കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രണ്‍വീറിനും ദ്വീപികയ്ക്കുമൊപ്പം ദാവൂദെന്ന് പ്രചാരാണം: ആ ആള്‍ ആരാണ്, സത്യാവസ്ഥ ഇങ്ങനെ

Google Oneindia Malayalam News

ദില്ലി: ബോളിവുഡ് താരങ്ങളായ രണ്‍വീര്‍ സിങ്ങും ദ്വീപിക പദുക്കോണം പങ്കെടുത്ത ഒരു യോഗത്തില്‍ അധോലക രാജാവ് ദാവൂദ് ഇബ്രാഹീമും പങ്കെടുത്തുവെന്ന് അവകാശപ്പെടുന്ന ഒരു ചിത്രം കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി സാമൂഹ്യ മാധ്യമങ്ങളില്‍ സജീവമായി പ്രചരിക്കുന്നുണ്ട്. ജസ്റ്റിസ് ഫോർ സുശാന്ത് സിംഗ് രജ്പുത് എന്ന ഐഡിയില്‍ നിന്നാണ് ഈ ചിത്രം പോസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നത്. ചിത്രത്തിലെ ഒരാളെ വട്ടമിട്ട് ഇത് ദാവുദാണെന്നാണ് അവകാശപ്പെടുന്നത്. നോക്കൂ സുഹൃത്തുകളെ , ദിപിക, രൺവീൺ സന്ദീപ്, മഹേഷ് ഷെട്ടി, ദാവൂദിന്റെ കാര്യത്തിൽ എനിക്ക് തെറ്റ് പറ്റിയില്ലേങ്കിൽ.. നമ്മുടെ ഗ്രൂപ്പ് അംഗങ്ങൾക്ക് നന്ദിയെന്നായിരുന്നു ചിത്രത്തിന്‍റെ അടിക്കുറിപ്പ്.

xfake-new

എന്നാല്‍ ഇത് തികച്ചും വസ്തുതാ വിരുദ്ധമായ പ്രചാരണമാണ്. ചിത്രത്തിലെ മനുഷ്യൻ ദാവൂദ് ഇബ്രാഹിം അല്ല. ഗൂഗിളില്‍ നടത്തിയ റിവേഴ്സ് സെര്‍ച്ചില്‍ ലഭിക്കുന്ന എഡിറ്റ് ചെയ്യാത്ത ചിത്രത്തില്‍ സംവിധായകന്‍ സഞ്ജയ് ലീലാ ബന്‍സാലിസും ഉണ്ടെന്ന് കാണാന്‍ കഴിയും. യഥാര്‍ത്ഥത്തില്‍ 2013 ൽ നിന്നുള്ള ഒരു ചിത്രമാണിത്. മുംബൈയില്‍ ഗോലിയോൺ കി റാസ്ലീല രാം ലീലയുടെ സെറ്റില്‍ നടന്ന ഇഫ്താർ പാർട്ടിയുടെ ചിത്രമാണ് ഇത്. ബൻസാലി സംവിധാനം ചെയ്ത ചിത്രത്തിൽ രൺവീർ, ദീപിക എന്നിവരും അഭിനയിച്ചിരുന്നു.

xoriginal-image

കൂടുതല്‍ പരിശോധന നടത്തുമ്പോള്‍ 2013 ല്‍ തന്നെ ഈ ചിത്രം ക്രോപ്പ് ചെയ്യാതെ സന്ദീപ് സിങ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തതായും കാണാന്‍ കഴിയും. ഇഫ്താർ വലിയ അനുഗ്രഹങ്ങളുടെ സമയമാണ്, നിങ്ങൾക്ക് കഴിയുന്നിടത്തോളം അത് ശേഖരിക്കാൻ ശ്രമിക്കുകയെന്നതായിരുന്നു അദ്ദേഹത്തിന്‍റെ അടിക്കുറിപ്പ്. . ബൻസാലി, രൺവീർ, ദീപിക, ആർ വർമാൻ, സിദ്ധാർത്ഥ് ഗരിമ, വാസിക് ഖാൻ എന്നിവരെ അദ്ദേഹം ടാഗ് ചെയ്തിട്ടുമുണ്ട്. വാസിക് ഖാനെയാണ് ദാവുദെന്ന് തെറ്റായി പ്രചരിപ്പിക്കുന്നതെന്നാണ് പലരും വ്യക്തമാക്കുന്നത്. കലാസംവിധായകനായ വാസിക് രാം ലീല ഉൾപ്പെടെ നിരവധി ബോളിവുഡ് സിനിമകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Fact Check

വാദം

Dipika Padukone, Ranvir Singh seen with Dawood Ibrahim

നിജസ്ഥിതി

Man in the image is Wasiq Khan, not Dawood

റേറ്റിങ്

False
വിവരങ്ങളുടെ സത്യാവസ്ഥ അറിയാൻ ഞങ്ങൾ നിങ്ങളെ സഹായിക്കും. [email protected] എന്ന മെയിൽ ഐഡിയിൽ സംശയങ്ങൾ അയക്കാം.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X