കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചെങ്കോട്ടയില്‍ പ്രതിഷേധക്കാര്‍ ഇന്ത്യന്‍ പതാക താഴ്ത്തി ഖാലിസ്ഥാന്‍ പതാക ഉയര്‍ത്തിയോ; സത്യാവസ്ഥ ഇതാണ്

Google Oneindia Malayalam News

ദില്ലി: കാര്‍ഷിക ബില്ലിനെതിരെ കര്‍ഷകര്‍ നടത്തിയ ട്രാക്ടര്‍ റാലിയില്‍ നാടകീയ രംഗങ്ങളായിരുന്നു അരങ്ങേറിയത്. കഴിഞ്ഞ ദിവസം അരങ്ങേറിയ സംഘര്‍ഷവാസ്ഥ ഇപ്പോഴും തലസ്ഥാന നഗരത്തില്‍ കെട്ടങ്ങിയിട്ടില്ല. സുരക്ഷ ശക്തമാക്കുന്നതിനായി കഴിഞ്ഞ ദിവസം കേന്ദ്രം അര്‍ദ്ധ സൈനിക വിഭാഗത്തെ നിയോഗിച്ചിരുന്നു. 15 കമ്പനി അര്‍ദ്ധ സൈനിക വിഭാഗത്തെയാണ് സംഘര്‍ഷ പ്രദേശങ്ങളില്‍ നിയോഗിച്ചിരിക്കുന്നത്.

india

കഴിഞ്ഞ ദിവസം സംഘര്‍ഷം നടക്കുന്നതിനിടെ ദേശീയ സ്മാരകമായ ചെങ്കോട്ടയില്‍ പതാക കെട്ടുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. കാവി നിറത്തിലുള്ള ഒരു പതാകയായിരുന്നു പ്രതിഷേധക്കാര്‍ ചെങ്കോട്ടയ്ക്ക് മുകളിലായി ഉയര്‍ത്തിയത്. എന്നാല്‍ ഇതിന് പിന്നാലെ ഇതുമായി ബന്ധപ്പെട്ട് നിരവധി പ്രചാരണങ്ങളാണ് സോഷ്യല്‍ മീഡിയയിലും മറ്റും നടന്നത്.

അതില്‍ പ്രധാനപ്പെട്ട പ്രചരണങ്ങള്‍ ഇവയാണ്, പ്രതിഷേധക്കാര്‍ ചെങ്കോട്ടയിലെ ഇന്ത്യന്‍ പതാക എടുത്തുമാറ്റി, ഇന്ത്യയുടെ ത്രിവര്‍ണ പതാകയ്ക്ക് പകരം ഖാലിസ്ഥാന്‍ പതാക ഉയര്‍ത്തി എന്നൊക്കെയായിരുന്നു. ടൈസ് നൗ അടക്കമുള്ള വാര്‍ത്താ ചാനലുകളും ഇന്ത്യന്‍ പതാക എടുത്തുമാറ്റി എന്ന തരത്തില്‍ വാര്‍ത്തകള്‍ നല്‍കിയിരുന്നു. എന്നാല്‍ ഈ പ്രചരിക്കുന്ന സന്ദേശങ്ങളിലെ സത്യാവസ്ഥ എന്താണെന്ന് പരിശോധിച്ചാലോ.

പ്രചരിക്കുന്ന രണ്ട് സന്ദേശങ്ങളിലെ സത്യാവസ്ഥ് പരിശോധിക്കാം. ചെങ്കോട്ടയിലെത്തിയ പ്രതിഷേധക്കാര്‍ ഇന്ത്യന്‍ പതാക എടുത്തുമാറ്റുകയോ താഴ്ത്തുകയോ ചെയ്തിട്ടില്ല. പ്രതിഷേധക്കാര്‍ കാലിയായ ഒരു കൊടിമരത്തിന് മുകളിലാണ് കൊടി നാട്ടിയത്. അവര്‍ ഇന്ത്യന്‍ പതാക താഴെയിറക്കുകയോ പകരം ഖാലിസ്ഥാന്‍ പതാക സ്ഥാപിക്കുകയോ ചെയ്തില്ല. ഇക്കാര്യം സ്ഥിരീകരിക്കുന്നതിന് നിരവധി വീഡിയോകള്‍ തെളിവായി പരിശോധിക്കാവുന്നതാണ്. ത്രിവര്‍ണ പതാക ചെങ്കോട്ടയുടെ പ്രവേശന കവാടത്തിന്റെ മുകളിലായി കാണാം.

രണ്ടാമത്, പ്രതിഷേധക്കാര്‍ ഉയര്‍ത്തിയത് ഖാലിസ്ഥാന്‍ പതാക അല്ല. കാവി നിറത്തിലുള്ള ത്രികോണാകൃതിയിലുള്ള നിഷാന്‍ സാഹിബാണ് ചെങ്കോട്ടയ്ക്കു മുകളില്‍ കെട്ടിയത്. സിഖ് മതവിശ്വാസികളുടെ പതാകയാണിത്. നിഷാന്‍ എന്നാല്‍ ചിഹ്നം എന്നാണ് അര്‍ത്ഥം. മിക്ക ഗുരുദ്വാരകളിലും തുണിയില്‍ പൊതിഞ്ഞ കൊടിമരത്തില്‍ ഈ പതാക കാണാവുന്നതാണ്. ഈ കൊടിക്ക് ഖലിസ്ഥാനുമായി യാതൊരു ബന്ധമില്ല. ചെങ്കോട്ടയിലെ ഇന്ത്യന്‍ പതാക എടുത്തുമാറ്റിയെന്നും ഖാലിസ്ഥാന്‍ പതാക ഉയര്‍ത്തിയെന്നും പ്രചരിക്കുന്ന സന്ദേശങ്ങള്‍ വ്യാജമാണ്.

മൂവാറ്റുപുഴയിൽ നിന്ന് ജോസഫ് വാഴക്കനെ തെറിപ്പിക്കാൻ ജോണി നെല്ലൂർ, സീറ്റ് വിട്ട് കൊടുക്കില്ലെന്ന് കോൺഗ്രസ്മൂവാറ്റുപുഴയിൽ നിന്ന് ജോസഫ് വാഴക്കനെ തെറിപ്പിക്കാൻ ജോണി നെല്ലൂർ, സീറ്റ് വിട്ട് കൊടുക്കില്ലെന്ന് കോൺഗ്രസ്

കര്‍ഷക സമരക്കാര്‍ക്കിടയില്‍ ഭിന്നത; രണ്ടു സംഘടനകള്‍ പിന്‍മാറുന്നതായി പ്രഖ്യാപിച്ചു, <center><div data-album-id=സമരരീതി ശരിയല്ല" title="കര്‍ഷക സമരക്കാര്‍ക്കിടയില്‍ ഭിന്നത; രണ്ടു സംഘടനകള്‍ പിന്‍മാറുന്നതായി പ്രഖ്യാപിച്ചു,

സമരരീതി ശരിയല്ല" />കര്‍ഷക സമരക്കാര്‍ക്കിടയില്‍ ഭിന്നത; രണ്ടു സംഘടനകള്‍ പിന്‍മാറുന്നതായി പ്രഖ്യാപിച്ചു,
സമരരീതി ശരിയല്ല

Fact Check

വാദം

ചെങ്കോട്ടയില്‍ പ്രതിഷേധക്കാര്‍ ഇന്ത്യന്‍ പതാക താഴ്ത്തി ഖാലിസ്ഥാന്‍ പതാക ഉയര്‍ത്തി

നിജസ്ഥിതി

ചെങ്കോട്ടയില്‍ പ്രതിഷേധക്കാര്‍ ഇന്ത്യന്‍ പതാക താഴ്ത്തിയിട്ടില്ല. ഉയര്‍ത്തിയത് സിഖ് മതവിശ്വാസികളുടെ നിഷാന്‍ സാഹിബാണ്

റേറ്റിങ്

False
വിവരങ്ങളുടെ സത്യാവസ്ഥ അറിയാൻ ഞങ്ങൾ നിങ്ങളെ സഹായിക്കും. [email protected] എന്ന മെയിൽ ഐഡിയിൽ സംശയങ്ങൾ അയക്കാം.
English summary
Farmer Protest; flag hoisted by protesters is not the Khalistan flag
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X