കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുസ്‌ലിംകൾ വിൽക്കുന്ന മാംസാഹാരം ക്രൈസ്തവർ വാങ്ങരുതെന്ന് വ്യാജപ്രചാരണം: പ്രതികരണവുമായി പികെ ഫിറോസ്

Google Oneindia Malayalam News

കോഴിക്കോട്: മുസ്‌ലിംകൾ വിൽക്കുന്ന മാംസാഹാരം ക്രൈസ്തവർ വാങ്ങരുതെന്ന രീതിയിൽ ഒരു പ്രചാരണം സാമൂഹ്യ മാധ്യമങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായി നടക്കുന്നുണ്ട്. കേരള ഇന്റർ ചർച്ച് ലെയ്റ്റി കൗൺസിൽ എന്ന പേരിലുള്ള ലെറ്റർ ഹെഡിലാണ് ഇത്തരമൊരു പ്രചാരണം. എന്നാല്‍ തികച്ചും അടിസ്ഥാന രഹിതമായ ഒരു പ്രചാരണം ആണിത്. ക്രൈസ്തവ സഭകള്‍ തന്നെ ഈ പ്രചാരണത്ത തള്ളി രംഗത്ത് എത്തുകയും ചെയ്തു. ഇങ്ങിനെയൊരു സംഘടനയില്ലെന്നും സിബിസിഐയോ കെസിബിസിയോ ഹലാൽ ഭക്ഷണത്തിനെതിരെ ഒരു നിലപാടും സ്വീകരിച്ചിട്ടില്ലെന്നും സഭാ നേതൃത്വം വ്യക്തമാക്കിയിരിക്കുന്നെന്നുമാണ് മുസ്ലിം യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ് ഫേസ്ബുക്കില്‍ കുറിക്കുന്നത് അദ്ദേഹത്തിന്‍റെ പ്രതികരണത്തിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

വർഗ്ഗീയവാദികൾ സമൂഹത്തിൽ ഭിന്നതയുണ്ടാക്കാൻ എപ്പോഴും ചെയ്യുന്ന കാര്യം പരസ്പരം സംശയമുണ്ടാക്കുക എന്നതാണ്. അതിനായി പല തരത്തിലുള്ള വ്യാജ വാർത്തകൾ നിർമ്മിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യും. നിർഭാഗ്യകരമെന്നു പറയട്ടെ നിഷ്കളങ്കരായ ആളുകൾ പോലും ഈ കുഴിയിൽ വീഴുകയും ഇത്തരം വാർത്തകളുടെ പ്രചാരകരായി മാറുകയും ചെയ്യാറുണ്ട്.
ഇങ്ങിനെയുള്ള സന്ദർഭങ്ങളിലാണ് നേതൃത്വം തങ്ങളുടെ ഉത്തരവാദിത്തം നിർവ്വഹിക്കേണ്ടത്. അത്തരമൊരു സമീപനമാണ് ഈ ക്രിസ്തുമസ് ദിനത്തിൽ ക്രൈസ്തവ സഭാ നേതൃത്വത്തിൽ നിന്നും ഉണ്ടായിട്ടുള്ളത്.

 pkfiros-

മുസ്‌ലിംകൾ വിൽക്കുന്ന മാംസാഹാരം ക്രൈസ്തവർ വാങ്ങരുതെന്ന രീതിയിൽ കേരള ഇന്റർ ചർച്ച് ലെയ്റ്റി കൗൺസിൽ എന്ന പേരിലുള്ള ലെറ്റർ ഹെഡിൽ പ്രചരിപ്പിച്ച നോട്ടീസിനെയാണ് ക്രൈസ്തവ സഭകൾ തള്ളിപ്പറഞ്ഞിരിക്കുന്നത്. ഇങ്ങിനെയൊരു സംഘടനയില്ലെന്നും സി.ബി.സി.ഐയോ കെ.സി.ബി.സിയോ ഹലാൽ ഭക്ഷണത്തിനെതിരെ ഒരു നിലപാടും സ്വീകരിച്ചിട്ടില്ലെന്നും സഭാ നേതൃത്വം വ്യക്തമാക്കിയിരിക്കുന്നു.

നൻമയുടെയും സൗഹാർദ്ധാന്തരീക്ഷത്തിന്റെയും നാളുകൾക്കായി ജീവിതം സമർപ്പിച്ച തിരുദൂതന്റെ തിരുപ്പിറവി ദിനത്തിൽ മനുഷ്യ മനസ്സുകളെ കോർത്തിണക്കാൻ മുന്നോട്ടു വന്ന സഭാ നേതൃത്വത്തെ ഹൃദയം തൊട്ടഭിനന്ദിക്കുന്നു.
ഏവർക്കും ക്രിസ്തുമസ് ആശംസകൾ...

Fact Check

വാദം

മുസ്‌ലിംകൾ വിൽക്കുന്ന മാംസാഹാരം ക്രൈസ്തവർ വാങ്ങരുതെന്ന് വ്യാജപ്രചാരണം

നിജസ്ഥിതി

അടിസ്ഥാന രഹിതമായ ഒരു പ്രചാരണം. ക്രൈസ്തവ സഭകള്‍ തന്നെ ഈ പ്രചാരണത്ത തള്ളി രംഗത്ത് എത്തി

റേറ്റിങ്

False
വിവരങ്ങളുടെ സത്യാവസ്ഥ അറിയാൻ ഞങ്ങൾ നിങ്ങളെ സഹായിക്കും. [email protected] എന്ന മെയിൽ ഐഡിയിൽ സംശയങ്ങൾ അയക്കാം.
English summary
Fake news that Christians should not buy meat sold by Muslims
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X