കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡിസംബര്‍ 1 മുതല്‍ രാജ്യത്ത് ട്രെയിനുകള്‍ നിര്‍ത്തുന്നതായി പ്രചാരണം: സത്യാവസ്ഥ വ്യക്തമാക്കി റെയില്‍വേ

Google Oneindia Malayalam News

ദില്ലി: രാജ്യത്തെ ചില സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും കൊവിഡ് കേസുകളുടെ എണ്ണം വര്‍ധിക്കുന്നതിനാല്‍ ഡിസംബര്‍ 1 മുതല്‍ ട്രെയിന്‍ സര്‍വ്വീസുകള്‍ റദ്ദാക്കുന്നതായി വ്യാജപ്രചാരണം. റെഗുലര്‍, കോവിഡ് -19 സ്‌പെഷ്യൽ ട്രെയിനുകളിൽ ഭൂരിഭാഗവും ഡിസംബർ ഒന്ന് മുതല്‍ പ്രവർത്തനം നിർത്തുമെന്നാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന സന്ദേശത്തിൽ പറയുന്നത്. എന്നാൽ സർക്കാർ ഇത്തരത്തില്‍ യാതൊരു തീരുമാനവും എടുത്തിട്ടില്ല. സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്ന സന്ദേശനം വ്യാജമാണെന്നും ഡിസംബർ ഒന്ന് മുതല്‍ ട്രെയിൻ സർവീസ് നിർത്തിവയ്ക്കുന്നത് സംബന്ധിച്ച് യാതൊരു തീരുമാനം എടുത്തിട്ടില്ലെന്നാണ് സര്‍ക്കാര്‍ വ്യത്തങ്ങള്‍ വ്യക്തമാക്കുന്നത്.

കണ്ണൂര്‍ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി ; മുല്ലപ്പള്ളിയുടെ നിലപാടിനെ അംഗീകരിക്കില്ലെന്ന് കെ സുധാകരനുംകണ്ണൂര്‍ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി ; മുല്ലപ്പള്ളിയുടെ നിലപാടിനെ അംഗീകരിക്കില്ലെന്ന് കെ സുധാകരനും

കര്‍ഷകര്‍ പ്രതിഷേധം പിന്‍വലിച്ചതിനാല്‍ പഞ്ചാബിൽ ചരക്ക്, പാസഞ്ചർ ട്രെയിൻ സർവീസുകൾ പുനരാരംഭിക്കുമെന്നും റെയിൽവേ അറിയിച്ചു. വിവാദമായ കാർഷിക ബില്ലില്‍ പ്രതിഷേധിച്ച കർഷകർ നടത്തിയ റെയിൽ ഉപരോധത്തെത്തുടർന്ന് ഒക്ടോബറിൽ രണ്ട് ദിവസമൊഴികെ രണ്ട് മാസമായി പഞ്ചാബില്‍ ചരക്ക് ട്രെയിനുകള്‍ സര്‍വ്വീസ് നടത്തുന്നില്ല. ഇത് ഗോതമ്പ് വിതയ്ക്കുന്നതിന് ആവശ്യമായ രാസവളങ്ങള്‍ എത്തിക്കുന്നത് ഉള്‍പ്പടേയുള്ള കാര്യങ്ങള്‍ക്ക് തടസ്സം സൃഷ്ടിക്കുന്നു.

train

അതേസമയം, കൊറോണ വൈറസ് രോഗത്തിനെതിരായ നിരീക്ഷണം, നിയന്ത്രണം, ജാഗ്രത എന്നിവയ്ക്കായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി. പുതിയ മാനദണ്ഡങ്ങൾ 2020 ഡിസംബർ 1 മുതൽ പ്രാബല്യത്തിൽ വരും. പ്രാദേശിക സാഹചര്യം കണക്കിലെടുത്ത് രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്താമെന്നുമാണ് നിര്‍ദേശം. 65 വയസിന് മുകളില്‍ പ്രായമുള്ളവര്‍, പ്രായമുള്ളവര്‍, രോഗങ്ങള്‍ ഉള്ളവര്‍, ഗര്‍ഭിണികള്‍, പത്ത് വയസ്സില്‍ താഴെയുള്ള കുട്ടികള്‍ എന്നിവര്‍ വീടിനുള്ളില്‍ കഴിയണം. സംസ്ഥാനത്തിന് അകത്തുള്ള യാത്രകള്‍ക്കും സംസ്ഥാനാന്തര യാത്രകള്‍ക്കും യാതൊരു നിയന്ത്രണവും പാടില്ല. രക്ക് ഗതാഗതവും നിയന്ത്രിക്കാന്‍ പാടില്ലെന്നു കേന്ദ്രം വ്യക്തമാക്കി.

തൊഴിലും ജീവിതവും സംരക്ഷിക്കാനുള്ള പോരാട്ടം , പണിമുടക്കിൽ യുവാക്കളും അണിചേരണമെന്ന് ഡിവൈഎഫ്ഐതൊഴിലും ജീവിതവും സംരക്ഷിക്കാനുള്ള പോരാട്ടം , പണിമുടക്കിൽ യുവാക്കളും അണിചേരണമെന്ന് ഡിവൈഎഫ്ഐ

എസ്ബിഐ വിളിക്കുന്നു . . ! 8500 അപ്രന്റീസ് ഒഴിവുകള്‍, കേരളത്തില്‍ 141 ഒഴിവുകള്‍, ബിരുദക്കാര്‍ക്ക് അവസരംഎസ്ബിഐ വിളിക്കുന്നു . . ! 8500 അപ്രന്റീസ് ഒഴിവുകള്‍, കേരളത്തില്‍ 141 ഒഴിവുകള്‍, ബിരുദക്കാര്‍ക്ക് അവസരം

മീര മിഥുന്‍ വന്‍ ദുരന്തമെന്ന് ഖുഷ്ബു, സത്യം മുഖത്ത് നോക്കി പറയുമെന്ന് മറുപടി; കോളിവുഡില്‍ വാക്‌പോര്മീര മിഥുന്‍ വന്‍ ദുരന്തമെന്ന് ഖുഷ്ബു, സത്യം മുഖത്ത് നോക്കി പറയുമെന്ന് മറുപടി; കോളിവുഡില്‍ വാക്‌പോര്

 മുല്ലപ്പള്ളി 'ചതിച്ചു' ; ആര്‍എംപി സീറ്റില്‍ കോണ്‍ഗ്രസിന് സ്ഥാനാര്‍ത്ഥി; വടകരയില്‍ അതൃപ്തി ശക്തം മുല്ലപ്പള്ളി 'ചതിച്ചു' ; ആര്‍എംപി സീറ്റില്‍ കോണ്‍ഗ്രസിന് സ്ഥാനാര്‍ത്ഥി; വടകരയില്‍ അതൃപ്തി ശക്തം

Fact Check

വാദം

ഡിസംബര്‍ ഒന്ന് മുതല്‍ ട്രെയിനുകള്‍ നിര്‍ത്തുന്നു

നിജസ്ഥിതി

ഇത്തരത്തില്‍ യാതൊരു തീരുമാനവും റെയില്‍വേ സ്വകരിച്ചിട്ടില്ല

റേറ്റിങ്

False
വിവരങ്ങളുടെ സത്യാവസ്ഥ അറിയാൻ ഞങ്ങൾ നിങ്ങളെ സഹായിക്കും. [email protected] എന്ന മെയിൽ ഐഡിയിൽ സംശയങ്ങൾ അയക്കാം.
English summary
Fake news that trains will stop in the country from December 1: Railways clarified the truth
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X