കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓണ്‍ലൈന്‍ ആപ്പ് വഴി സിബിഎസ്ഇ പരീക്ഷയോ? വാര്‍ത്തയുടെ സത്യാവസ്ഥ ഇതാണ്..!!

Google Oneindia Malayalam News

ദില്ലി: സിബിഎസ്ഇ പരീക്ഷകള്‍ ഓണ്‍ലൈന്‍ ആപ്പ് വഴി നടത്തുമെന്ന് രീതിയില്‍ പ്രചരിക്കുന്ന വാര്‍ത്ത വ്യാജമാണെന്ന് കണ്ടത്തി. രാജ്യത്തെ എല്ലാ സ്‌കൂളുകള്‍ക്കും ഓണ്‍ലൈന്‍ ആപ്പ് വഴി പരീക്ഷ നടത്താന്‍ സിബിഎസ്ഇ നിര്‍ദ്ദേശം നല്‍കിയെന്നാണ് പ്രചരിക്കുന്ന വ്യാജ വാര്‍ത്തയില്‍ പറയുന്നത്. വിഎച്ച് സോഫ്റ്റ് വെയര്‍ എന്ന കമ്പനി നിര്‍മ്മിച്ച് ആപ്പ് വഴിയാണ് പരീക്ഷ നടക്കുകയെന്നും പ്രചരിക്കുന്ന സന്ദേശത്തില്‍ പറയുന്നു.

fake

പ്രചരിക്കുന്ന വ്യാജ സന്ദേശത്തില്‍ പറയുന്നത് ഇങ്ങനെ, കൊവിഡ് വ്യാപിക്കുന്ന മഹാരാഷ്ട്രയെ കുറിച്ച് സിബിഎസ്ഇ ബോര്‍ഡിന് വ്യക്തമായി അറിയാം. ഈ സാഹചര്യത്തില്‍ ഓണ്‍ലൈന്‍ പരീക്ഷ നടത്തുന്നത് സ്‌കൂളുകളെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടുള്ള കാര്യമാണ്. അതുകൊണ്ട് ഇ പരീക്ഷ എന്ന പേരില്‍ ഒരു ഒണ്‍ലൈന്‍ പരീക്ഷ സംവിധാനം ബോര്‍ഡ് പരീക്ഷിച്ചു. ഇത് പൂര്‍ണമായും വിജയിച്ചിട്ടുണ്ട്. ഈ സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് പരീക്ഷ നടത്തുമ്പോള്‍ കുട്ടികളുടെ ഓരോ ശബ്ദ-ചലനങ്ങളും മനസിലാക്കാം. ഈ സോഫ്റ്റ് വെയര്‍ വാങ്ങുന്നതിനായി ഡോ. സഹീല്‍ ഗെലോട്ട് എന്നയാളെ ചുമതലപ്പെടുത്തിയെന്നുമാണ് സന്ദേശത്തില്‍ പറയുന്നത്.

എന്നാല്‍ പ്രചരിക്കുന്ന സന്ദേശം വ്യാജമാണെന്നാണ് സിബിഎസ്ഇ നല്‍കുന്ന ഔദ്യോഗിക വിശദീകരണം. ഒരു തരത്തിലുള്ള ഓണ്‍ലൈന്‍ പരീക്ഷയ്ക്കും സിബിഎസ്ഇ നിര്‍ദ്ദേശിച്ചിട്ടില്ലെന്നും വ്യക്തമാക്കുന്നു. ഈ സന്ദേശം വിശ്വസിക്കരുതെന്നും പ്രചരിപ്പിക്കരുതെന്നും സിബിഎസ്ഇ മുന്നറിയിപ്പ് നല്‍കി.

അതേസമയം, ശേഷിക്കുന്ന ബോര്‍ഡ് പരീക്ഷയ്ക്കുള്ള പരീക്ഷാ കേന്ദ്രത്തില് മാറ്റം ആവശ്യമാണെങ്കില്‍ ഇന്ന് മുതുല്‍ 9ാം തീയതിവരെ അതത് സ്‌കൂളുകളില്‍ അപേക്ഷിക്കാമെന്ന് സിബിഎസ്ഇ അറിയിച്ചു. ബോര്‍ഡിന് നേരിട്ട് നല്‍കിയ അപേക്ഷകള്‍ പരിഗണിക്കില്ലെന്നും അറിയിച്ചിട്ടുണ്ട്.

English summary
Fake; CBSE is not conducting any exams through online app
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X