംഗ് തടാകത്തില്‍ ചൈനീസ് ടൂറിസ്റ്റുകള്‍. ഇനി പാംഗോംഗ് സോ തടാകത്തിലേക്ക് പോകാന്‍ ഇന്ത്യക്കാര്‍ക്ക് വിസ വേണോ എന്ന് 56 ഇഞ്ച് കാവല്‍ക്കാരനോട് ആരെങ്കിലും ചോദിക്കാമോ''. നിരവധി പേരാണ് ഈ വീഡിയോ പങ്ക് വെച്ചിരിക്കുന്നത്. എന്നാല്‍ ഇത് യാഥാര്‍ത്ഥ്യമല്ല എന്നാണ് മനസ്സിലാക്കേണ്ടത്.

അവകാശം ഇന്ത്യയും ചൈനയും പങ്കിടുന്നു

അവകാശം ഇന്ത്യയും ചൈനയും പങ്കിടുന്നു

പാംഗോംഗ് സോ തടാകത്തിന്റെ അവകാശം ഇന്ത്യയും ചൈനയും പങ്കിടുകയാണ്. ദേശീയ അതിര്‍ത്തി ഈ തടാകത്തെ രണ്ടായി മുറിച്ചാണ് കടന്ന് പോകുന്നത്. ഒരു ഭാഗം ഇന്ത്യയുടേയും മറുഭാഗം ചൈനയുടേയും. 135 കിലോമീറ്റര്‍ നീളത്തിലുളള പാംഗോംഗ് സോ തടാകത്തിന്റെ 45 കിലോമീറ്റര്‍ പടിഞ്ഞാറ് ഭാഗമാണ് ഇന്ത്യയുടേത്.

തുറന്ന് കൊടുത്തത് ചൈന

തുറന്ന് കൊടുത്തത് ചൈന

പാംഗോംഗ് സോ തടാകത്തിന്റെ ഭാക്കിയുളള ഭാഗങ്ങള്‍ ചൈനയുടേതാണ്. അടുത്തിടെ തദ്ദേശീയരും വിദേശീയരുമായ വിനോദ സഞ്ചാരികള്‍ക്ക് വേണ്ടി ചൈന പാംഗോംഗ് സോ തടാകം തുറന്ന് കൊടുത്തിരിക്കുകയാണ്. ചൈനീസ് ഭാഗത്തുളള തടാകത്തില്‍ വിനോദ സഞ്ചാരികള്‍ വന്നിട്ടുളള വീഡിയോ ആണ് ഇന്ത്യയിലേത് എന്ന പേരില്‍ പ്രചരിക്കുന്നത്. അതുകൊണ്ട് തന്നെ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോ പൂര്‍ണമായും തെറ്റാണ്.

Fact Check

വാദം

ഇന്ത്യൻ വശത്തുളള പാംഗോംഗ് സോ തടാകത്തിൽ ചൈനീസ് വിനോദ സഞ്ചാരികൾ

നിജസ്ഥിതി

പ്രചരിക്കുന്നത് ചൈനയുടെ ഭാഗത്തുളള പാംഗോംഗ് സോ തടാകത്തിൽ ഉളള ടൂറിസ്റ്റുകളുടെ വീഡിയോ

റേറ്റിങ്

False
വിവരങ്ങളുടെ സത്യാവസ്ഥ അറിയാൻ ഞങ്ങൾ നിങ്ങളെ സഹായിക്കും. [email protected] എന്ന മെയിൽ ഐഡിയിൽ സംശയങ്ങൾ അയക്കാം.
English summary
Fact Check: Video of Chinese tourists in Pangong Lake is not from Indian side
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X