രണ്‍വീറിനും ദ്വീപികയ്ക്കുമൊപ്പം ദാവൂദെന്ന് പ്രചാരാണം: ആ ആള്‍ ആരാണ്, സത്യാവസ്ഥ ഇങ്ങനെ
ദില്ലി: ബോളിവുഡ് താരങ്ങളായ രണ്‍വീര്‍ സിങ്ങും ദ്വീപിക പദുക്കോണം പങ്കെടുത്ത ഒരു യോഗത്തില്‍ അധോലക രാജാവ് ദാവൂദ് ഇബ്രാഹീമും പങ്കെടുത്തുവെന്ന് അവകാശപ്പെടുന്ന ഒരു ചിത്രം കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി സാമൂഹ്യ മാധ്യമങ്ങളില്‍ സജീവമായി പ്രചരിക്കുന്നുണ്ട്. ജസ്റ്റിസ് ഫോർ സുശാന്ത് സിംഗ് രജ്പുത് എന്ന ഐഡിയില്‍ നിന്നാണ് ഈ ചിത്രം പോസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നത്. ചിത്രത്തിലെ ഒരാളെ വട്ടമിട്ട് ഇത് ദാവുദാണെന്നാണ് അവകാശപ്പെടുന്നത്. നോക്കൂ സുഹൃത്തുകളെ , ദിപിക, രൺവീൺ സന്ദീപ്, മഹേഷ് ഷെട്ടി, ദാവൂദിന്റെ കാര്യത്തിൽ എനിക്ക് തെറ്റ് പറ്റിയില്ലേങ്കിൽ.. നമ്മുടെ ഗ്രൂപ്പ് അംഗങ്ങൾക്ക് നന്ദിയെന്നായിരുന്നു ചിത്രത്തിന്‍റെ അടിക്കുറിപ്പ്.

എന്നാല്‍ ഇത് തികച്ചും വസ്തുതാ വിരുദ്ധമായ പ്രചാരണമാണ്. ചിത്രത്തിലെ മനുഷ്യൻ ദാവൂദ് ഇബ്രാഹിം അല്ല. ഗൂഗിളില്‍ നടത്തിയ റിവേഴ്സ് സെര്‍ച്ചില്‍ ലഭിക്കുന്ന എഡിറ്റ് ചെയ്യാത്ത ചിത്രത്തില്‍ സംവിധായകന്‍ സഞ്ജയ് ലീലാ ബന്‍സാലിസും ഉണ്ടെന്ന് കാണാന്‍ കഴിയും. യഥാര്‍ത്ഥത്തില്‍ 2013 ൽ നിന്നുള്ള ഒരു ചിത്രമാണിത്. മുംബൈയില്‍ ഗോലിയോൺ കി റാസ്ലീല രാം ലീലയുടെ സെറ്റില്‍ നടന്ന ഇഫ്താർ പാർട്ടിയുടെ ചിത്രമാണ് ഇത്. ബൻസാലി സംവിധാനം ചെയ്ത ചിത്രത്തിൽ രൺവീർ, ദീപിക എന്നിവരും അഭിനയിച്ചിരുന്നു.

കൂടുതല്‍ പരിശോധന നടത്തുമ്പോള്‍ 2013 ല്‍ തന്നെ ഈ ചിത്രം ക്രോപ്പ് ചെയ്യാതെ സന്ദീപ് സിങ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തതായും കാണാന്‍ കഴിയും. ഇഫ്താർ വലിയ അനുഗ്രഹങ്ങളുടെ സമയമാണ്, നിങ്ങൾക്ക് കഴിയുന്നിടത്തോളം അത് ശേഖരിക്കാൻ ശ്രമിക്കുകയെന്നതായിരുന്നു അദ്ദേഹത്തിന്‍റെ അടിക്കുറിപ്പ്. . ബൻസാലി, രൺവീർ, ദീപിക, ആർ വർമാൻ, സിദ്ധാർത്ഥ് ഗരിമ, വാസിക് ഖാൻ എന്നിവരെ അദ്ദേഹം ടാഗ് ചെയ്തിട്ടുമുണ്ട്. വാസിക് ഖാനെയാണ് ദാവുദെന്ന് തെറ്റായി പ്രചരിപ്പിക്കുന്നതെന്നാണ് പലരും വ്യക്തമാക്കുന്നത്. കലാസംവിധായകനായ വാസിക് രാം ലീല ഉൾപ്പെടെ നിരവധി ബോളിവുഡ് സിനിമകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Fact Check
വാദം
Dipika Padukone, Ranvir Singh seen with Dawood Ibrahim
നിജസ്ഥിതി
Man in the image is Wasiq Khan, not Dawood
റേറ്റിങ്
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications