കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഡ് വാക്‌സിനായി മുതിർ പൗരന്മാർ വിവരങ്ങൾ നൽകേണ്ടതുണ്ടോ, പ്രചരിക്കുന്ന സന്ദേശത്തിലെ സത്യമിതാണ്

Google Oneindia Malayalam News

ദില്ലി: ഇന്ത്യയില്‍ ജനുവരി 13 മുതല്‍ കൊവിഡ് വാക്സിന്‍ വിതരണത്തിന് സജ്ജമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. കൊവിഡ് വാക്സിനുകള്‍ക്ക് അടിയന്തര അനുമതി ലഭിച്ച് പത്ത് ദിവസത്തിനുളളില്‍ വിതരണത്തിനായി സംസ്ഥാനങ്ങളില്‍ എത്തിക്കുമെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയ സെക്രട്ടറി രാജേഷ് ഭൂഷണ്‍ അറിയിച്ചത്.

f

എന്നാല്‍ വാക്‌സിന്‍ വിതരണം പ്രഖ്യാപിച്ചതിന് പിന്നാലെ രാജ്യത്തെ മുതിര്‍ന്ന പൗരന്മാര്‍ക്ക് ഡ്രഗ് അതോറിറ്റി ഓഫ് ഇന്ത്യയില്‍ നിന്നു വിളിക്കുകയാണെന്ന് പറഞ്ഞ് വ്യാജ ഫോണ്‍ കോള്‍ എത്തുന്നതായി റിപ്പോര്‍ട്ട്. നിങ്ങള്‍ക്ക് വാക്‌സിന്‍ അനുവദിച്ചെന്നും ഇതിനായി ആധാര്‍, ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍, ഒടിപി തുടങ്ങിയ വിവരങ്ങള്‍ നല്‍കാനും ആവശ്യപ്പെടുന്നു. പണം തട്ടുന്നതിന് വേണ്ടിയുള്ള തട്ടിപ്പ് സംഘങ്ങളാണ് ഇതിന് പിന്നില്‍. ഇത്തരം തട്ടപ്പിലൂടെ ചിലര്‍ക്ക് 12 ലക്ഷം രൂപ നഷ്ടപ്പെട്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഉമ്മന്‍ ചാണ്ടി കളത്തില്‍; പുതുപ്പള്ളിയില്‍ പദയാത്ര, കോണ്‍ഗ്രസില്‍ ആവേശം, പിണറായിക്ക് രൂക്ഷ വിമര്‍ശനംഉമ്മന്‍ ചാണ്ടി കളത്തില്‍; പുതുപ്പള്ളിയില്‍ പദയാത്ര, കോണ്‍ഗ്രസില്‍ ആവേശം, പിണറായിക്ക് രൂക്ഷ വിമര്‍ശനം

ഉത്തര്‍പ്രദേശില്‍ ഇത്തരത്തിലുള്ള സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സംഭവത്തിന് പിന്നാലെ സിഎംഒ വിശദീകരണവുമായി രംഗത്തെത്തി. കോവിഡ് -19 വാക്‌സിനുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് ആരോഗ്യവകുപ്പ് ഫോണ്‍ കോളുകളൊന്നും നടത്തുന്നില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. കൊവിഡ് മുന്‍നിര പോരാളികള്‍ക്ക് പ്രതിരോധ കുത്തിവയ്പ്പ് ജനുവരി മൂന്നാം വാരത്തില്‍ നടത്തും, വാക്സിനായി ഒരു രജിസ്‌ട്രേഷന്‍ പ്രോഗ്രാമും നടക്കുന്നില്ലെന്നും സിഎംഒ വ്യക്തമാക്കി. വാക്‌സിന്‍ ലഭിക്കുന്നതിന് ആരുടെയും പേരും മറ്റ് വിവരങ്ങള്‍ നല്‍കി രജിസ്റ്റര്‍ ചെയ്യേണ്ട ആവശ്യമില്ലെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

Recommended Video

cmsvideo
Kerala is expecting next wave of Covid 19 | Oneindia Malayalam

Fact Check

വാദം

കൊവിഡ് വാക്സിൻ നൽകുന്നതിന് ഡ്രഗ് അതോറിറ്റി ഓഫ് ഇന്ത്യ മുതിർന്ന പൗരന്മാരെ ഫോണിൽ ബന്ധപ്പെടും

നിജസ്ഥിതി

ഡ്രഗ് അതോറിറ്റി ഓഫ് ഇന്ത്യ മുതിർന്ന പൗരന്മാരെ ഫോണിൽ ബന്ധപ്പെട്ട് ഒരു വിവരവും ശേഖരിക്കില്ല

റേറ്റിങ്

False
വിവരങ്ങളുടെ സത്യാവസ്ഥ അറിയാൻ ഞങ്ങൾ നിങ്ങളെ സഹായിക്കും. [email protected] എന്ന മെയിൽ ഐഡിയിൽ സംശയങ്ങൾ അയക്കാം.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X