കൊവിഡിന് ഇന്ത്യന്‍ വകഭേദം ഇല്ല; ഇത്തരം ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യണമെന്ന് കേന്ദ്ര സര്‍ക്കാര്‍
ദില്ലി: കൊവിഡിന്റെ ഇന്ത്യന്‍ വകഭേദം എന്ന തരത്തില്‍ നേരത്തെ മാധ്യമങ്ങളില്‍ നിരവധി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഈ റിപ്പോര്‍ട്ടുകള്‍ തെറ്റാണെന്ന് ചൂണ്ടിക്കാണിച്ച് കേന്ദ്ര സര്‍ക്കാര്‍ ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ്. ഇന്ത്യന്‍ വകഭേദം ഉണ്ടെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ തെറ്റാണെന്ന് കേന്ദ്രസര്‍ക്കാര്‍ പത്രക്കുറിപ്പിലൂടെ അറിയിച്ചു.

കൊവിഡിന് ഇന്ത്യന്‍ വകഭേദമുണ്ടെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) ശാസ്ത്രീയമായി ഇതുവരെ ഉദ്ധരിച്ചിട്ടില്ല. ലോകാരോഗ്യ സംഘടന കൊറോണ വൈറസിന്റെ B.1.617 വേരിയന്റിനെ ഇന്ത്യന്‍ വകഭേദമെന്ന തരത്തില്‍ ഒരു റിപ്പോര്‍ട്ടുകളില്‍ ബന്ധപ്പെടുത്തിയിട്ടില്ല. ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം 2021 മെയ് 12 ന് ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നും കേന്ദ്രം അറിയിച്ചു.
ഈ സാഹചര്യത്തില്‍, കൊറോണ വൈറസിന്റെ 'ഇന്ത്യന്‍ വേരിയന്റ്' എന്ന് പേരുനല്‍കുന്നതോ സൂചിപ്പിക്കുന്നതോ ആയ എല്ലാ ഉള്ളടക്കവും ഉടനടി നീക്കംചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളോട് അഭ്യര്‍ത്ഥിച്ചു. B.1.617 എന്ന കൊറോണ വൈറസിനെ ലോകാരോഗ്യ സംഘടന ഇന്ത്യന്‍ വകഭേദമെന്ന് ചൂണ്ടിക്കാണിച്ച് നിരവധി മാധ്യമ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നെന്ന് കേന്ദ്രം പറയുന്നു. ഈ റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനരഹിതമാണെന്നാണ് കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ പറയുന്നത്.
Recommended Video

Fact Check
വാദം
B.1.617 എന്ന കൊറോണ വൈറസ് ഇന്ത്യന്‍ വകഭേദമാണെന്ന് ലോകാരോഗ്യ സംഘടന ശാസ്ത്രീയമായി ഉദ്ധരിച്ചു
നിജസ്ഥിതി
B.1.617 എന്ന കൊറോണ വൈറസ് ഇന്ത്യന്‍ വകഭേദമാണെന്നത് തെറ്റായ റിപ്പോര്‍ട്ടാണ്












Click it and Unblock the Notifications