കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആരോഗ്യ തിരിച്ചറിയല്‍ കാര്‍ഡിനായി സ്വകാര്യ വിവരങ്ങള്‍ ശേഖരിക്കുമോ? വാര്‍ത്തയിലെ സത്യമിതാണ്

Google Oneindia Malayalam News

ദില്ലി: രാജ്യം 74 -മത് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന വേളയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ ഡിജിറ്റല്‍ ആരോഗ്യ മിഷന്‍ പദ്ധതി പ്രഖ്യാപിച്ചത്. ഇന്ത്യയിലെ ജനങ്ങള്‍ക്ക് മികച്ച ആരോഗ്യചികിത്സാ സൗകര്യങ്ങള്‍ ലഭ്യമാക്കുകയാണ് പുതിയ ദേശീയ ഡിജിറ്റല്‍ ആരോഗ്യ മിഷന്റെ ആത്യന്തിക ലക്ഷ്യം. ഇതിന്റെ ഭാഗമായി എല്ലാ പൗരന്മാര്‍ക്കും ആരോഗ്യ കാര്‍ഡ് ലഭ്യമാക്കും. അതേസമയം, ആരോഗ്യ തിരിച്ചറിയല്‍ കാര്‍ഡിന് വേണ്ടി കേന്ദ്രസര്‍ക്കാര്‍ പൗരന്മാരുടെ സ്വകാര്യ വിവരങ്ങള്‍ ചോദിച്ചറിയുന്നതായി ഓണ്‍ലൈന്‍ വാര്‍ത്ത പോര്‍ട്ടലുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഇത് വ്യാജമാണെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്.

health card

Recommended Video

cmsvideo
Vaccine is haram for Muslims says Imam

ഓരോ വ്യക്തിയുടെയും രാഷ്ട്രീ, സാമ്പത്തിക, മതവിശ്വാസം, ലൈംഗിക ജീവിതം ജാതി എന്നിവ ചോദിച്ചറിയുന്നുണ്ടെന്നായിരുന്നു പുറത്തുവന്ന റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ വിശദീകരണവുമായി പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ രംഗത്തെത്തി. ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന റിപ്പോര്‍ട്ട് വ്യാജമാണെന്ന് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ പറയുന്നു. ആരോഗ്യ തിരിച്ചറിയല്‍ കാര്‍ഡിന് വേണ്ടി കേന്ദ്രസര്‍ക്കാര്‍ ഇത്തരത്തിലുള്ള വ്യക്തി വിവരങ്ങള്‍ ചോദിച്ചിട്ടില്ലെന്ന് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ വ്യക്തമാക്കി.

ദേശീയ ഡിജിറ്റല്‍ ആരോഗ്യ മിഷന്‍ പദ്ധതിയുടെ ഭാഗമായാണ് രാജ്യത്തെ ഓരോ പൗരനും ആരോഗ്യ തിരിച്ചറിയല്‍ കാര്‍ഡ് സര്‍ക്കാര്‍ ഉറപ്പുവരുത്തുന്നത്. കാര്‍ഡുടമകളുടെ വിവരങ്ങള്‍ മുഴുവന്‍ ഡാറ്റാബേസായാണ് സര്‍ക്കാര്‍ സൂക്ഷിക്കുക. കാര്‍ഡുടമ രോഗനിര്‍ണയം നടത്തുകയോ പരിശോധന നടത്തുകയോ ചികിത്സ തേടുകയോ ചെയ്യുന്നപക്ഷം വിവരങ്ങള്‍ തത്സമയം ഡാറ്റാബേസില്‍ കുറിക്കപ്പെടും. ഇതോടെ ചികിത്സയ്ക്കായി രാജ്യത്തിന്റെ മറ്റൊരു ഭാഗത്തേക്ക് യാത്ര ചെയ്യുന്ന രോഗികള്‍ക്ക് ആരോഗ്യ, ചികിത്സാ റിപ്പോര്‍ട്ടുകള്‍ കൊണ്ടുനടക്കേണ്ട ആവശ്യം ഇല്ലാതാവും. രോഗിയുടെ മുഴുവന്‍ വിവരങ്ങളും ആരോഗ്യ തിരിച്ചറിയല്‍ കാര്‍ഡ് വഴി ഡോക്ടര്‍മാര്‍ക്ക് അറിയാന്‍ സാധിക്കും.

Fact Check

വാദം

ആരോഗ്യ തിരിച്ചറിയല്‍ കാര്‍ഡിനായി കേന്ദ്രസര്‍ക്കാര്‍ പൗരന്മാരുടെ സ്വകാര്യ വിവരങ്ങള്‍ ശേഖരിക്കുന്നു എന്നാണ് പ്രചാരണം

നിജസ്ഥിതി

ആരോഗ്യ തിരിച്ചറിയല്‍ കാര്‍ഡിനായി പൗരന്മാരുടെ സ്വകാര്യ വിവരങ്ങള്‍ ശേഖരിക്കുന്നില്ല, വാര്‍ത്ത വ്യാജമാണ്

റേറ്റിങ്

False
വിവരങ്ങളുടെ സത്യാവസ്ഥ അറിയാൻ ഞങ്ങൾ നിങ്ങളെ സഹായിക്കും. [email protected] എന്ന മെയിൽ ഐഡിയിൽ സംശയങ്ങൾ അയക്കാം.
English summary
Fake: Central Govt has not ask sensitive personal data for registration Of health ID
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X