മേയര്‍ ആര്യ രാജേന്ദ്രന്‍ ഉള്‍പ്പടേയുള്ളവരുടെ പേരില്‍ വ്യാജ അക്കൗണ്ടുകള്‍; ജാഗ്രത വേണമെന്ന് സിപിഎം
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ ആര്യാ രാജ്യേന്ദ്രന്‍ ഉള്‍പ്പടേയുള്ള ജനപ്രതിനിധികളുടെ പേരില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാജ അക്കൗണ്ടുകള്‍ സൃഷ്ടിച്ച് തട്ടിപ്പ് നടത്താന്‍ ശ്രമം. ഇത്തരം അക്കൗണ്ടുകള്‍ക്കെതിരെ ജാഗ്രത വേണമെന്ന് സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. കോർപറേഷൻ മേയർ ആര്യയുടെ പേരിൽ ട്വിറ്ററിലും , മെഡിക്കൽ കോളേജ് കൗൺസിലർ ഡി ആർ അനിലിന്റെ പേരിൽ ഫേസ്ബുക്കിലും ഇത്തരത്തിൽ വ്യാജ അക്കൗണ്ടുകൾ ഉണ്ടാക്കപ്പെട്ടിരിക്കുകയാണെന്നും നിയമനടപടികൾ സ്വീകരിക്കുന്നതിനൊപ്പം പൊതുജനങ്ങൾ ഇത്തരം വ്യാജ അക്കൗണ്ടുകളെ ജാഗ്രതയോടെ കാണണമെന്നും ജില്ലാ കമ്മിറ്റി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. ജില്ലാ കമ്മിറ്റിയുടെ പ്രസ്താവനയുടെ പൂര്‍ണ്ണ രൂപം ഇങ്ങനെ..
അടിയന്തിര അറിയിപ്പ് - വ്യാജന്മാർക്കെതിരെ ജാഗ്രത പുലർത്തുക
ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ജനപ്രതിനിധികളുടെയും നേതാക്കളുടെയും പേരിൽ വ്യാജ സാമൂഹ്യ മാധ്യമ അക്കൗണ്ടുകൾ തുടങ്ങി തട്ടിപ്പ് നടത്താനുള്ള ചില സാമൂഹ്യ വിരുദ്ധരുടെ ശ്രമങ്ങൾ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. തിരുവനന്തപുരം കോർപറേഷൻ മേയർ സ. ആര്യയുടെ പേരിൽ ട്വിറ്ററിലും , മെഡിക്കൽ കോളേജ് കൗൺസിലർ സ: ഡി ആർ അനിലിന്റെ പേരിൽ ഫേസ്ബുക്കിലും ഇത്തരത്തിൽ വ്യാജ അക്കൗണ്ടുകൾ ഉണ്ടാക്കപ്പെട്ടിരിക്കുകയാണ്.

നിയമനടപടികൾ സ്വീകരിക്കുന്നതിനൊപ്പം പൊതുജനങ്ങൾ ഇത്തരം വ്യാജ അക്കൗണ്ടുകളെ ജാഗ്രതയോടെ കാണണം. എൽഡിഎഫിന്റെ ജനപ്രതിനിധികളുടെ സാമൂഹ്യമാധ്യമ അക്കൗണ്ടുകളുടെ ആധികാരികതയിൽ എന്തെങ്കിലും സംശയം തോന്നുന്നവർ ദയവായി സിപിഐ(എം) ജില്ല കമ്മിറ്റിയുടെ ഫേസ്ബുക്ക് പേജിലോ, വാട്സാപ്പ് നമ്പരിലോ മെസ്സേജ് അയച്ച് അക്കൗണ്ട് ഒർജിനൽ ആണെന്ന് ഉറപ്പ് വരുത്തണം. ജനകീയ അംഗീകാരം നേടിയ ജനനേതാക്കളുടെ പേരിൽ വ്യാജ അക്കൗണ്ടുകൾ ഉണ്ടാക്കുന്നവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുന്നതാണ്.
Recommended Video

Fact Check
വാദം
തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ ആര്യാ രാജ്യേന്ദ്രന്‍ ഉള്‍പ്പടേയുള്ള ജനപ്രതിനിധികളുടെ പേരില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാജ അക്കൗണ്ടുകള്‍
നിജസ്ഥിതി
. കോർപറേഷൻ മേയർ ആര്യയുടെ പേരിൽ ട്വിറ്ററിലും , മെഡിക്കൽ കോളേജ് കൗൺസിലർ ഡി ആർ അനിലിന്റെ പേരിൽ ഫേസ്ബുക്കിലും വ്യാജ അക്കൗണ്ടുകള്‍ ഉള്ളതായി സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി












Click it and Unblock the Notifications