കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എസ്ബിഐയുടെ എഇപിഎസ് സേവനം റിസര്‍വ് ബാങ്ക് റദ്ദാക്കിയോ? ; പ്രചരണത്തിലെ സത്യാവസ്ഥ ഇങ്ങനെ..

Google Oneindia Malayalam News

ദില്ലി: എസ്ബിഐയുടെ എഇപിഎസ് സെര്‍വര്‍ റിസര്‍വ് ബാങ്ക് മരിവിപ്പിച്ചെന്ന തരത്തിലുള്ള പ്രചാരണം കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി സോഷ്യല്‍ മീഡിയയില്‍ ശക്തമാണ്. എസ്ബിഐയുടെ ആധാർ അധിഷ്ടിതമായ പേയ്‌മെന്റ് സംവിധാനം(എപിഎസ്) സംവിധാനം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ താൽക്കാലികമായി നിർത്തിവച്ചിരുക്കുന്നു. അതിനാല്‍ സേവനം ഉപയോഗിച്ച് ആരും പണം പിന്‍വലിക്കരുതെന്നായിരുന്നു പ്രചാരണം.

ഏപ്രിൽ 14 വരെ സെർവർ പ്രവർത്തനരഹിതമാകും, അതുവരെ ആരെങ്കിലും ഈ സൗകര്യം ഉപയോഗിക്കുന്നുണ്ടെങ്കിൽ, സെർവർ പ്രവർത്തനരഹിതമാകുമ്പോൾ നിങ്ങളുടെ പണം കൈമാറ്റം തടസ്സപ്പെട്ടേക്കാമെന്നും സന്ദേശത്തില്‍ പറഞ്ഞിരുന്നു.

banks-

എന്നാല്‍ ഈ സന്ദേശം തികച്ചും വ്യാജമാണെന്നാണ് എസ്ബിഐ അധികൃതര്‍ വ്യക്തമാക്കുന്നത്. റിസർവ് ബാങ്ക് അത്തരം മാർഗ്ഗനിർദ്ദേശങ്ങളൊന്നും പുറപ്പെടുവിച്ചിട്ടില്ല. കൂടാതെ, റിസർവ് ബാങ്ക് എസ്ബിഐയുടെ സെർവറിനെ മരവിപ്പിച്ചിട്ടില്ല. ഇത്തരം വ്യാജ സന്ദേശങ്ങള്‍ വിശ്വസിക്കരുതെന്നും അധികൃതര്‍ അറിയിക്കുന്നു.

യുപിഐ ഐഡി അടിസ്ഥാനമാക്കിയുള്ള ഒരു തരം പേയ്‌മെന്റ് സംവിധാനമാണ് എഇപിഎസ്. ആധാർ അടിസ്ഥാനമാക്കിയാണ് രജിസ്ട്രേഷന്‍. ആധാർ കാർഡ് ഉടമകൾക്ക് സാമ്പത്തിക ഇടപാടുകൾ നടത്താൻ ഈ സേവനം അവസരം ഒരുക്കുന്നു. ഉപയോക്താക്കള്‍ക്ക് ഫണ്ട് കൈമാറാനും പേയ്‌മെന്റുകൾ നടത്താനും പണം നിക്ഷേപിക്കാനും പണം പിൻവലിക്കാനും ബാങ്ക് ബാലൻസിനെക്കുറിച്ച് അന്വേഷിക്കാനും ഈ സേവനം വഴി സാധിക്കും.

തിരിച്ചും സഹായിക്കണേ... കിറ്റ് നല്‍കിയതിന് രാഷ്ട്രീയ പ്രത്യുപകരാം ആവശ്യപ്പെട്ട് ബിജെപിതിരിച്ചും സഹായിക്കണേ... കിറ്റ് നല്‍കിയതിന് രാഷ്ട്രീയ പ്രത്യുപകരാം ആവശ്യപ്പെട്ട് ബിജെപി

English summary
Fake news buster; No, RBI has not frozen SBI’s AePS server
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X