വിദ്യാർത്ഥികൾക്കായി സർക്കാർ സ്മാർട്ട്ഫോൺ പ്രഖ്യാപിച്ചോ? പ്രചരിക്കുന്ന പോസ്റ്റിലെ സത്യാവസ്ഥയെന്ത്
ദില്ലി: കേന്ദ്രസർക്കാർ വിദ്യാർത്ഥികൾക്ക് ആൻഡ്രോയ്ഡ് ഫോൺ സൌജന്യമായി വിതരണം ചെയ്യാൻ പോകുന്നുവെന്ന് അവകാശപ്പെട്ടുകൊണ്ടുള്ള പോസ്റ്റാണ് അടുത്ത കാലത്ത് വൈറലായത്. ഇത് സോഷ്യൽ മീഡിയയിൽ വ്യാപകമായി വൈറലായിക്കൊണ്ടിരിക്കുന്നുണ്ട്. കൊറോണ വൈറസ് വ്യാപനത്തോടെ ലോക്ക്ഡൌൺ കുട്ടികളുടെ വിദ്യാഭ്യാസത്തെ ബാധിച്ചതോടെയാണ് കുട്ടികളെ സഹായിക്കുന്നതിന് വേണ്ടി സർക്കാർ സൌജന്യമായി സ്മാർട്ട്ഫോൺ വിതരണം ചെയ്യുന്നുവെന്ന തരത്തിലാണ് സോഷ്യൽ മീഡിയ പോസ്റ്റ് പ്രചരിക്കുന്നത്.
കൊറോണ വൈറസ് വ്യാപനത്തോടെ രാജ്യത്തെ സ്കൂളുകളും കോളേജുകളും അടച്ചിട്ടതോടെ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസത്തെ കാര്യമായ രീതിയിൽ ബാധിച്ചിരുന്നു. ഇതോടെയാണ് സർക്കാർ എല്ലാ വിദ്യാർത്ഥികൾക്കും ആൻഡ്രോയ്ഡ് ഫോണുകൾ നൽകുന്നുവെന്ന വാർത്ത വ്യാപകമായി പ്രചരിക്കുന്നത്. ഈ മെസേജുകൾ പലതവണ ഫോർവേർഡ് ചെയ്യപ്പെട്ടിട്ടുമുണ്ട്. വിദ്യാർത്ഥികൾക്ക് സ്മാർട്ട്ഫോണിന് രജിസ്റ്റർ ചെയ്യുന്നതിനുള്ള ലിങ്കും ഈ പോസ്റ്റിൽ ഉൾപ്പെട്ടിരുന്നു.
Recommended Video

ഈ ലിങ്ക് ക്ലിക്ക് ചെയ്യുന്നതോടെ ഉപയോക്താക്കളുടെ വിവരങ്ങൾ ചോരുമെന്ന മുന്നറിയിപ്പും ഇതിനൊപ്പം പുറത്തുവരുന്നുണ്ട്. എന്നാൽ ഈ വാർത്ത തള്ളിക്കളഞ്ഞ് പ്രസ് ഇൻഫർമേഷൻ ബ്യൂറോ രംഗത്തെത്തിയിട്ടുണ്ട്. ഈ അവകാശവാദം വ്യാജമാണെന്നാണ് പിഐബിയുടെ സ്ഥിരീകരണം. കേന്ദ്രസർക്കാർ ഇത്തരത്തിലൊരു ഇതരത്തിലൊരു പ്രഖ്യാപനം നടത്തിയിട്ടില്ലെന്നും പിഐബി വ്യക്തമാക്കുന്നു.

Fact Check
വാദം
Govt announced free smartphones for students
നിജസ്ഥിതി
The Press Information Bureau has rubbished this claim. Calling the claim fake, the PIB said that the Centre has not made any such announcement.












Click it and Unblock the Notifications