കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ 30 ശതമാനം ശമ്പളം പിടിക്കല്‍, വാര്‍ത്തയിലെ സത്യമിതാണ്

Google Oneindia Malayalam News

ദില്ലി: കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തിന്റെ 30 ശതമാനം പിടിക്കുമെന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ തള്ളി കേന്ദ്രസര്‍ക്കാര്‍. ഇത് സംബന്ധിച്ച് പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് ധനകാര്യമന്ത്രാലയം അറിയിച്ചു. ഈ സമയത്ത് കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പിടിച്ചുവയ്ക്കുന്നത് സംബന്ധിച്ച് ഒരു ആലോചനയും നടത്തുന്നില്ലെന്ന് ധനകാര്യമന്ത്രാലയം ട്വിറ്ററില്‍ വ്യക്തമാക്കി.

fake news

കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതോടെ വലിയ സാമ്പത്തിക പ്രതിസന്ധിയാണ് രാജ്യം നേരിടുന്നത്. ഈ സാഹചര്യം കണക്കിലെടുത്ത് കേന്ദ്ര ജീവനക്കാരുടെ ശമ്പളം പിടിച്ചെടുക്കുമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നത്. നേരത്തെ പെന്‍ഷന്‍കാരുടെ 20 ശതമാനം പിടിക്കുമെന്ന വാര്‍ത്തകള്‍ പുറത്തുവന്നപ്പോള്‍ അതും കേന്ദ്രം തള്ളിയിരുന്നു. കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ തെറ്റായ വാര്‍ത്തകള്‍ വിശ്വസിക്കരുതെന്നും ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക അറിയിപ്പുകള്‍ മാത്രം വിശ്വസിക്കണമെന്നുംന കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

അതേസമയം, രാജ്യത്ത് ഇക്കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്ത കൊറോണ വൈറസ് രോഗികളുടെ ഏറ്റവും ഇതുവരേയും റിപ്പോര്‍ട്ട് ചെയ്തതില്‍ ഏറ്റവും ഉയര്‍ന്ന നിരക്കില്‍. ഇക്കഴിഞ്ഞ 24 മണിക്കൂറിനിടെ 4213 പേര്‍ക്കാണ് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചത്. 97 പേര്‍ മരണപ്പെടുകയും ചെയ്തു. ഇത് ആശങ്ക വര്‍ധിപ്പിക്കുകയാണ്. ഇതോടെ രാജ്യത്തെ ആകെ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 67152 ആയി. 2206 പേരാണ് രാജ്യത്ത് മരണപ്പെത്. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.

അതേസമയം, ഇക്കഴിഞ്ഞ 24 മണിക്കൂറിനിടെ 10 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി ഒരു കൊറോണ വൈറസ് കേസ് പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. രോഗം ഭേദമാവുന്നവരുടെ നിരക്കും 30 ശതമാനമായി വര്‍ധിച്ചു.കൊറോണ വൈറസ് രോഗം അറുപതിനായിരത്തിലെത്തി നില്‍ക്കുമ്പോഴും മരണസംഖ്യ 2000 ത്തില്‍ നില്‍ക്കുന്നത് ഇന്ത്യ രോഗത്തില്‍ നിന്നും വളരെ പെട്ടെന്ന് തന്നെ രോഗമുക്തി നേടുന്നുവെന്നതിന്റെ തെളിവാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.

English summary
Finance Ministry has dismissed the reports claiming a 30 per cent salary cut for govt employees
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X