കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മേയര്‍ ആര്യ രാജേന്ദ്രന്‍ ഉള്‍പ്പടേയുള്ളവരുടെ പേരില്‍ വ്യാജ അക്കൗണ്ടുകള്‍; ജാഗ്രത വേണമെന്ന് സിപിഎം

Google Oneindia Malayalam News

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ ആര്യാ രാജ്യേന്ദ്രന്‍ ഉള്‍പ്പടേയുള്ള ജനപ്രതിനിധികളുടെ പേരില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാജ അക്കൗണ്ടുകള്‍ സൃഷ്ടിച്ച് തട്ടിപ്പ് നടത്താന്‍ ശ്രമം. ഇത്തരം അക്കൗണ്ടുകള്‍ക്കെതിരെ ജാഗ്രത വേണമെന്ന് സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. കോർപറേഷൻ മേയർ ആര്യയുടെ പേരിൽ ട്വിറ്ററിലും , മെഡിക്കൽ കോളേജ് കൗൺസിലർ ഡി ആർ അനിലിന്റെ പേരിൽ ഫേസ്ബുക്കിലും ഇത്തരത്തിൽ വ്യാജ അക്കൗണ്ടുകൾ ഉണ്ടാക്കപ്പെട്ടിരിക്കുകയാണെന്നും നിയമനടപടികൾ സ്വീകരിക്കുന്നതിനൊപ്പം പൊതുജനങ്ങൾ ഇത്തരം വ്യാജ അക്കൗണ്ടുകളെ ജാഗ്രതയോടെ കാണണമെന്നും ജില്ലാ കമ്മിറ്റി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. ജില്ലാ കമ്മിറ്റിയുടെ പ്രസ്താവനയുടെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

കേരളത്തിലേക്കുള്ള വരവറിയിച്ച് കെസി വേണുഗോപാല്‍ ... കെ പി സി സി യുടെ കവര്‍ ചിത്രത്തില്‍ വേണുഗോപാലും, ചര്‍ച്ചകള്‍കേരളത്തിലേക്കുള്ള വരവറിയിച്ച് കെസി വേണുഗോപാല്‍ ... കെ പി സി സി യുടെ കവര്‍ ചിത്രത്തില്‍ വേണുഗോപാലും, ചര്‍ച്ചകള്‍

അടിയന്തിര അറിയിപ്പ് - വ്യാജന്മാർക്കെതിരെ ജാഗ്രത പുലർത്തുക
ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ജനപ്രതിനിധികളുടെയും നേതാക്കളുടെയും പേരിൽ വ്യാജ സാമൂഹ്യ മാധ്യമ അക്കൗണ്ടുകൾ തുടങ്ങി തട്ടിപ്പ് നടത്താനുള്ള ചില സാമൂഹ്യ വിരുദ്ധരുടെ ശ്രമങ്ങൾ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. തിരുവനന്തപുരം കോർപറേഷൻ മേയർ സ. ആര്യയുടെ പേരിൽ ട്വിറ്ററിലും , മെഡിക്കൽ കോളേജ് കൗൺസിലർ സ: ഡി ആർ അനിലിന്റെ പേരിൽ ഫേസ്ബുക്കിലും ഇത്തരത്തിൽ വ്യാജ അക്കൗണ്ടുകൾ ഉണ്ടാക്കപ്പെട്ടിരിക്കുകയാണ്.

facee

Recommended Video

cmsvideo
Thiruvananthapuram Mayors Bhavan building Construction Likely to start soon

നിയമനടപടികൾ സ്വീകരിക്കുന്നതിനൊപ്പം പൊതുജനങ്ങൾ ഇത്തരം വ്യാജ അക്കൗണ്ടുകളെ ജാഗ്രതയോടെ കാണണം. എൽഡിഎഫിന്റെ ജനപ്രതിനിധികളുടെ സാമൂഹ്യമാധ്യമ അക്കൗണ്ടുകളുടെ ആധികാരികതയിൽ എന്തെങ്കിലും സംശയം തോന്നുന്നവർ ദയവായി സിപിഐ(എം) ജില്ല കമ്മിറ്റിയുടെ ഫേസ്ബുക്ക് പേജിലോ, വാട്സാപ്പ് നമ്പരിലോ മെസ്സേജ് അയച്ച് അക്കൗണ്ട് ഒർജിനൽ ആണെന്ന് ഉറപ്പ് വരുത്തണം. ജനകീയ അംഗീകാരം നേടിയ ജനനേതാക്കളുടെ പേരിൽ വ്യാജ അക്കൗണ്ടുകൾ ഉണ്ടാക്കുന്നവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുന്നതാണ്.

സി പി എം - ബി ജെ പി തന്ത്രം യു ഡി എഫി ന് മനസിലായി; എ ന്‍ സി പി മാത്രമല്ല, കൂടുതല്‍ കക്ഷികള്‍ എത്തുംസി പി എം - ബി ജെ പി തന്ത്രം യു ഡി എഫി ന് മനസിലായി; എ ന്‍ സി പി മാത്രമല്ല, കൂടുതല്‍ കക്ഷികള്‍ എത്തും

ജോസ് കെ മാണിയോ അതോ കാപ്പനോ? പാലാ പോരിൽ ആര് നേടും.. മണ്ഡലത്തിലെ കണക്കുകൾ പറയുന്നത്, ആശ്വസിക്കേണ്ടജോസ് കെ മാണിയോ അതോ കാപ്പനോ? പാലാ പോരിൽ ആര് നേടും.. മണ്ഡലത്തിലെ കണക്കുകൾ പറയുന്നത്, ആശ്വസിക്കേണ്ട

 ആറ് മാസത്തിലധികം യു എ ഇയ്ക്ക് പുറത്ത് താമസിച്ചവർക്ക് മടങ്ങാമെന്ന് ഫ്ലൈ ദുബായ്: മാർച്ച് 31 വരെ സമയം!! ആറ് മാസത്തിലധികം യു എ ഇയ്ക്ക് പുറത്ത് താമസിച്ചവർക്ക് മടങ്ങാമെന്ന് ഫ്ലൈ ദുബായ്: മാർച്ച് 31 വരെ സമയം!!

Fact Check

വാദം

തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ ആര്യാ രാജ്യേന്ദ്രന്‍ ഉള്‍പ്പടേയുള്ള ജനപ്രതിനിധികളുടെ പേരില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാജ അക്കൗണ്ടുകള്‍

നിജസ്ഥിതി

. കോർപറേഷൻ മേയർ ആര്യയുടെ പേരിൽ ട്വിറ്ററിലും , മെഡിക്കൽ കോളേജ് കൗൺസിലർ ഡി ആർ അനിലിന്റെ പേരിൽ ഫേസ്ബുക്കിലും വ്യാജ അക്കൗണ്ടുകള്‍ ഉള്ളതായി സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി

റേറ്റിങ്

False
വിവരങ്ങളുടെ സത്യാവസ്ഥ അറിയാൻ ഞങ്ങൾ നിങ്ങളെ സഹായിക്കും. [email protected] എന്ന മെയിൽ ഐഡിയിൽ സംശയങ്ങൾ അയക്കാം.
English summary
Fake social media accounts in the name of people including Mayor Arya Rajendran; CPM urges vigilance
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X