കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഈ ചിത്രം നരേന്ദ്ര മോദിയുടെ മുഖത്തേറ്റ അടിയാണ്... നവമാധ്യമങ്ങളിലെ പ്രചാരണത്തിന്റെ സത്യം ഇതാണ്...

Google Oneindia Malayalam News

ദില്ലി: ഉത്തര്‍ പ്രദേശിലെ ഹത്രാസില്‍ ദളിത് യുവതി ക്രൂരമായി കൊല ചെയ്യപ്പെട്ട സംഭവത്തില്‍ രാജ്യത്തുടനീളം പ്രതിഷേധം ശക്തിപ്പെട്ടുവരികയാണ്. ഇരയുടെ ബന്ധുക്കളെ കാണാനെത്തിയ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെയും സഹോദരി പ്രിയങ്ക ഗാന്ധിയെയും പോലീസ് ഏറെ നേരം തടഞ്ഞതും രാഹുല്‍ ഗാന്ധി വീണതുമെല്ലാം ലോകമാധ്യമങ്ങളില്‍ വാര്‍ത്തയായിരിക്കുന്നു.

സംഭവത്തില്‍ നരേന്ദ്ര മോദിക്കും യോഗി ആദിത്യനാഥിനുമെതിരെ പല കോണില്‍ നിന്നും പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഒരു ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ഹത്രാസ് സംഭവത്തില്‍ പ്രധാനമന്ത്രിക്കും യുപി മുഖ്യമന്ത്രിക്കുമെതിരായ പ്രതിഷേധത്തിന് യുവതി ഒരുങ്ങുന്നു എന്നാണ് ചിത്രത്തോടൊപ്പമുള്ള എഴുത്ത്. എന്താണ് യാഥാര്‍ത്യം.....

സ്ത്രീകള്‍ക്ക് സുരക്ഷയില്ല

സ്ത്രീകള്‍ക്ക് സുരക്ഷയില്ല

സ്ത്രീകള്‍ക്ക് സുരക്ഷയില്ലാത്ത രാജ്യത്ത് പ്രതിഷേധത്തിന്റെ ഭാഗമായി കമ്പി കൊണ്ട് വരിഞ്ഞു കെട്ടുന്ന യുവതി എന്ന പേരിലാണ് ചിത്രം പ്രചരിക്കുന്നത്. മറ്റു പല പ്രതിഷേധ ചിത്രങ്ങള്‍ക്കും ഒപ്പമാണ് ഈ ചിത്രവും പ്രചരിക്കുന്നത്. എന്നാല്‍ ഇതിന്റെ യാഥാര്‍ഥ്യം മറ്റൊന്നാണ്.

മുഖത്തേറ്റ അടി

മുഖത്തേറ്റ അടി

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപി സര്‍ക്കാരിനും മുഖത്തേറ്റ അടിയാണ് ഈ ചിത്രം. ആ അടിയുടെ ശബ്ദം ലോകം മൊത്തം കേള്‍ക്കും. സ്ത്രീകള്‍ സുരക്ഷിതമല്ലാത്ത ഈ രാജ്യത്ത് ഒരു സ്ത്രീ സ്വയം സുരക്ഷ ഒരുക്കുന്നു. ബിജെപി സര്‍ക്കാരിന് കീഴില്‍ സ്ത്രീകള്‍ സുരക്ഷിതമല്ല- എന്നാണ് ചിത്രത്തിനൊപ്പമുള്ള കമന്റ്.

യാഥാര്‍ഥ്യം ഇങ്ങനെ

യാഥാര്‍ഥ്യം ഇങ്ങനെ

എന്നാല്‍ യാഥാര്‍ഥ്യം മറ്റൊന്നാണ്. ഹത്രാസ് പ്രതിഷേധവുമായി ബന്ധമുള്ള ചിത്രമല്ല ഇത്. 2015ല്‍ ശ്രീലങ്കയില്‍ നിന്നുള്ള ചിത്രമാണിത്. കൊളംബോയില്‍ നിന്നുള്ള ഒരു കലാകാരിയാണ് യുവതി. ജാന്‍സി കോളനിയില്‍ നിന്നാണ് ചിത്രം പകര്‍ത്തിയിരിക്കുന്നത്. ഇതിന്റെ യുട്യൂബിലെ വീഡിയോകളും ലഭ്യമാണ്.

പ്രതിഷേധം നടക്കുന്നു, എങ്കിലും

പ്രതിഷേധം നടക്കുന്നു, എങ്കിലും

ഹത്രാസ് വിഷയത്തില്‍ രാജ്യത്തിന്റെ പല ഭാഗങ്ങളിലും പ്രതിഷേധം അരങ്ങേറുന്നുണ്ടെങ്കിലും യുവതി കമ്പി ദേഹത്ത് കെട്ടിയ നിലയിലുള്ള പ്രതിഷേധം നടന്നിട്ടില്ല. യുപിയില്‍ രാഷ്ട്രീയ പാര്‍ട്ടികളാണ് സമരത്തിന് നേതൃത്വം നല്‍കുന്നത്. ആക്ടിവിസ്റ്റുകളും സമര മുഖത്തുണ്ട്.

Recommended Video

cmsvideo
BJP leader insult hathras victim | Oneindia Malayalam
ആ സംഭവം ഇങ്ങനെ

ആ സംഭവം ഇങ്ങനെ

ഈ മാസം 14നാണ് ഹത്രാസിലെ ദളിത് പെണ്‍കുട്ടി ആക്രമിക്കപ്പെട്ടത്. പാടത്ത് പുല്ല് പറിക്കാന്‍ പോയതായിരുന്നു അവള്‍. നട്ടെല്ല് പൊട്ടുകയും കഴുത്ത് ഒടിക്കുകയും ചെയ്തിട്ടുണ്ട്. ദേഹമാസകലം ചോരയൊലിപിച്ച് നഗ്നയായി കിടക്കുന്ന പെണ്‍കുട്ടിയെ ആണ് വീട്ടുകാര്‍ പിന്നീട് കണ്ടെത്തിയത്. അവളുടെ നാവ് മുറിച്ചിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച പെണ്‍കുട്ടി ദില്ലിലെ ആശുപത്രിയില്‍ മരിച്ചു.

രാഹുല്‍ ഗാന്ധി അറസ്റ്റില്‍, ലാത്തിയടി, നിലത്ത് വീണു... യുപിയില്‍ നാടകീയ രംഗങ്ങള്‍, വന്‍ പ്രതിഷേധംരാഹുല്‍ ഗാന്ധി അറസ്റ്റില്‍, ലാത്തിയടി, നിലത്ത് വീണു... യുപിയില്‍ നാടകീയ രംഗങ്ങള്‍, വന്‍ പ്രതിഷേധം

Fact Check

വാദം

യുപിയിലെ ഹത്രാസ് സംഭവത്തില്‍ ബിജെപി സര്‍ക്കാരിനെതിരെ പ്രതിഷേധിക്കുന്ന യുവതി.

നിജസ്ഥിതി

പ്രചാരണം വ്യാജം. ചിത്രം 2015ല്‍ ശ്രീലങ്കയിലെ കൊളംബോയില്‍ നിന്ന് എടുത്തതാണ്.

റേറ്റിങ്

False
വിവരങ്ങളുടെ സത്യാവസ്ഥ അറിയാൻ ഞങ്ങൾ നിങ്ങളെ സഹായിക്കും. [email protected] എന്ന മെയിൽ ഐഡിയിൽ സംശയങ്ങൾ അയക്കാം.
English summary
Fake Image: This Woman not Part Of Protest against Hathras Incident
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X