കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'കേരളത്തിലെ വനിതാ പൊലീസുകാര്‍ ബുര്‍ഖയില്‍'; ഉത്തരേന്ത്യന്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാജ പ്രചാരണം

Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തിലെ മുഴുവന്‍ വനിതാ പൊലീസ് ഉദ്യോഗസ്ഥരും ബുര്‍ക്ക അണിഞ്ഞെന്ന രീതിയില്‍ ഉത്തരേന്ത്യയില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാജ പ്രചാരണം. പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി കെജി സൈമണൊപ്പം ബുര്‍ഖയണിഞ്ഞ സ്ത്രീകള്‍ നില്‍ക്കുന്ന ചിത്രം ഉപയോഗിച്ചാണ് വ്യാജ പ്രചാരണം. നിരവധി ട്വിറ്റർ, ഫേസ്ബുക്ക് ഉപയോക്താക്കൾ വര്‍ഗീയത പുലര്‍ത്തുന്ന സന്ദേശങ്ങളോടെ ഈ ചിത്രം ഷെയര്‍ ചെയ്തിട്ടുണ്ട്.

"ആശ്ചര്യപ്പെടരുത്. ഇത് സൗദി അറേബ്യയല്ല, കേരളത്തിലെ വനിതാ പോലീസ് സേനയുമാണ്. ഹിന്ദുക്കളേ നിങ്ങള്‍ ഉറങ്ങിയിരുന്നോളൂ" എന്നതടക്കമുള്ള സന്ദേശത്തോടെയാണ് ഈ ചിത്രം പ്രചരിക്കുന്നത്. എന്നാല്‍ തീര്‍ത്തും അടിസ്ഥാന രഹിതമായ പ്രചാരണമാണ് ഇത്. 2017 ൽ കാസറഗോഡ് ജില്ലയിലെ ഒരു അറബി കോളേജിൽ നിന്നുള്ള ചിത്രമാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. അന്ന് കാസര്‍ഗോഡ് ജില്ലാ പോലീസ് മേധാവിയായിരുന്ന കെ.ജി സൈമൺ. ബുർഖ ധരിച്ച സ്ത്രീകൾ കോളേജിലെ വിദ്യാർത്ഥികളാണെന്നും ഇതേ കുറിച്ച് അന്വേഷിക്കുമ്പോള്‍ കണ്ടെത്താന്‍ സാധിക്കും.

ips

ഗൂഗിളിലെ റിവേഴ്സ് സെര്‍ച്ചില്‍ 2017 ഒക്ടോബർ 24 ന് പ്രസിദ്ധീകരിച്ച "ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ്" ഒരു റിപ്പോർട്ടിലേക്ക് ഈ ചിത്രം നമ്മളെ എത്തിക്കും. സി ഷക്കുർ എന്ന അഭിഭാഷകൻ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തപ്പോൾ ചിത്രം സോഷ്യൽ മീഡിയയിൽ അന്ന് മറ്റൊരു രീതിയില്‍ വലിയ രീതിയില്‍ ചര്‍ച്ചയാവുകയും ചെയ്തിരുന്നു.

Recommended Video

cmsvideo
Measles will be outbreak in the beginning of 2021

Fact Check

വാദം

കേരളത്തിലെ മുഴുവന്‍ വനിതാ പൊലീസ് ഉദ്യോഗസ്ഥരും ബുര്‍ക്ക അണിഞ്ഞു

നിജസ്ഥിതി

കാസര്‍ക്കോട്ടെ മുസ്ലീം വനിതാ കോളേജില്‍ നിന്നുള്ള ചിത്രം. ചിത്രത്തില്‍ പൊലീസ് ഉദ്യോഗസ്ഥനോടൊപ്പം ഉള്ളത് വിദ്യാര്‍ത്ഥിനികള്‍

റേറ്റിങ്

False
വിവരങ്ങളുടെ സത്യാവസ്ഥ അറിയാൻ ഞങ്ങൾ നിങ്ങളെ സഹായിക്കും. [email protected] എന്ന മെയിൽ ഐഡിയിൽ സംശയങ്ങൾ അയക്കാം.
English summary
Fact Check: women who wore burqa is not kerala women police
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X