സിബിഎസ്ഇ പരിക്ഷ ടൈം ടേബിളെന്ന പേരില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാജ പ്രചാരണം
ദില്ലി: സിബിഎസ്ഇ 10, 12 പരീക്ഷ തിയതികളുടെ പേരില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാജ പ്രചാരണം. മെയ് 4 മുതല്‍ നടക്കുന്ന പരീക്ഷയും ടൈം ടേബിളെന്ന് അവകാശപ്പെട്ടുകൊണ്ടുള്ളതാണ് വ്യാജപ്രചാരണം. സിബിഎസ്ഇ 10, 12 പരീക്ഷകൾ മെയ്, ജൂൺ മാസങ്ങളിൽ നടക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചതിന് ഒരു ദിവസം കഴിഞ്ഞാണ് സോഷ്യൽ മീഡിയയിൽ ഈ ടൈംടേബിള്‍ പ്രചരിക്കാന്‍ തുടങ്ങിയത്.
പ്രചാരത്തിലുള്ള ടൈം ടേബിള്‍ അനുസരിച്ച്, പന്ത്രണ്ടാം ക്ലാസിലെ പരീക്ഷ മെയ് 4 മുതൽ 17 വരെ നടക്കും. മൾട്ടിമീഡിയ പരീക്ഷകളിൽ നിന്ന് ആരംഭിച്ച് ഫിസിക്സ്, അപ്ലൈഡ് ഫിസിക്സ് എന്നിവയിൽ അവസാനിക്കുമെന്നും ടൈം ടേബിളില്‍ പറയുന്നു. എന്നാല്‍ ഇത് തികച്ചും അടിസ്ഥാന രഹതിമായ ഒരു പ്രചാരണമാണ്.

പരീക്ഷകള്‍ നടക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും ടൈം ടേബിള്‍ സിബിഎസ്ഇ പുറത്തുവിട്ടിട്ടില്ലെന്നാണ് സർക്കാർ വ്യത്തങ്ങള്‍ വ്യക്തമാക്കിയത്. സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചു കൊണ്ടിരിക്കുന്ന ടൈം ടേബിള്‍ വ്യാജമാണ്. പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ മെയ് 4 മുതൽ ജൂൺ 10 വരെ നടക്കും ഡോ. ആർ പി നിഷാങ്ക് പ്രഖ്യാപിച്ചതായും സർക്കാർ അറിയിച്ചു.

Fact Check
വാദം
സിബിഎസ്ഇ പരീക്ഷ ടൈം ടേബിള്‍ എന്ന രീതിയില്‍ വ്യാജപ്രചാരണം
നിജസ്ഥിതി
പരീക്ഷ പ്രഖ്യാപിച്ചെങ്കിലും ടൈം ടേബിള്‍ ഇതുവരെ പുറത്തു വിട്ടിട്ടില്ല












Click it and Unblock the Notifications