കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാക്‌സിൻ പുറത്തിറങ്ങി, റഷ്യൻ ആരോഗ്യപ്രവർത്തകർ മാസ്ക് വലിച്ചെറിയുന്നു ? പ്രചരിക്കുന്ന വീഡിയോ വ്യാജം

Google Oneindia Malayalam News

റിയാദ്: കൊവിഡിനെതിരെയുള്ള വാക്‌സിന്‍ പുറത്തിറങ്ങിയ സന്തോഷത്തില്‍ റഷ്യയിലെ ആരോഗ്യപ്രവര്‍ത്തകര്‍ മാസ്ക് വലിച്ചെറിഞ്ഞ് ആഘോഷിക്കുന്നു എന്നതരത്തില്‍ സോഷ്യല്‍ മീഡിയയില്‍ കുറച്ച് ദിവസങ്ങളായി ഒരു വീഡിയോ പ്രചരിക്കുന്നുണ്ടായിരുന്നു.നിരവധി പേരാണ് ഈ വീഡിയോ കാണുകയും ഷെയർ ചെയ്യുകയും ചെയ്തിരിക്കുന്നത്. എന്നാൽ പരിശോധനയിൽ ഈ വീഡിയോ വ്യാജമാണെന്ന് കണ്ടെത്തിയിരിക്കുകയാണ്. 2020 ആഗസ്റ്റ് 12ന് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയാണ് വ്യാജമാണെന്ന് കണ്ടെത്തിയത്. വിശദാംശങ്ങളിലേക്ക്..

യഥാര്‍ത്ഥത്തില്‍

യഥാര്‍ത്ഥത്തില്‍

സൗദി അറേബ്യയിലെ കിംഗ് സൗദ് മെഡിക്കല്‍ സിറ്റി അല്‍-ഷുമൈസ് ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകര്‍ കൊവിഡ് ഐസലേഷന്‍ വാര്‍ഡില്‍ നിന്ന് പുറത്തേക്കിറങ്ങുന്ന വീഡിയോയാണ് യഥാര്‍ത്ഥത്തില്‍ ഇത്. സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച ഈ വീഡിയോ ദശലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്.

മാസ്‌ക് ഒഴിവാക്കുന്നു

മാസ്‌ക് ഒഴിവാക്കുന്നു

ചൈനീസ് ഭാഷയില്‍ അടിക്കുറിപ്പിട്ട വീഡിയോയാണ് തെറ്റായ രീതിയില്‍ പ്രചരിച്ചിരുന്നത്. ഇത് ഇംഗ്ലീഷില്‍ പരിഭാഷപ്പെടുത്തിയാല്‍, കൊവിഡ് വാക്സിന്‍ പുറത്തിറങ്ങി, റഷ്യയിലെ ആരോഗ്യപ്രവര്‍ത്തകര്‍ മാസ്‌ക് ഒഴിവാക്കുന്നു. മനുഷ്യര്‍ രക്ഷപ്പെട്ടു എന്നാണ്. നിരവധി പേരാണ് ഈ വീഡിയോ ഷെയര്‍ ചെയ്തത്. ചൈനീസ്, ഇന്തോനേഷ്യന്‍ എന്നീ ഭാഷകളിലും വീഡിയോ ഷെയര്‍ ചെയ്തിരുന്നു.

വാക്സിന്‍

വാക്സിന്‍

ലോകത്ത് ആദ്യമായി വാക്സിന്‍ കണ്ടുപിടിച്ചെന്ന അവകാശവാദവുമായി റഷ്യ ആഗസ്റ്റ് 11നാണ് രംഗത്തെത്തിയ്. സപ്ടുനിക് എന്ന് പേരിട്ടിരിക്കുന്ന വാക്സിനാണ് ലോകത്ത് ആദ്യമായി രജിസ്റ്റര്‍ ചെയ്തത്. പ്രസിഡന്റ് വ്ളാഡമിര്‍ പുടിന്റെ മകള്‍ക്ക് ഈ വാക്സിന്‍ കുത്തിവച്ചെന്ന വിവരവും അന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് സൗദിയിലെ ആശുപത്രിയിലെ വീഡിയോ വ്യാജ പ്രചരണത്തിന് ഉപയോഗിച്ചത്.

രോഗമുക്തി

രോഗമുക്തി

എല്ലാ കൊവിഡ് രോഗികളും രോഗമുക്തി നേടിയതിന് പിന്നാലെ കിംഗ് സൗദ് മെഡിക്കല്‍ സിറ്റി അല്‍-ഷുമൈസ് ആശുപത്രിയിലെ ഐസലേഷന്‍ വാര്‍ഡ് അടച്ചുപൂട്ടി ആരോഗ്യപ്രവര്‍ത്തകര്‍ പുറത്തേക്കിറങ്ങുന്നതാണ് യതാര്‍ത്ഥ വീഡിയോ എന്ന് സൗദി 24 ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു,

 റിപ്പോര്‍ട്ടില്‍ പറയുന്നത്

റിപ്പോര്‍ട്ടില്‍ പറയുന്നത്

ഈ റിപ്പോര്‍ട്ടിലെ ആദ്യത്തെ പാരാഗ്രാഫില്‍ പറയുന്നത് ഇങ്ങനെയാണ്, കൊവിഡ് രോഗികള്‍ രോഗമുക്തി നേടിയതോടെ കിംഗ് സൗദ് മെഡിക്കല്‍ സിറ്റി അല്‍-ഷുമൈസ് ആശുപത്രിയിലെ ഐസലേഷന്‍ വാര്‍ഡ് അടച്ചുപൂട്ടുന്നു. ആശുരത്രിയുടെ ഡയറക്ടര്‍ ജനറല്‍ ഡോ ഖാലിദ് അല്‍-ദാഹ്മഷിയാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മത്സ്യ മേഖലയ്ക്ക് മോദി സർക്കാരിന്റെ കൈത്താങ്ങ്: മത്സ്യ സമ്പദ യോജന പദ്ധതി, കർഷകർക്ക് ഇ-ഗോപാല ആപ്പുംമത്സ്യ മേഖലയ്ക്ക് മോദി സർക്കാരിന്റെ കൈത്താങ്ങ്: മത്സ്യ സമ്പദ യോജന പദ്ധതി, കർഷകർക്ക് ഇ-ഗോപാല ആപ്പും

ആ ഭാര്യ സ്ത്രീയായിരുന്നില്ല... 8 വര്‍ഷത്തിന് ശേഷം ഭര്‍ത്താവിന്റെ വീട്ടുകാര്‍ അറിഞ്ഞു, സംഭവം ഇങ്ങനെആ ഭാര്യ സ്ത്രീയായിരുന്നില്ല... 8 വര്‍ഷത്തിന് ശേഷം ഭര്‍ത്താവിന്റെ വീട്ടുകാര്‍ അറിഞ്ഞു, സംഭവം ഇങ്ങനെ

ഇത്തവണയും ഏഷ്യാനെറ്റും ഏഷ്യാനെറ്റ് ന്യൂസും തന്നെ മുന്നിൽ; ന്യൂസില്‍ ഇടിവ്... ഫ്ലവേഴ്സിന് നേട്ടംഇത്തവണയും ഏഷ്യാനെറ്റും ഏഷ്യാനെറ്റ് ന്യൂസും തന്നെ മുന്നിൽ; ന്യൂസില്‍ ഇടിവ്... ഫ്ലവേഴ്സിന് നേട്ടം

Fact Check

വാദം

റഷ്യയിൽ ആരോഗ്യപ്രവർത്തകർ മാസ്ക് വലിച്ചെറിഞ്ഞ് ആഘോഷിക്കുന്നു

നിജസ്ഥിതി

സൌദിയിലെ കിംഗ് സൗദ് മെഡിക്കല്‍ സിറ്റി അല്‍-ഷുമൈസ് ആശുപത്രിയിലെ ആരോഗ്യപ്രവർത്തകരുടെ വീഡിയോ ആണ് യഥാർത്ഥത്തിൽ

റേറ്റിങ്

False
വിവരങ്ങളുടെ സത്യാവസ്ഥ അറിയാൻ ഞങ്ങൾ നിങ്ങളെ സഹായിക്കും. [email protected] എന്ന മെയിൽ ഐഡിയിൽ സംശയങ്ങൾ അയക്കാം.
English summary
Fake; A video circulating of Russian health workers throwing away masks was found to be fake
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X