1991-2021 സമയത്ത് ജോലി ചെയ്തവർക്ക് സര്‍ക്കാര്‍ വക 1.2 ലക്ഷം; പ്രചരിക്കുന്ന വാർത്തയിലെ സത്യമിതാണ്
ദില്ലി: 1990നും 2021നും ഇടയില്‍ ജോലി ചെയ്തവര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ 12,0000 രൂപ വച്ച് നല്കുന്നു. ഈ വാര്‍ത്ത കേട്ട് നിങ്ങള്‍ ഞെട്ടിയോ. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയിലും മറ്റുമായി പ്രചരിക്കുന്ന സന്ദേശമാണിത്. ഒരു വെബ്സൈറ്റാണ് ഇതുമായി ബന്ധപ്പെട്ട് അവകാശവാദം ഉന്നയിച്ചത്. കേന്ദ്ര തൊഴില്‍ മന്ത്രാലയം ഈ കാലയളവില്‍ ജോലി ചെയ്തവര്‍ക്ക് പണം നല്‍കുന്നുണ്ടെന്നാണ് പ്രചരിക്കുന്നത്. എന്നാല്‍ ഈ പ്രചരിക്കുന്ന സന്ദേശത്തിന്റെ സത്യാവസ്ഥ പരിശോധിച്ചാലോ.
പികെ റോസിക്ക് സ്മാരകമായി ഹോസ്റ്റല്‍: ഇത് സര്‍ക്കാറിന്റെ ശുദ്ധ തട്ടിപ്പെന്ന് ബിജുകുമാര്‍ ദാമോദരന്‍
വെബ്സൈറ്റ് ഇതുമായി ബന്ധപ്പെട്ട് എന്താണെന്ന് പറയുന്നതെന്ന് പരിശോധിക്കാം, 1990 നും 2021 നും ഇടയില്‍ ജോലി ചെയ്തിട്ടുള്ളവര്‍ക്ക് തൊഴില്‍ മന്ത്രാലയത്തില്‍ നിന്ന് 12,0000 രൂപ പിന്‍വലിക്കാനുള്ള അവകാശമുണ്ട്. നിങ്ങള്‍ക്ക് ഈ പണം പിന്‍വലിക്കാനുള്ള അര്‍ഹതയുണ്ടോ എന്ന് പരിശോധിക്കാമെന്നും സൈറ്റില്‍ പറയുന്നു.
കേരളത്തിൽ നിന്നുള്ളവർക്ക് 7 ദിവസത്തെ ഹോം ക്വാറന്റീൻ നിർബന്ധമാക്കി തമിഴ്നാട്; ബംഗാളിലും നിയന്ത്രണം
കൂടാതെ, കൂടാതെ, ലളിതമായ മൂന്ന് ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാനും തുക പിന്‍വലിക്കാന്‍ അര്‍ഹത നേടുന്നതിന് നിങ്ങളുടെ ലിംഗ വിശദാംശങ്ങള്‍ നല്‍കണമെന്നും വെബ്സൈറ്റ് ആവശ്യപ്പെടുന്നു.
വെള്ളിയാഴ്ച ഭാരത ബന്ദ്; രാജ്യം സ്തംഭിക്കും; കടകള്‍ തുറക്കില്ല, റോഡ് ഉപരോധിക്കുമെന്ന് സമരക്കാര്‍
എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് അധികൃതരെ സമീപിച്ചപ്പോള്‍ ഇത് ഒരു വ്യാജ സന്ദേശമാണെന്ന് അറിയാന്‍ കഴിഞ്ഞു. കേന്ദ്രസര്‍ക്കാര്‍ ഇത്തരത്തിലുള്ള ഒരു പ്രഖ്യാപനവും ഇതുവരെ നടത്തിയിട്ടില്ലെന്ന് ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി.
ലീഗിനെ എന്‍ഡിഎയിലേക്ക് സ്വാഗതം ചെയ്ത് ശോഭ സുരേന്ദ്രന്; ലീഗ് നേതൃത്വത്തിനും മുസ്ലിങ്ങള്‍ക്കും ഗുണം
ഇതുമായി ബന്ധപ്പെട്ട് ഗൂഗിളില്‍ പരിശോധിച്ചപ്പോഴും സര്‍ക്കാര്‍ ഇങ്ങനെ ഒരു ഉത്തരവ് പുറപ്പെടുവിച്ചിട്ടില്ലെന്ന് വ്യക്തമായി. ഇത്തരം വ്യാജ വാര്‍ത്തകളില്‍ ജാഗ്രത പാലിക്കണമെന്നും ഇത്തരം സൈറ്റുകളില്‍ നിങ്ങളുടെ വിവരങ്ങള്‍ പങ്കുവയ്ക്കരുതെന്ന മുന്നറിയിപ്പും അധികൃതര്‍ നല്കി. തൊഴില്‍ മന്ത്രാലയവുമായി ബന്ധപ്പെട്ട് ആവശ്യത്തിന് ഔദ്യോഗിക വെബ്സൈറ്റ് മാത്രം ആശ്രയിക്കുക. മറ്റ് വ്യാജ സൈറ്റുകളെ ശ്രദ്ധിക്കണമെന്നും മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.
സാധാരണക്കാര്‍ക്ക് വീണ്ടും ഇരുട്ടടി; പാചകവാതക വില വീണ്ടും വര്‍ദ്ധിപ്പിച്ചു, ഈ മാസത്തെ രണ്ടാം വര്‍ദ്ധന
വോട്ടർമാരെ ബഹുമാനിക്കണം, രാഹുൽ ഗാന്ധിയുടെ പ്രസ്താവനയ്ക്ക് എതിരെ കപിൽ സിബൽ
'രാഹുൽ ഫാക്ടർ'..'ഞങ്ങളൊന്നും കൂട്ടിയാൽ കൂടില്ല പൊന്നു രാഹുൽജീ';മനോരമ റിപ്പോർട്ടിനെ ട്രോളി ഐസക്
സഞ്ജയ് ലീല ബൻസാലിയുടെ പിറന്നാൾ പാർട്ടി ആഘോഷമാക്കി താരങ്ങൾ- ചിത്രങ്ങൾ കാണാം

Fact Check
വാദം
1990നും 2021നും ഇടയില്‍ ജോലി ചെയ്തവര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ 12,0000 രൂപ വച്ച് നല്കുന്നു.
നിജസ്ഥിതി
1990നും 2021നും ഇടയില്‍ ജോലി ചെയ്തവര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ 12,0000 രൂപ വച്ച് നല്‍കുന്നില്ല. പ്രചരിക്കുന്ന സന്ദേശം വ്യാജമാണ്.