കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആ ചിത്രം ഇന്ത്യയിലെ അതിഥി തൊഴിലാളികളുടെ അവസ്ഥയോ? സത്യാവസ്ഥയെന്ത്..

Google Oneindia Malayalam News

ദില്ലി: അതിഥി തൊഴിലാളികളുടെ മടക്കയാത്രകൾക്കിടയിൽ കുഞ്ഞിനെയും ചുമലിൽ തൂക്കിയ നിലയിൽ സൈക്കിൾ ഓടിക്കുന്ന വനിതയുടെ ചിത്രമാണ് ഇപ്പോൾ വ്യാപകമായി പ്രചരിക്കുന്നത്. കൊറോണ വൈറസ് വ്യാപനം തടയുന്നതിനായുള്ള ലോക്ക്ഡൌണിനിടെ സ്വദേശത്തേക്ക് സഞ്ചരിക്കുന്നുവെന്ന പേരിലാണ് ഈ ചിത്രം പ്രചരിക്കുന്നത്.

അവധിയിൽ പോയവർക്ക് യുഎഇയിലേക്ക് മടങ്ങാം: നടപടിക്രമങ്ങൾ തുടങ്ങി, നിർദേശങ്ങൾ ഇങ്ങനെഅവധിയിൽ പോയവർക്ക് യുഎഇയിലേക്ക് മടങ്ങാം: നടപടിക്രമങ്ങൾ തുടങ്ങി, നിർദേശങ്ങൾ ഇങ്ങനെ

എന്നാൽ വൈറലായിക്കൊണ്ടിരിക്കുന്ന ഈ ചിത്രം ഇന്ത്യയിൽ നിന്നുള്ളതല്ല. എന്നതാണ് ഇതിന്റെ വസ്തുത. ചിത്രം പരിശോധിച്ചതിൽ നിന്ന് ഈ ചിത്രം ആക്ടീവ് ലൈവ് പിന്ററസ്റ്റിൽ പോസ്റ്റ് ചെയ്തിട്ടുള്ളതാണ്. ചിത്രമാകട്ടെ അയൽരാജ്യമായ നേപ്പാളിൽ നിന്നുള്ളതും. നേപ്പാളിലെ നേപ്പാൽ ഗഞ്ചിൽ നിന്ന് എടുത്തിട്ടുള്ളതാണ് ചിത്രം. പിന്നീട് പല ഉപയോക്താക്കളും ഈ ചിത്രം പോസ്റ്റ് ചെയ്തിട്ടുമുണ്ട്. രാജ്യത്ത് സൈക്കിളും ബൈക്കുമാണ് സാധാരണ ഗതിയിൽ യാത്രയ്ക്കായി ആശ്രയിക്കുന്നത്. പ്രത്യേകിച്ച് ആശയങ്ങളൊന്നുമില്ലാതെ പ്രചരിക്കുന്ന ഈ ചിത്രം ഇന്ത്യയിൽ നിന്നുള്ളതല്ലെന്നും അഭ്യൂഹങ്ങളിൽ വിശ്വസിക്കരുതെന്നുമാണ് പിഐബി നൽകുന്ന നിർദേശം.

woman-riding-fake-15

ഇന്ത്യയിൽ കൊറോണ വ്യാപനം തടയുന്നതിനായി ലോക്ക്ഡൌൺ പ്രഖ്യാപിച്ചതോടെ അതിഥി തൊഴിലാളികൾ ഏത് വിധേനയും സ്വദേശത്തേക്ക് എത്തുന്നതിനുള്ള ശ്രമാണ് നടത്തുന്നത്. ഇതിനിടെ സൈക്കിളിലും ട്രക്കുകളിലും സൈക്കിളിലും ബൈക്കിലുമായി നിരവധി പേരാണ് യാത്ര തിരിച്ചത്.

English summary
Fake: Image of lady on bi-cycle being passed of as Indian migrant is from Nepal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X