• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'അക്ഷയ് കുമാര്‍ സുശാന്ത് സിംഗ് രജ്പുത്തിനെ കൊലപ്പെടുത്തി'... ഫൗജി ഗെയിമിനായി, പ്രചാരണത്തിലെ സത്യം!!

ദില്ലി: സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട വിവിധ വാദങ്ങള്‍ അടുത്തിടെയാണ് വരുന്നത്. പലതും ഗൂഢാലോചനാ സിദ്ധാദ്ധങ്ങളാണ്. പല ബോളിവുഡ് താരങ്ങളെയും നിര്‍മാതാക്കളെയും രാഷ്ട്രീയ നേതാക്കളെയും വരെ ഇക്കാര്യത്തില്‍ ബന്ധിപ്പിച്ചിരുന്നു. ഇപ്പോഴിതാ പുതിയൊരു ഗൗരവമേറിയ വാദമാണ് പുറത്തുന്നിരിക്കുന്നത്. അടുത്തിടെ അക്ഷയ് കുമാര്‍ അവതരിപ്പിച്ച ഫൗജി ഗെയിം സുശാന്തിന്റെ സൃഷ്ടിയായിരുന്നുവെന്നാണ് അവകാശവാദം. ഈ ഗെയിമിന് വേണ്ടി അക്ഷയ് കുമാറും വിശാല്‍ ഗോണ്ടാലും ചേര്‍ന്ന് സുശാന്തിനെ കൊലപ്പെടുത്തിയെന്നാണ് സോഷ്യല്‍ മീഡിയ ഉന്നയിക്കുന്നത്.

അക്ഷയ് കുമാറിന്റെ ഗെയിം

അക്ഷയ് കുമാറിന്റെ ഗെയിം

ഇന്ത്യയില്‍ പബ്ജി നിരോധിച്ചതിനെ തുടര്‍ന്ന് തദ്ദേശീയമായി നിര്‍മിച്ച ഗെയിമാണ് ഫൗജി. ബോളിവുഡ് സൂപ്പര്‍ അക്ഷയ് കുമാറാണ് ഇത് അവതരിപ്പിച്ചത്. ഇന്ത്യന്‍ സൈനികരുടെ വീരേതിഹാസം അവതരിപ്പിക്കുന്ന ഗെയിം കൂടിയായിരിക്കും ഇതെന്നും അക്ഷയ് പറഞ്ഞിരുന്നു. ഇതിലൂടെ ലഭിക്കുന്ന പണത്തിന്റെ 20 ശതമാനം ഭാരത് കാ വീര്‍ പദ്ധതിയിലേക്ക് നല്‍കുമെന്നും അക്ഷയ് കുമാര്‍ പ്രഖ്യാപിച്ചിരുന്നു.

സുശാന്ത് ഡെവലെപ് ചെയ്തോ?

സുശാന്ത് ഡെവലെപ് ചെയ്തോ?

ഗള്‍ഫില്‍ നിന്ന് പ്രവര്‍ത്തിക്കുന്ന മാധ്യമപ്രവര്‍ത്തക മീണ ദാസ് നാരായണാണ് ഈ ഗെയിം സുശാന്തിന്റേതാണെന്ന് ആദ്യം ഉന്നയിച്ചത്. അക്ഷയുടെ ട്വീറ്റിനായിരുന്നു ഈ മറുപടി. ഈ ഗെയിം ഡെവലെപ് ചെയ്തവരുടെ വിവരങ്ങള്‍ ഞങ്ങള്‍ക്ക് നല്‍കുമോ? സുശാന്ത് കോവിഡിനും ഗെയിംസുമായി ബന്ധപ്പെട്ട് നിരവധി പേറ്റന്റുകള്‍ നേടിയതായി അറിയാം. അത് ജൂണ്‍ എട്ടിന് മോഷ്ടിക്കപ്പെട്ടതായും അറിയാം. നിങ്ങള്‍ക്ക് മറ്റാരെങ്കിലും തന്നെ ഈ ഗെയിം സുശാന്ത് ഡെവലെപ് ചെയ്തതാവാന്‍ സാധ്യതുണ്ടെന്നും മീണ പറയുന്നു. പ്രധാനമന്ത്രിയുടെ ഓഫീസിനെയും അമിത് ഷായെയും ഇതിനൊപ്പം ഉള്‍പ്പെടുത്തിയിട്ടുണ്ട്.

വാദങ്ങള്‍ ഇങ്ങനെ

വാദങ്ങള്‍ ഇങ്ങനെ

മീണ ദാസ് ഫൗജിയുടെ പോസ്റ്റര്‍ വരെ കോപ്പിയടിച്ചതാണെന്ന് ഉന്യനിക്കുന്നു. ഹാര്‍ഡ് റോക്ക് ബാന്‍ഡായ കോളിഷന്‍ ഓഫ് ഇന്നസെന്‍സില്‍ നിന്നാണ് ഇത് പകര്‍ത്തിയതെന്നും മീണ ദാസ് പറഞ്ഞു. മറ്റൊരു ട്വിറ്റര്‍ യൂസറായ വിഭോര്‍ ആനന്ദ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഗെയിമായിരുന്നു ഫൗജിയെന്നും സുശാന്താണ് ഇത് വികസിപ്പിച്ചിരുന്നതെന്നും അവകാശവാദമുന്നയിച്ചു. ഇതിനുള്ള തെളിവുകളൊന്നും ഇയാള്‍ ഹാജരാക്കിയിട്ടില്ല. ഇക്കാര്യം എങ്ങനെ അറിയാമെന്നും പറയുന്നില്ല.

ഗെയിമിന് പേറ്റന്റ്

ഗെയിമിന് പേറ്റന്റ്

ആനന്ദ് എന്ന യൂസറും മറ്റൊരു വൈല്‍ഡ് തിയറിയുമായി എത്തിയിട്ടുണ്ട്. സുശാന്ത് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഗെയിമിന്റെ പേറ്റന്റിനായി അപേക്ഷിച്ച കാര്യം തനിക്ക് അറിയാമെന്നും, ഇയാള്‍ അവകാശപ്പെടുന്നു. സുശാന്ത് സ്വന്തം പേരില്‍ അല്ല ഇത് രജിസ്റ്റര്‍ ചെയ്തിരുന്നതെന്നും ഇയാള്‍ പറയുന്നു. നടന്‍ സോനു സൂദിനും നിര്‍മാതാവ് മനീഷ് മുന്ദ്രയ്ക്കും ഈ ഗൂഢാലോചനയില്‍ പങ്കുണ്ടെന്നും ഇയാള്‍ പറയുന്നു. എന്നാല്‍ ഇതിനൊന്നും തെളിവ് ആനന്ദ് എന്നയാള്‍ നല്‍കിയിട്ടില്ല.

കൊലപ്പെടുത്തിയത് തന്നെ

കൊലപ്പെടുത്തിയത് തന്നെ

സമീര്‍ ബംഗാര എന്ന ക്യുകി ഡിജിറ്റല്‍ മീഡിയയുടെ കോ ഫൗണ്ടര്‍ ബൈക്കപകടത്തില്‍ ജൂണ്‍ 14ന് തന്നെ കൊല്ലപ്പെട്ടെന്ന് ആനന്ദ് പറയുന്നു. ഇയാള്‍ സുശാന്തിനൊപ്പം ഗെയിം ഡെവലെപ് ചെയ്യുന്നുണ്ടായിരുന്നു. അതുകൊണ്ടാണ് കൊലപ്പെടുത്തി. ബംഗാരയും ഫൗജിയും ഗെയിമിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച വിശാല്‍ ഗോണ്ടാലും ഇന്ത്യാ ഗെയിംസില്‍ മുന്‍ ബിസിനസ് പാര്‍ട്ണര്‍മാരായിരുന്നു. ഇത് പിന്നീട് ഡിസ്‌നിയാണ് വാങ്ങിയത്. വിശാല്‍ ഗോണ്ടാല്‍ സുശാന്തിന്റെയും ബംഗാരിയുടെയും കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് ആനന്ദ് അവകാശപ്പെടുന്നു. ഇയാള്‍ ബംഗാരയുടെ മരണത്തില്‍ പരാതി നല്‍കുമെന്നും പറയുന്നു.

ഫെബ്രുവരിയില്‍ ആരംഭിച്ചത്

ഫെബ്രുവരിയില്‍ ആരംഭിച്ചത്

സുശാന്ത് ഒരിക്കലും ഫൗജിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നില്ലെന്ന് വിശാല്‍ ഗോണ്ടാല്‍ പറഞ്ഞു. ബെംഗളൂരുവിലുള്ള ടീമാണ് ഇത് ചെയ്തത്. 25 പ്രോഗ്രാമേഴ്‌സ്, ആര്‍ട്ടിസ്റ്റുകള്‍, ടെസ്‌റ്റേഴ്‌സ്, ഡിസൈനര്‍മാര്‍ എന്നിവര്‍ ചേര്‍ന്ന ടീമാണ് ഇത് ഉണ്ടാക്കിയത്. ഫെബ്രുവരിയിലാണ് ഇത് ആരംഭിച്ചത്. കടുപ്പമേറിയതാവുമ്പോള്‍ ഗെയിം ഡെവലെപ്പിംഗ് എട്ട് മാസം വരെ നീളാം. ജൂണിലാണ് ഗാല്‍വാന്‍ വാലി ലെവല്‍ തയ്യാറാക്കാന്‍ തുടങ്ങിയത്. അക്ഷയ് കുമാര്‍ ഈ ഗെയിമിന്റെ ഉപദേഷ്ടാവും മെന്‍ഡറുമാണ്. നിക്ഷേപങ്ങളൊന്നും അദ്ദേഹത്തിനില്ല. അഭ്യൂഹം പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും വിശാല്‍ പറഞ്ഞു.

സുശാന്ത് ഗെയിം ഡെവലെപ് ചെയ്‌തോ?

സുശാന്ത് ഗെയിം ഡെവലെപ് ചെയ്‌തോ?

സുശാന്ത് കമ്പ്യൂട്ടര്‍ ഗെയിമിംഗ് ഇഷ്ടമാണെന്ന് പറയുന്നുണ്ട്. ഖാന്‍ അക്കാദമിയില്‍ നിന്ന് ഇത് പഠിക്കാന്‍ ശ്രമിക്കുന്നതായും പ്രാരംഭ ദശയിലാണെന്നും പറഞ്ഞിരുന്നു. ഫൗജി ഫെബ്രുവരിയില്‍ ഡിസൈനിംഗ് ആരംഭിച്ചിരുന്നു. സുശാന്ത് പഠിക്കാന്‍ തുടങ്ങിയത് ഏപ്രിലിലാണ്. അതുകൊണ്ട് ഗെയിം സുശാന്ത് ഡിസൈന്‍ ചെയ്തതാണെന്ന വാദം കള്ളമാണ്. സുശാന്ത് ഡയറക്ടറായി മൂന്ന് കമ്പനിയാണ് ഉള്ളത്. ഇതൊന്നും ഗെയിം ഡിസൈനിംഗിന് ഉള്ളതല്ല. സോഷ്യല്‍ വര്‍ക്കിനും ആരോഗ്യത്തിനും ഉള്ളവയാണ്. സുശാന്ത് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കമ്പനി സ്വപ്‌നം കണ്ടിരുന്നു. എന്നാല്‍ ഫൗജി ഈ ടെക്‌നോളജി വെച്ചല്ല നിര്‍മിച്ചതെന്നും ഗോണ്ടാല്‍ പറഞ്ഞു.

Fact Check

വാദം

അക്ഷയ് കുമാര്‍ പ്രഖ്യാപിച്ച ഫൗജി ഗെയിം യഥാര്‍ത്ഥത്തില്‍ ഡിസെന്‍ ചെയ്തത് സുശാന്ത് സിംഗ് രജ്പുത്താണെന്നും, അതിന് വേണ്ടി അദ്ദേഹത്തെ കൊലപ്പെടുത്തിയെന്നുമായിരുന്നു പ്രചാരണം

നിജസ്ഥിതി

ഫൗജി ഫെബ്രുവരിയില്‍ ഡിസൈനിംഗ് ആരംഭിച്ച ഗെയിമാണ്. ഈ ഡിസൈന്‍ ബെംഗളൂരുവിലുള്ള സാങ്കേതിക പരിജ്ഞാനികളാണ് ഡിസൈന്‍ ചെയ്തത്. സുശാന്ത് ഗെയിമിനെ കുറിച്ച് പഠിക്കാന്‍ തുടങ്ങിയത് ഏപ്രിലിലാണ്.

റേറ്റിങ്

False
വിവരങ്ങളുടെ സത്യാവസ്ഥ അറിയാൻ ഞങ്ങൾ നിങ്ങളെ സഹായിക്കും. factcheck@one.in എന്ന മെയിൽ ഐഡിയിൽ സംശയങ്ങൾ അയക്കാം.

English summary
faug game is designed by sushant singh rajput, what is the fact
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X