കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുസ്ലീങ്ങള്‍ റാഞ്ചിയിലെ ക്ഷേത്രത്തിലെ ശിവലിംഗം തകര്‍ത്തോ? പ്രചരിക്കുന്ന ചിത്രത്തിലെ സത്യമിതാണ്

Google Oneindia Malayalam News

ദില്ലി: ഒരു ക്ഷേത്രത്തിലെ തകര്‍ന്ന ശിവലിംഗത്തിന്റെ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസങ്ങളിലായി സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയാണ്. ജാര്‍ഖണ്ഡിലെ റാഞ്ചിയിലെ ക്ഷേത്രത്തിലെ ഈ ശിവലിംഗം മുസ്ലീങ്ങള്‍ തകര്‍ത്തെന്ന രീതിയിലാണ് ചിത്രമടക്കം പ്രചരിക്കുന്നത്. ഇതിനോടൊപ്പം ഒരു ട്വീറ്റും പ്രചരിക്കുന്നുണ്ട്. ആ ട്വീറ്റ് ഇങ്ങനെ 'മുസ്ലീങ്ങള്‍ ഇതിലൂടെ എന്താണ് തെളിയിക്കുന്നത്. ഹിന്ദുക്കള്‍ ഉണര്‍ന്നിട്ടില്ലെങ്കില്‍, നമ്മള്‍ എല്ലായ്‌പ്പോഴും അടിമയായി തുടരേണ്ടിവരും'.

fake

എന്നാല്‍ സോഷ്യല്‍ മീഡിയയിലൂടെ നടക്കുന്ന ഈ പ്രചരണം പൂര്‍ണമായും വ്യാജമാണെന്ന് കണ്ടെത്തി. ക്ഷേത്രത്തിലെ ശിവലിംഗ് തകര്‍ത്തത് മാനസികനില തെറ്റിയ ഒരാളെന്നാണ് വിവരം. ഈ ചിത്രം റിവേഴ്‌സ് ഇമേജ് സര്‍ച്ചിലൂടെ പരിശോധനിച്ചപ്പോള്‍ നവംബര്‍ അഞ്ചിന് നടന്ന സംഭവത്തിലേതാണെന്ന് കണ്ടെത്തി. മാനസിക വിഭ്രാന്തിയുള്ള ഒരാള്‍ ഈ ശിവലിംഗം തകര്‍ക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു.

ഇയാളെ കുറിച്ച് അന്വേഷിച്ചു വരികയാണെന്നും പ്രദേശത്തുള്ളവരുമായി ഇയാളെ കുറിച്ചുള്ള വിവരങ്ങള്‍ തേടിയെന്നും പൊലീസ് പറയുന്നു. മാനസിക വിഭ്രാന്തിയുള്ള ആളാണിതെന്നും സമീപ വാസികള്‍ പറഞ്ഞതായി പൊലീസ് അറിയിച്ചു.

ബിഹാറില്‍ മുഖ്യമന്ത്രി സ്ഥാനം ബിജെപി കൊണ്ടു പോവുമോ: നിതീഷ് കുമാർ തന്നെ മുഖ്യമന്ത്രിയെന്ന് ജെഡിയുബിഹാറില്‍ മുഖ്യമന്ത്രി സ്ഥാനം ബിജെപി കൊണ്ടു പോവുമോ: നിതീഷ് കുമാർ തന്നെ മുഖ്യമന്ത്രിയെന്ന് ജെഡിയു

 ബംഗാളില്‍ നിയമവാഴ്ച്ച ഇല്ലാതായി.... രാഷ്ട്രപതി ഭരണം വരണം, ബിജെപി നേതാവിന്റെ ആവശ്യം ഇങ്ങനെ ബംഗാളില്‍ നിയമവാഴ്ച്ച ഇല്ലാതായി.... രാഷ്ട്രപതി ഭരണം വരണം, ബിജെപി നേതാവിന്റെ ആവശ്യം ഇങ്ങനെ

പാറക്കെട്ടിനിടയിലൂടെ നുഴഞ്ഞ് കയറി പാക് ഭീകരർ, വെടിവെച്ച് പറത്തി ഇന്ത്യൻ സൈനികർ, വീഡിയോ!പാറക്കെട്ടിനിടയിലൂടെ നുഴഞ്ഞ് കയറി പാക് ഭീകരർ, വെടിവെച്ച് പറത്തി ഇന്ത്യൻ സൈനികർ, വീഡിയോ!

Fact Check

വാദം

മുസ്ലീങ്ങൾ ക്ഷേത്രത്തിലെ ശിവലിഗം തകർത്തു

നിജസ്ഥിതി

പ്രചരിക്കുന്ന ചിത്രം വ്യാജമാണ്. മാനസിക വിഭ്രാന്തിയുള്ള ഒരാളാണ് ശിവലിഗം തകർത്തത്

റേറ്റിങ്

False
വിവരങ്ങളുടെ സത്യാവസ്ഥ അറിയാൻ ഞങ്ങൾ നിങ്ങളെ സഹായിക്കും. [email protected] എന്ന മെയിൽ ഐഡിയിൽ സംശയങ്ങൾ അയക്കാം.
English summary
Fake: Muslims did not broken Shivling at Jharkhand's Ranchi Temple
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X