കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

fact check: കൊവിഡ് വാക്സിൻ ജനിതക ഘടനയ്ക്ക് മാറ്റം വരുത്തുമെന്ന് പ്രചാരണം: സത്യാവസ്ഥ ഇങ്ങനെ

Google Oneindia Malayalam News

ദില്ലി: കൊവിഡ് വാക്സിൻ സ്വീകരിച്ച് കഴിഞ്ഞാൽ നമ്മുടെ ജനിതക ഘടനയ്ക്ക് മാറ്റം വരുത്തുന്ന എംആർഎൻഎ മോളിക്യൂൾ ശരീരത്തില്‍ ഉത്പാദിപ്പിക്കപ്പെടുന്ന തരത്തിലുള്ളൊരു വാട്സാപ്പ് സന്ദേശം കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി വാട്സാപ്പിലൂടെ വലിയ തോതില്‍ പ്രചരിപ്പിക്കപ്പെടുന്നുണ്ട്. വരാനിരിക്കുന്ന കൊവിഡ് വാക്സിൻ മനുഷ്യന്റെ ഡിഎൻ‌എയിൽ മാറ്റം വരുത്തുമെന്ന് ആരോഗ്യ വിദഗ്ധനായ പ്രസവചികിത്സാ-ഗൈനക്കോളജിസ്റ്റ് ഡോ. ക്രിസ്റ്റ്യൻ നോർ‌ട്രപ്പ് അവകാശപ്പെടുന്ന സന്ദേശമാണ് പ്രചരിക്കുന്നത്.

37 മിനിറ്റ് ദൈർഘ്യമുള്ള അഭിമുഖത്തിന്റെ 4 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നുത്. ഇത്തരമൊരു വാദം മുന്നോട്ട് വെക്കുന്നുണ്ടെങ്കിലും ഡോ. നോർത്ത്റപ്പ് അവരുടെ അവകാശവാദങ്ങളെ പിന്തുണയ്ക്കുന്നതിന് തെളിവുകളൊന്നും മുന്നോട്ട് വെക്കുന്നുമില്ല. മാത്രവുമല്ല ഈ വാദം തെറ്റാണെന്നുമാണ് ഈ മേഖലയിലെ മറ്റ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

corona6

മെസഞ്ചർ ആർ‌എൻ‌എ തന്മാത്ര ഉത്പാദിപ്പിച്ച് കൊണ്ടാണ് മനുഷ്യ ശരീരത്തിൽ mRNA വാക്സിനുകൾ പ്രവർത്തനം ആരംഭിക്കുന്നത്,ഇവ കോശങ്ങളിൽ SARS-CoV-2 നിർമ്മിക്കുന്ന വൈറൽ പ്രോട്ടീനുകളോട് സാമ്യമുള്ള മറ്റൊരു പ്രോട്ടീൻ ഉത്പാദിപ്പിക്കുന്നു. രോഗപ്രതിരോധ കോശങ്ങൾ ഈ വൈറൽ പ്രോട്ടീനെ തിരിച്ചറിയുകയും അതിനെതിരെ ഒരു രോഗപ്രതിരോധ പ്രതികരണം സൃഷ്ടിക്കുകയും ചെയ്യുന്നു, പ്രാഥമികമായി വൈറൽ പ്രോട്ടീനെ തിരിച്ചറിയുന്ന ആന്റിബോഡികൾ സൃഷ്ടിക്കുന്നു ". സമാനമായ ഒരു വിശദീകരണം ഇവിടെയും കണ്ടെത്താനാകും. അതിനാൽ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചു കൊണ്ടിരിക്കുന്ന പ്രചാരണം വാസ്തവ വിരുദ്ധമാണ്.

Recommended Video

cmsvideo
India will get 10 crore dose of oxford vaccine by january | Oneindia Malayalam

Fact Check

വാദം

കൊവിഡ് വാക്സിൻ ജനിതക ഘടനയ്ക്ക് മാറ്റം വരുത്തുമെന്ന് പ്രചാരണം

നിജസ്ഥിതി

വിദഗ്ദ്ധരുടെ അഭിപ്രായത്തിൽ, എം‌ആർ‌എൻ‌എ വാക്സിനുകൾ മനുഷ്യ ഡി‌എൻ‌എയെ മാറ്റില്ല

റേറ്റിങ്

False
വിവരങ്ങളുടെ സത്യാവസ്ഥ അറിയാൻ ഞങ്ങൾ നിങ്ങളെ സഹായിക്കും. [email protected] എന്ന മെയിൽ ഐഡിയിൽ സംശയങ്ങൾ അയക്കാം.
English summary
fact check: WhatsApp forward that the covid vaccine will alter the genetic change: The truth is this
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X