കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിഡസ് കാഡില ചെയര്‍മാന്‍റെ ബിഎംഡബ്ല്യുവിൽ മോദി സഞ്ചരിച്ചെന്ന് പ്രചാരണം; സത്യാവസ്ഥ ഇങ്ങനെ

Google Oneindia Malayalam News

ദില്ലി: കൊറോണ വൈറസ് വാക്സിൻ വികസന പ്രവർത്തനങ്ങൾ അവലോകനം ചെയ്യുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം അഹമ്മദാബാദ്, ഹൈദരാബാദ്, പൂനെ എന്നിവിടങ്ങളിലെ ലബോറട്ടറികളില്‍ സന്ദര്‍ശനം നടത്തിയിരുന്നു. പൗരന്മാർക്ക് പ്രതിരോധ കുത്തിവയ്പ്പ് നൽകാനുള്ള രാജ്യത്തിന്‍റെ ശ്രമത്തിൽ തയ്യാറെടുപ്പുകൾ, വാക്സിന്‍ പരീക്ഷണത്തിലെ വെല്ലുവിളികൾ, എന്നിവയുടെ വിശദാംശങ്ങള്‍ അറിയുകയെന്ന ലക്ഷ്യത്തോടെയാണ് കഴിഞ്ഞ ദിവസത്തെ സന്ദർശനമെന്നായിരുന്നു പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കിയത്.

അതേസമയം, പ്രധാനമന്ത്രിയുടെ യാത്ര സംബന്ധിച്ച് തെറ്റായ ഒരു വാര്‍ത്തയും ഇപ്പോള്‍ പ്രചരിക്കുന്നുണ്ട്. നവംബർ 28 ന് ചങ്കോദർ സന്ദർശനത്തിനിടെ പ്രധാനമന്ത്രി സിഡസ് കാഡില ചെയർമാൻ പങ്കജ് പട്ടേലിന്റെ ബിഎംഡബ്ല്യുവിൽ എത്തിയെന്നാണ് ദിവ്യ ഭാസ്കറില്‍ വന്ന ഒരു ലേഖനത്തില്‍ പറയുന്നത്. എന്നാല്‍ ഇത് തീര്‍ത്തും അടിസ്ഥാന രഹിതമായ പ്രചരണമെന്നാണ് സര്‍ക്കാര്‍ വ്യത്തങ്ങള്‍ അറിയിക്കുന്നത്. കാർ ഗുജറാത്ത് സർക്കാരിന്റേതാണെന്നും ഏതെങ്കിലും സ്വകാര്യ കമ്പനിയുടേതല്ലെന്നും സർക്കാർ വ്യക്തമാക്കുന്നു.

modi-mann-

ഒരു മണിക്കൂറിലധികം നേര്‍ പ്രധാനമന്ത്രി സിഡസ് കാഡിലയുടെ പ്ലാന്‍റില്‍ സന്ദര്‍ശനം നടത്തിയിരുന്നു. അഹമ്മദാബാദിലെ സന്ദര്‍ശനത്തിന് ശേഷമായിരുന്നു മോദി ഹൈദരാബാദിലെ ഭാരത് ബയോടെക്കില്‍ സന്ദര്‍ശനം നടത്തിയത്. 2021 മാർച്ചോടെ വാക്‌സിൻ ട്രയൽ പൂർത്തിയാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നതെന്നും പ്രതിവർഷം 100 ദശലക്ഷം ഡോസുകൾ വരെ ഉത്പാദിപ്പിക്കാമെന്നും സിഡസ് കാഡില ചെയർമാൻ പങ്കജ് പട്ടേൽ അടുത്തിടെ പറഞ്ഞു.

Recommended Video

cmsvideo
ആപ്പ് നിരോധിച്ച് ചൈനയെ തോല്‍പ്പിക്കാമെന്ന് മോദി ഇനിയും കരുതുന്നുണ്ടോ?

Fact Check

വാദം

നവംബർ 28 ന് ചങ്കോദർ സന്ദർശനത്തിനിടെ പ്രധാനമന്ത്രി സിഡസ് കാഡില ചെയർമാൻ പങ്കജ് പട്ടേലിന്റെ ബിഎംഡബ്ല്യുവിൽ എത്തി

നിജസ്ഥിതി

മോദി സഞ്ചരിച്ചത് ഗുജറാത്ത് സര്‍ക്കാറിന്‍റെ കാറില്‍

റേറ്റിങ്

False
വിവരങ്ങളുടെ സത്യാവസ്ഥ അറിയാൻ ഞങ്ങൾ നിങ്ങളെ സഹായിക്കും. [email protected] എന്ന മെയിൽ ഐഡിയിൽ സംശയങ്ങൾ അയക്കാം.
English summary
Fake report that Modi traveled in Zydus Cadila chairman's BMW
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X